#viral | 'ഈ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റാൽ പോരേ?' ട്രെയിനിൽ വീണ്ടും വഴക്ക്, വൈറലായി വീഡിയോ

#viral | 'ഈ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റാൽ പോരേ?' ട്രെയിനിൽ വീണ്ടും വഴക്ക്, വൈറലായി വീഡിയോ
Jul 20, 2024 08:05 PM | By Athira V

ട്രെയിനിലെ വഴക്കുകളും സീറ്റിന് വേണ്ടിയുള്ള തല്ലുകളുമൊന്നും പുതിയ കാര്യമല്ല. മിക്കവാറും ട്രെയിനിൽ നിന്നുള്ള ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയും. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് വീഡിയോയിൽ കാണുന്നത്.

ഇത്തരം വീഡിയോകൾ സ്ഥിരമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന Ghar Ke Kalesh എന്ന യൂസറാണ് ഈ വീഡിയോയും എക്സിൽ (മുമ്പ് ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://x.com/gharkekalesh/status/1814248056914919600

എന്നാൽ, പതിവിന് വിപരീതമായി ട്രെയിനിൽ വലിയ തിരക്ക് അനുഭവപ്പെടുന്നില്ല എന്നും വീഡിയോയിൽ കാണാം. ഒരു യുവാവ് ട്രെയിനിലിരിക്കുന്ന ദമ്പതികളുടെ അടുത്ത് ദേഷ്യപ്പെടുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. അവരോട് അവിടെ നിന്നും എഴുന്നേൽക്കാനാണ് യുവാവ് ആവശ്യപ്പെടുന്നത്.

ദമ്പതികൾ ആ സമയത്ത് ഭക്ഷണം കഴിക്കുകയാണ്. അതിലെ പുരുഷൻ തങ്ങൾ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റാൽ പോരേ എന്ന് ചോദിക്കുന്നുണ്ട്. എന്നാൽ, യുവാവ് അത് സമ്മതിക്കുന്നില്ല.

അതിന് മുമ്പ് തന്നെ എഴുന്നേൽക്കണം എന്നാണ് അയാളുടെ ആവശ്യം. അതേസമയം മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിലിടപെട്ട് അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് അതൊന്നും ചെവിക്കൊള്ളുന്നില്ല. അയാൾ പിന്നെയും ദേഷ്യപ്പെടുന്നതാണ് കാണുന്നത്.

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തൊക്കെയാണെങ്കിലും ഭക്ഷണം കഴിക്കുന്നവരെ ശല്ല്യം ചെയ്യുക എന്നത് നല്ല പ്രവണതയല്ല എന്നാണ് ഒരു വിഭാഗം പറഞ്ഞത്. ഭക്ഷണം കഴിച്ച് തീരുന്നത് വരെ അയാൾക്ക് കാത്തിരിക്കാമായിരുന്നു എന്നും പലരും പറഞ്ഞു. മറ്റ് പലരും ചോദിച്ചത് അത് അയാൾ ബുക്ക് ചെയ്ത സീറ്റാണോ എന്നാണ്.

#clash #over #seat #train #passenger #fighting #with #couple #having #food

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories










News Roundup