#maheena | മഹീന ദുബായിലേക്ക് പോയത് വെറുതേയല്ല; വേർപിരിയലിന്റെ കാരണം ഇതാണ്

#maheena | മഹീന ദുബായിലേക്ക് പോയത് വെറുതേയല്ല; വേർപിരിയലിന്റെ കാരണം ഇതാണ്
Jul 9, 2024 04:37 PM | By Athira V

മലയാളത്തിലെ മികച്ച കോമഡി സീരീസിൽ ഒന്നാണ് ചക്കപ്പഴം. ഫ്ലവേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഈ ഷോ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരീസായി മാറുകയും ചെയ്തു. ഇതിലൂടെ പോപ്പുലറായ താരമാണ് സുമേഷ് എന്ന കഥാപാത്രത്തിലൂടെ ചിരിപ്പിക്കുന്ന റാഫി. 2020ലായിരുന്നു ഈ പരമ്പര തുടങ്ങുന്നത്. രണ്ട് സീസണുകളിലായി 800ൽ പരം എപ്പിസോഡുകളാണ് സംപ്രേഷണം ചെയ്തത്. ഈ പരമ്പരക്കിടയിലായിരുന്നു സുമേഷ് എന്ന റാഫിയുടെ വിവാഹവും.

ആ പരമ്പര കണ്ട് ആരാധികയായി മാറിയ മഹീനയാണ് റാഫിയുടെ ജീവിത പങ്കാളിയായി മാറിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായി. മഹീനയും റാഫിയും രണ്ട് സ്ഥലങ്ങളിലായാണ് താമസിക്കുന്നത്. മഹീന ദുബായിൽ ജോലി തിരക്കുകളിലാണ്. റാഫി നാട്ടിൽ ഷൂട്ടിങ് തിരക്കുകളിലും.

അടുത്തിടെയാണ് മഹീന ദുബായിലേക്ക് പോയത്. ദുബായിൽ എന്താണ് ജോലി എന്ന കാര്യത്തിൽ മഹീന ഇതുവരെ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. എന്നാൽ ദുബായിൽ എത്തിയിട്ടും ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. അതിന്റെ വിശേഷങ്ങൾ ഓഡിയൻസിനു വേണ്ടി മഹീന പങ്കിടാറുമുണ്ട്. 

അടുത്തിടെയാണ് 'ഏറെ നാളത്തെ ആഗ്രഹം സാധിച്ചു' എന്ന രീതിയിൽ മഹീനയുടെ ദുബായ് യാത്രയെ കുറിച്ച് ഇരുവരും സന്തോഷം പങ്കുവച്ചത്. മഹീനക്ക് ദുബായിൽ ജോലി ലഭിച്ചു. മഹീനയുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുകയാണ് റാഫിയും. മഹീന ദുബായ്ക്ക് പോകുമ്പോൾ അപ്ലോഡ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇവിടെ നേരെ തിരിച്ചാണ് ഞാൻ യുഎഇ ലും റാഫിക്ക നാട്ടിലും ആണ്, മിസ് യു എന്ന കുറിപ്പായിരുന്നു വീഡിയോക്ക് താഴെ മഹീന എഴുതിയത്. 

'റാഫിയെയും കുടുംബത്തെയും പിരിഞ്ഞു പോകുന്നതിൽ ദുഖമുണ്ട് എല്ലാവരെയും വിട്ട് പോകേണ്ടി വന്നു. എന്നെ യാത്രയാക്കി എല്ലാവരും' എന്ന ക്യാപ്ഷ്യനോടെയാണ് മഹീനയും റാഫിയും പുതിയ വീഡിയോ കുറച്ചുദിവസം മുൻപേ പങ്കിട്ടത്. മിക്ക വീഡിയോസിലും വീടും റാഫിയെയും പിരിഞ്ഞതിന്റെ വേദന മഹീന പങ്കിടാറുണ്ട്. വേർപിരിയാൻ പ്രയാസം എങ്കിൽ എന്തിനായിരുന്നു ഇത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം റാഫിയുടെ പിറന്നാളിന് മഹീന ഒരു വോയിസ് അയച്ച് സർപ്രൈസ് കൊടുത്തിരുന്നു. 'കുറച്ച് കാലമായി ഇങ്ങനെ ഒന്ന് കൊടുക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് ഈ നിമിഷത്തിൽ ആണ് എനിക്കത് സാധിച്ചത്.' എന്ന കുറിപ്പോടെയായിരുന്നു ആ വീഡിയോ പോസ്റ്റ് ചെയ്തത്. 

ഭാര്യയും ഭർത്താവും രണ്ടിടത്തായി ജീവിക്കുമ്പോൾ ഉണ്ടാവുന്ന പ്രയാസങ്ങളെ കുറിച്ചായിരുന്നു ആ വീഡിയോയിൽ മഹീന പറഞ്ഞത്. അധികം വൈകാതെ റാഫിയും ദുബായിലേക്ക് പോകും. എന്നാൽ സ്ഥിരമായി ഉണ്ടാകില്ല എന്നാണ് സൂചന. 

വ്ലോഗർ കൂടിയായ മഹീന ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടി ആയിരുന്നു. ബ്രൈഡൽ മേക്കപ്പുകൾ ചെയ്യുന്ന വീഡിയോസും വീട്ടിലെ മിക്ക വിശേഷങ്ങളും എല്ലാം മഹീന പങ്കിടുമായിരുന്നു. വിവാഹത്തിനു മുന്നേ റാഫിയും മഹീനയും പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയകഥയും വിവാഹശേഷമുള്ള വിശേഷങ്ങളെല്ലാം മഹീന തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞിട്ടുണ്ട്. 

#serial #actor #muhammedrafis #wife #maheena #flees #dubai #explains #why #they #seperated

Next TV

Related Stories
ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍

Feb 8, 2025 11:48 AM

ഇന്റര്‍കാസ്റ്റ് വിവാഹം, 12 വയസിന്റെ വ്യത്യാസവും; രഹസ്യമായി വിവാഹിതരായി സീരിയല്‍ താരങ്ങള്‍

സീരിയലിലെ പ്രണയം കണ്ടപ്പോള്‍ നിങ്ങള്‍ ജീവിതത്തിലും ഒന്നിച്ചെങ്കില്‍ എന്നാഗ്രഹിച്ചു....

Read More >>
'ഞാന്‍ ഭ്രാന്തനാണ്, എന്റെ വീഡിയോ എടുക്കരുതെന്ന് പറഞ്ഞു', തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടു! -സന്തോഷ് വർക്കി

Feb 7, 2025 03:07 PM

'ഞാന്‍ ഭ്രാന്തനാണ്, എന്റെ വീഡിയോ എടുക്കരുതെന്ന് പറഞ്ഞു', തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടു! -സന്തോഷ് വർക്കി

സ്ഥിരം റിലീസിനെത്തുന്ന സിനിമകളെ കുറിച്ച് അഭിപ്രായം പറഞ്ഞ് സന്തോഷ് വാര്‍ത്തകളില്‍ നിറഞ്ഞ്...

Read More >>
മേഘ മഹേഷ് ഇനി മേഘ സൽമാനുൾ, സീരിയലിലെ ഭാര്യ ഭർത്താക്കന്മാർ ജീവിതത്തിലും ഒന്നിക്കുന്നു

Feb 7, 2025 01:44 PM

മേഘ മഹേഷ് ഇനി മേഘ സൽമാനുൾ, സീരിയലിലെ ഭാര്യ ഭർത്താക്കന്മാർ ജീവിതത്തിലും ഒന്നിക്കുന്നു

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ അവരുടെ പ്രണയം വെളിപ്പെടുത്തി രംഗത്ത്...

Read More >>
'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

Feb 5, 2025 11:59 AM

'ഈ തുള്ളുന്ന നേരം മതിയല്ലോ വീട് വൃത്തിയാക്കാന്‍', ബീന ആന്റണിയുടെ ഡാന്‍സ് കണ്ട് ആരാധകര്‍, മറുപടി കൊടുത്ത് നടി

കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ച് ന്യൂജനറേഷന്‍ പിള്ളേരെ പോലും കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ബീന ആന്റണിയുടെ പുതിയ...

Read More >>
'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

Feb 4, 2025 11:50 AM

'ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, അവളുടെ സ്വർണ്ണത്തിന്റെ കണക്കറിയില്ല, സഹായിക്കാമെന്ന് പറഞ്ഞപ്പോഴും വാങ്ങിയില്ല' -സിജോ

സ്ത്രീധനം വാങ്ങിയാണോ ലിനുവിനെ കല്യാണം കഴിച്ചത് എന്നതിൽ വിശദീകരണവും നൽകി...

Read More >>
Top Stories










News Roundup