#Viral | കാമുകിയെ മടിയിലിരുത്തി കാറോടിച്ചു, ദൃശ്യങ്ങൾ ബൈക്ക് യാത്രികർ പകർത്തി, പിന്നെ സംഭവിച്ചത്

#Viral | കാമുകിയെ മടിയിലിരുത്തി കാറോടിച്ചു, ദൃശ്യങ്ങൾ ബൈക്ക് യാത്രികർ പകർത്തി, പിന്നെ സംഭവിച്ചത്
Jul 17, 2024 03:58 PM | By VIPIN P V

കാമുകിയെ മടിയിലിരുത്തി കാർ ഓടിച്ച കാമുകനെ പൊലീസ് പിടികൂടി. നാഗ്‍പൂരിലാണ് സംഭവം. മങ്കാപൂരിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റായ സൂരജ് രാജ്‍കുമാർ സോണി കാമുകിയും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമായ യുവതിയുമാണ് പിടിയിലായത്.

അപകടകരമായ ഡ്രൈവിങ്ങിനും പരസ്യമായ അശ്ലീല പ്രദർശനത്തിനും ഇവർക്കെതിരെ കേസെടുത്തു. ഇരുവർക്കും 28 വയസാണെന്നാണ് റിപ്പോര്‍ട്ടുകൾ.

കഴിഞ്ഞ ദിവസം വൈകുന്നേരം നാഗ്പൂരിലെ ലോ കോളേജ് സ്‌ക്വയർ മുതൽ ശങ്കർ നഗർ വരെയുള്ള തിരക്കേറിയ റോഡിലൂടെയാണ് യുവതിയെ മടിയിലിരുത്തി യുവാവ് കാർ ഡ്രൈവ് ചെയ്‍തത്.

ഡ്രൈവ് ചെയ്യുന്ന യുവാവിന്‍റെ മടിയിൽ പെൺകുട്ടി ഇരിക്കുന്നതും അശ്ലീല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതുമായ വീഡിയോ ആണ് വൈറലായത്.

ലിപ് ലോക്ക് ചെയ്ത നിലയിലുള്ള കമിതാക്കളുടെ ദൃശ്യങ്ങൾ ചില ബൈക്ക് യാത്രികർ മൊബൈലിൽ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ അപ്പ് ലോഡ് ചെയ്യുകയുമായിരുന്നു. യുവാവിനും കാമുകിക്കും 28 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു.

ജിഎസ് കോളേജിന് സമീപം സ്‌കൂട്ടർ പാർക്ക് ചെയ്‌ത കാമുകിയെ ലോ കോളേജ് സ്‌ക്വയറിൽ നിന്നാണ് കാമുകൻ സൂരജ്‍കുമാർ സോണി കൂട്ടിക്കൊണ്ടുപോയത്.

ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് സ്ഥാപനത്തിൽ പരിശീലനം നടത്തുന്ന സൂരജ്‍കുമാർ സിങ്ബായ് തക്ലിയിലാണ് താമസിക്കുന്നത്. യുവാവിന്‍റെ പിതാവിന്‍റെ പേരിലുള്ളതാണ് കാർ.

അപകടകരമായ ഡ്രൈവിംഗാണെന്ന് തങ്ങൾക്ക് തോന്നിയതിനാൽ തന്‍റെ പിന്നിൽ ഇരുന്ന സഹയാത്രികൻ വീഡിയോ പകർത്തുകയായിരുന്നുവെന്ന് വീഡിയോ ഷൂട്ട് ചെയ്‍ത ബൈക്കോടിച്ച റെഹാൻ ലത്തീഫ് ഖാൻ എന്നയാൾ പറയുന്നു.

കാർ ഓടിക്കുമ്പോൾ കമിതാക്കൾ മോശമായ പെരുമാറ്റത്തിൽ ഏർപ്പെടുന്നത് തങ്ങൾക്ക് കാണാമായിരുന്നുവെന്നും മാർക്കറ്റിംഗ് എക്സിക്യൂട്ടീവായ ഖാൻ പറയുന്നു.

അത്തരം ഡ്രൈവിംഗ് മറ്റുള്ളവരുടെ ജീവിതത്തെ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോയുമായി ഖാൻ നേരെ അംബസാരി പോലീസ് സ്‌റ്റേഷനിൽ എത്തി.

തുടർന്ന് അംബസാരി പോലീസ് സ്‌റ്റേഷൻ സീനിയർ ഇൻസ്‌പെക്ടർ വിനായക് ഗോൽഹെ കമിതാക്കളെ പിന്തുടർന്നു. ഇതോടെ ഇരുവരും രാം നഗറിലെ സുഹൃത്തിൻ്റെ സ്ഥലത്ത് കാർ ഒളിപ്പിച്ച ശേഷം വാർധ റോഡിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.

സോണൽ ഡിസിപി രാഹുൽ മദ്‌നെയുടെ കീഴിലുള്ള അംബസാരി പോലീസ് സംഘം വാർധ റോഡിൽ നിന്ന് സൂരജ് രാജ്‍കുമാർ സോണിയെയും കാമുകിയെയയും പിടികൂടി. കാറും പിടിച്ചെടുത്തു.

കേസ് പിന്നീട് സിതാബുൾഡി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. അശ്രദ്ധമായ ഡ്രൈവിംഗ്, അശ്ലീല പെരുമാറ്റം, പൊതുഅസഭ്യം തുടങ്ങിയ കുറ്റങ്ങൾക്ക് ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്), ബോംബെ പോലീസ് ആക്ട്, മോട്ടോർ വെഹിക്കിൾസ് ആക്ട് എന്നിവ പ്രകാരമാണ് കമിതാക്കൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.

#Drove #girlfriend #lap #footage #captured #bikers

Next TV

Related Stories
 വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

Jun 2, 2025 12:38 PM

വല്ലാത്ത ധൈര്യം തന്നെ...; മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ വൈറൽ

മലവെള്ളപ്പാച്ചിലിൽ തൂക്കുപാലത്തിലൂടെ സാഹസികമായി നദി മുറിച്ചുകടക്കുന്നയാളുടെ വീഡിയോ...

Read More >>
'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

May 28, 2025 03:57 PM

'ഞാനവളെ ഒരുപാട് സ്നേഹിക്കുന്നു...ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'; വൈറൽ വീഡിയോ

ലേബർ റൂമിൽ പൊട്ടിക്കരഞ്ഞ് യുവാവ്'- വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-