#salmanulfaris | അവനെ എളുപ്പത്തില്‍ വലിച്ചെറിഞ്ഞിട്ട് അവര്‍ ചിരിച്ചു! അവരുടെ പ്രവൃത്തിയ്ക്കുള്ള മറുപടി പറയേണ്ടി വരും; സല്‍മാന്‍

#salmanulfaris | അവനെ എളുപ്പത്തില്‍ വലിച്ചെറിഞ്ഞിട്ട് അവര്‍ ചിരിച്ചു! അവരുടെ പ്രവൃത്തിയ്ക്കുള്ള മറുപടി പറയേണ്ടി വരും; സല്‍മാന്‍
Jul 15, 2024 07:07 AM | By ADITHYA. NP

(moviemax.in)സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് മിഴി രണ്ടിലും. സംഭവബഹുലമായ കഥാമൂഹുര്‍ത്തങ്ങളുമായി പരമ്പര സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കയാണ്.

ഇതിനിടയില്‍ സഞ്ജു എന്ന നായക കഥാപാത്രമായ അവതരിപ്പിച്ചിരുന്ന സല്‍മാനുള്‍ ഫാരീസ് ഷോ യില്‍ നിന്നും പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു.

ആദ്യ സീരിയലിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞെങ്കിലും സല്‍മാനില്ലാത്തത് ആരാധകരെയും നിരാശരാക്കി. ശരിക്കും താന്‍ സ്വയം മാറിയതല്ലെന്നും ആ കഥാപാത്രത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതാണെന്നും അടുത്തിടെ നടന്‍ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സല്‍മാന്‍ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്.തന്റെ പുതിയ കുറച്ച് ഫോട്ടോസാണ് സല്‍മാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്.

എന്നാല്‍ സീരിയലുമായി ബന്ധപ്പെട്ടുള്ള ചില കാര്യങ്ങളാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി നടന്‍ കൊടുത്തിരിക്കുന്നത്.'അന്ന് അവരെന്നെ എളുപ്പത്തില്‍ പുറത്താക്കിയിട്ട് എന്നെ നോക്കി ചിരിച്ചു, ഇന്ന് ഞാന്‍ വളരെ ഉയരങ്ങളില്‍ എത്തിയിരിക്കുന്നു..

അവരുടെ പ്രവര്‍ത്തിക്ക് അവര്‍ മറുപടി പറഞ്ഞേ മതിയാവു' എന്നാണ് സല്‍മാന്‍ എഴുതിയിരിക്കുന്നത്. ഇതിന് താഴെ നടനെ അനുകൂലിച്ച് കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നിങ്ങളെ സീരിയലില്‍ നിന്നും പുറത്താക്കിയപ്പോള്‍ ചാനല്‍ അറിഞ്ഞില്ല, ജനങ്ങളുടെ മനസില്‍ എന്നും നിങ്ങള്‍ ഹീറോ ആയിരുന്നുവെന്ന്. അടുത്ത നായകനായിട്ടുള്ള നിങ്ങളുടെ വരവിന് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍.

നിങ്ങളെയിപ്പോള്‍ ഒത്തിരി മിസ് ചെയ്യുന്നുണ്ട്. പുതിയ സീരിയല്‍ കിട്ടിയോ, നായകനായി എന്ന് തിരിച്ച് വരും? നിങ്ങള്‍ പൊളിയാണ്, എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

അതേ സമയം സഞ്ജുവിന്റെ കഥാപാത്രത്തില്‍ നിന്നും സല്‍മാന്‍ മാറിയതോടെ ആ സീരിയല്‍ കാണുന്നത് തന്നെ നിര്‍ത്തിയെന്നാണ് ചില ആരാധകര്‍ പറയുന്നത്.

'ഞാന്‍ ഇപ്പോള്‍ മിഴി രണ്ടിലും കാണാറേയില്ല. പരമ ബോര്‍ ആയിരിക്കുകയാണ്. സല്‍മാന്‍ ഉള്ളത് കൊണ്ട് മാത്രമാണ് ആ സീരിയല്‍ എല്ലാവരും കാണാറുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്.

താങ്കള്‍ പോയപ്പോള്‍ ഞങ്ങളും കൂടെ പോന്നു,' എന്ന് ഒരു ആരാധിക കമന്റിലൂടെ പറയുന്നു.ഏതായാലും പുതിയ അവസരം നടനെ തേടി എത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

പുതിയ പ്രൊജക്റ്റ് ഏതാണ് എന്ന ചോദ്യത്തിന് പിന്നാലെ അറിയിക്കാമെന്ന മറുപടി മാത്രമാണ് സല്‍മാന്‍ നല്‍കുന്നത്. കൂടുതല്‍ അറിയാനായി കാത്തിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു. തന്റെ താല്‍പര്യത്തോട് കൂടിയല്ല മിഴി രണ്ടിലും എന്ന സീരിയലില്‍ നിന്നും പിന്മാറിയതെന്നാണ ്‌സല്‍മാന്‍ അടുത്തിടെ വെളിപ്പെടുത്തിയത്.

മറ്റൊരു സീരിയലില്‍ അവസരം കിട്ടിയത് കൊണ്ട് നടന്‍ പിന്മാറുകയാണെന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ അത് ശരിയല്ലെന്നും താന്‍ മാറിയതല്ല, തന്നെ മാറ്റിയതാണെന്നും നടന്‍ വെളിപ്പെടുത്തി.

താനുമായി അത്രയും ഇമോഷണല്‍ അറ്റാച്ച്‌മെന്റുള്ള കഥാപാത്രത്തെ പിരിയേണ്ടി വന്നതിന്റെ വേദനയും നടന്‍ പങ്കുവെച്ചിരുന്നു. എന്തായാലും ഇനിയും നല്ല അവസരങ്ങള്‍ താങ്ങളെ തേടി എത്തുമെന്നാണ് ആരാധകര്‍ സല്‍മാനോട് പറയുന്നത്.

#mizhi #randilum #serial #fame #salmanulfariss #cryptic #post #goes #viral

Next TV

Related Stories
യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

Nov 7, 2025 11:21 AM

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? വിവാഹമോചനത്തിനെക്കുറിച്ച് നടിയുടെ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/-