#krishnakumar | എല്ലാരെപ്പറ്റിയും കുറേ പറഞ്ഞു, ഓസിയെപ്പറ്റി ഒന്നും പറയാത്തത് എന്തേ? മറുപടി നല്‍കി കൃഷ്ണ കുമാര്‍

#krishnakumar | എല്ലാരെപ്പറ്റിയും കുറേ പറഞ്ഞു, ഓസിയെപ്പറ്റി ഒന്നും പറയാത്തത് എന്തേ? മറുപടി നല്‍കി കൃഷ്ണ കുമാര്‍
Jul 20, 2024 07:06 AM | By Athira V

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്റെ പാതയിലൂടെയാണ് മകള്‍ അഹാന കൃഷ്ണയും സിനിമയിലെത്തുന്നത്. അഹാനയുടെ പിന്നാലെ മറ്റ് മൂന്ന് സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തി. ബിഗ് സ്‌ക്രീനിനേക്കാളും സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയും സഹോദരിമാരും താരങ്ങളായി മാറുന്നത്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അഹാനയ്ക്കും സഹോദരിമാര്‍ക്കും സ്വന്തമായൊരു ഇടമുണ്ട്. 

കഴിഞ്ഞ ദിവസം മുതല്‍ തന്റെ നാല് മക്കളെക്കുറിച്ചുള്ള പോസ്റ്റുകള്‍ പങ്കുവെക്കുകയാണ് കൃഷ്ണ കുമാര്‍. ദിയ കൃഷ്ണയെക്കുറിച്ചായിരുന്നു ആദ്യത്തെ പോസ്റ്റ്. ദിയയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഓസിയും ഞാനും. മക്കളോടൊപ്പം സന്തോഷത്തോടെ ജീവിതം ആസ്വദിക്കാന്‍ അവസരം തന്ന ദൈവത്തിനു നന്ദി. എന്നാണ് അദ്ദേഹം കുറിച്ചത്. പിന്നാലെ ഹന്‍സിക, ഇഷാനി, അഹാന എന്നീ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളുമെത്തി.

അച്ഛനും മക്കളും തമ്മിലുള്ള അടുപ്പവും സ്‌നേഹവുമൊക്കെ കൃഷ്ണകുമാറിന്റെ പോസ്റ്റുകളില്‍ വായിച്ചെടുക്കാനാകും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ്. നാല് മക്കളില്‍ മൂന്ന് പേരെക്കുറിച്ചും ദീര്‍ഘമായി എഴുതിയ കൃഷ്ണകുമാര്‍ ഓസിയെക്കുറിച്ചുള്ള പോസ്റ്റ് ഒരു വരിയില്‍ നിര്‍ത്തിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരാതി. നിരവധി പേരാണ് പോസ്റ്റുകളില്‍ ഇക്കാര്യം ചോദിച്ചെത്തിയിരിക്കുന്നത്.

ഓസിയുടെ കൂടെയുള്ള ഫോട്ടോയില്‍ അവളെക്കുറിച്ച് ഒന്നും സ്‌പെഷ്യല്‍ ആയി എഴുതിയത് കണ്ടില്ല. ബാക്കി കുട്ടികളുടെ കൂടെയുള്ള ഫോട്ടോയില്‍ എല്ലാം അവരവരുടെ പ്രത്യേകതകള്‍ വിവരിക്കുന്നുണ്ട്., എല്ലാവരെയും കുറിച്ച് ഒരുപാട് പറഞ്ഞു... പക്ഷെ ഞങ്ങളുടെ ഓസി. അവളെ കഴിഞ്ഞിട്ടേ ഉള്ളൂ ആരും... അവള്‍ മുത്താണ് മുത്ത്. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍. പിന്നാലെ ഒരു കമന്റിന് കൃഷ്ണകുമാര്‍ മറുപടി നല്‍ക്കുകയും ചെയ്യുന്നുണ്ട്. ഓസിയെ പറ്റി എന്താ ഇത് പോലെയൊന്നും എഴുതാതിരുന്നെ എന്ന് ചോദിച്ചയാള്‍ക്കാണ് കൃഷ്ണകുമാര്‍ മറുപടി നല്‍കിയത്. ഓസിയെപ്പറ്റി എഴുതാന്‍ തുടങ്ങിയാല്‍ ഇന്നൊന്നും തീരില്ല എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി. 

കൃഷ്ണകുമാറിന്റെ നാല് മക്കളിൽ സിനിമയില്‍ മുഖം കാണിക്കാതെ തന്നെ ആരാധകരെ നേടിയെടുത്തയാളാണ് ഓസി എന്ന് വിളിക്കുന്ന ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ. കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആക്ടീവും ദിയയാണ്. തന്റെ യാത്രകളും വിശേഷങ്ങളുമെല്ലാം ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ താരം എന്നതിലുപരിയായി സംരംഭകയുമാണ് ദിയ കൃഷ്ണ.

അതേസമയം ദിയ കൃഷ്ണ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ്. സെപ്തംബറിലാണ് ദിയയുടെ വിവാഹം. അശ്വിന്‍ ഗണേഷ് ആണ് വരന്‍. ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയിലെ ജനപ്രീയ ജോഡിയാണ് അശ്വിനും ദിയയും. ഇരുവരും ഒരുമിച്ചുള്ള ഡാന്‍സ് വീഡിയോകള്‍ മുതല്‍ വ്‌ളോഗുകള്‍ വരെ വൈറലായി മാറാറുണ്ട്. അശ്വിന്റേയും ദിയയുടേയും പ്രണയവും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്. അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്ത വീഡിയോ വൈറലായി മാറിയിരുന്നു. ആരാധകരും ഈ വിവാഹത്തിനായി കാത്തിരിക്കുകയാണ്. 

#fans #questions #krishnakumar #why #he #didnt #say #anything #special #about #diyakrishna

Next TV

Related Stories
രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

Sep 18, 2025 05:32 PM

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന്...

Read More >>
'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

Sep 18, 2025 08:01 AM

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; മീര അനിൽ

'ഭർത്താവുണ്ടല്ലോ....സ്വകാര്യ നിമിഷങ്ങൾക്ക് കൂടുതൽ പെെസ, മലയാളി വ്യൂവേർസിന് അത് കാണാൻ ഇഷ്ടമാണ്'; വ്യക്തമാക്കി മീര...

Read More >>
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall