#veenaNair | ഞാന്‍ ഡിവോഴ്‌സായിട്ടില്ല! ഭര്‍ത്താവുമായി പിരിഞ്ഞതിന് കാരണം ബിഗ് ബോസാണോ? വീണ നായര്‍ മനസ് തുറക്കുന്നു

#veenaNair | ഞാന്‍ ഡിവോഴ്‌സായിട്ടില്ല! ഭര്‍ത്താവുമായി പിരിഞ്ഞതിന് കാരണം ബിഗ് ബോസാണോ? വീണ നായര്‍ മനസ് തുറക്കുന്നു
Jul 12, 2024 03:15 PM | By Susmitha Surendran

(moviemax.in)  നടിയും ബിഗ് ബോസ് താരവുമായ വീണ നായര്‍ സിനിമയിലും സജീവമാവുകയാണ്. സീരിയലുകളില്‍ നിന്ന് സിനിമയിലേക്ക് എത്തിയതോടെയാണ് നടി ശ്രദ്ധേയാവുന്നത്. 

ഭര്‍ത്താവും മകനും അടങ്ങുന്ന കുടുംബം ആയിരുന്നെങ്കിലും വൈകാതെ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഇതിനെപ്പറ്റി കൂടുതലായി വീണ തുറന്നു സംസാരിച്ചിരുന്നില്ല. എന്നാല്‍ നിയമപരമായി താനിപ്പോഴും ഡിവോഴ്‌സ് ആയിട്ടില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. 


തന്റെ ഡിവോഴ്‌സ് കഴിഞ്ഞിട്ടില്ല എന്നാണ് വീണ പറയുന്നത്. ഞങ്ങള്‍ ലീഗലി സെപ്പറേറ്റഡ് ആയിട്ടില്ല. അതിന്റെ കാര്യങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവുമായി പിരിയാന്‍ ഉണ്ടായ കാരണം ബിഗ് ബോസില്‍ പോയതൊന്നുമല്ലെന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. 

അതേ സമയം തന്റെ പേരിലുണ്ടായ നെഗറ്റീവ് കമന്റുകളെ കുറിച്ചും നടി സംസാരിച്ചിരുന്നു. ബിഗ് ബോസിന് മുന്‍പും ശേഷവും ഒക്കെ ഇത്തരം കമന്റുകള്‍ വരാറുണ്ട്. ചിലര്‍ക്ക് ഇഷ്ടപ്പെടാത്തത് കാണുമ്പോള്‍ അവര്‍ വന്ന് കമന്റ് ഇട്ടിട്ടു പോകും. ഞാന്‍ ചെയ്ത ഒരു ആക്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതില്‍ അഭിപ്രായം പറയാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മാന്യമായ ഭാഷയില്‍ പറയണം. 

നല്ലതാണെങ്കില്‍ നല്ലത് മോശമാണെങ്കില്‍ മോശം. സഭ്യമായ ഭാഷ ഉപയോഗിക്കണം. അതല്ലാതെ വരുമ്പോഴാണ് നമുക്കും വിഷമമാവുന്നത്. എന്നാല്‍ ഇപ്പോള്‍ തനിക്ക് അങ്ങനെയൊരു കുഴപ്പമില്ല.

ഒന്നും മൈന്‍ഡ് ചെയ്യാറില്ല ഞാന്‍. പലതിനും തലയില്ലാത്ത ആളുകളാണ് കമന്റുമായി വരുന്നത്. ഇത്തരം കമന്റ് ഇടുന്നവര്‍ സ്വന്തം ഐഡിയില്‍ നിന്ന് വരാറില്ല. പിന്നെ ഞാന്‍ ഏത് ഡ്രസ്സ് ഇടുന്നു, ഞാനെങ്ങനെ നടക്കുന്നു അത് എന്റെ ഇഷ്ടം മാത്രമാണ്.

ഒരാളും ഹെല്‍പ് ചെയ്തിട്ടല്ല എന്റെ ജീവിതം മുന്നോട്ടു പോകുന്നത്. എന്നിരുന്നാലും ആര്‍ക്കും എന്നെ വിമര്‍ശിക്കാം. പക്ഷേ സഭ്യമായ ഭാഷയില്‍ വേണമെന്നു മാത്രം, വീണ പറയുന്നു. 

ബിഗ് ബോസ് കഴിഞ്ഞതിനുശേഷം ഞാന്‍ ഭയങ്കരമായി ഡൗണ്‍ ആയിപ്പോയ സമയങ്ങള്‍ ഉണ്ടായിരുന്നു. ചില ദിവസങ്ങളില്‍ കരയേണ്ടതായിട്ടും വന്നിരുന്നു. പക്ഷേ ഇപ്പോള്‍ എന്നെ ഒന്നും ബാധിക്കുന്നില്ല. അതൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാവുന്ന ഒരു കാലഘട്ടമാണ്. ബിഗ് ബോസിന് ശേഷം ഭയങ്കരമായ സൈബര്‍ ബുള്ളിങ് ഉണ്ടായിട്ടുണ്ട്.

അത് മലയാളത്തില്‍ മാത്രമല്ല എല്ലാ ഭാഷകളിലും അങ്ങനെ തന്നെയാണ് ബിഗ് ബോസിന്റെ ആറാം സീസണ്‍ കുറച്ചൊക്കെ കണ്ടിരുന്നു. ജാസ്മിന്‍ വിജയിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. കാരണം ആ കുട്ടി അത്രയധികം സൈബര്‍ ബുള്ളിയിങ് നേരിട്ടിരുന്നു. അകത്തും പുറത്തും എന്താണെന്ന് ആ കുട്ടിയ്ക്ക് അറിയാമായിരുന്നു.

എന്നിട്ടും നല്ല രീതിയില്‍ ഗെയിം കളിച്ചു. പുറത്ത് വന്നാല്‍ ഇതൊക്കെ എങ്ങനെ ജാസ്മിന്‍ നേരിടുമെന്ന് കരുതിയെങ്കിലും അവളത് മറികടന്നു. വളരെ സ്‌ട്രോങ്ങായിട്ടുള്ള കുട്ടിയാണ് ജാസ്മിന്‍. അവള്‍ മിടുക്കിയാണ്. ഈ വര്‍ഷം ആണ്‍കുട്ടി പെണ്‍കുട്ടി എന്നില്ലാതെ സൈബര്‍ അക്രമണം നല്ല രീതിയില്‍ ഉണ്ടായിരുന്നു. ഇതൊരു ഷോ മാത്രമാണെന്ന് ആളുകള്‍ ചിന്തിക്കണം. 

#I'm #not #divorced #Bigg #Boss #reason #breakingup #her #husband? #VeenaNair #opens #her #mind

Next TV

Related Stories
യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

Nov 7, 2025 11:21 AM

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെക്കുന്നില്ല; മറുപടിയുമായി നടി

യമുന റാണിയുടെ രണ്ടാം വിവാഹവും ഡിവോഴ്സിലേക്ക്? വിവാഹമോചനത്തിനെക്കുറിച്ച് നടിയുടെ മറുപടി...

Read More >>
Top Stories










News Roundup






https://moviemax.in/-