#Gabrijose | 'ഇത് ഒരു തുടക്കമാണ്...ഫസ്റ്റ് സ്റ്റെപ്പ്. എവിക്ഷൻ എപ്പിസോഡിലിട്ട അതേ ഡ്രസ്സാണ് ധരിച്ചത്' ; ഗബ്രി!

#Gabrijose | 'ഇത് ഒരു തുടക്കമാണ്...ഫസ്റ്റ് സ്റ്റെപ്പ്. എവിക്ഷൻ എപ്പിസോഡിലിട്ട അതേ ഡ്രസ്സാണ് ധരിച്ചത്' ; ഗബ്രി!
Jul 8, 2024 03:42 PM | By Jain Rosviya

(moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ രൂപം കൊണ്ട ഒരു കോമ്പോയാണ് ജാസ്മിൻ ജാഫർ-​ഗബ്രി ജോസ് കോമ്പോയായ ജബ്രി.

ഈ കോമ്പോ തന്നെയായിരുന്നു ഹൗസിലായിരുന്നപ്പോൾ ഇരുവരുടെയും ഇമേജിനെ വലിയ രീതിയിൽ ബാധിച്ചതും വോട്ട് കുറച്ചതും. അതിനാൽ ഫൈനൽ ഫൈവിൽ ഒരാളാകേണ്ടിയിരുന്ന ​ഗബ്രി അമ്പത് ദിവസം പിന്നിട്ടപ്പോഴും ടോപ്പ് ടുവിൽ എത്തേണ്ടിയിരുന്ന ജാസ്മിൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടും പുറത്തായത്.

ഇരുവരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കിലെന്ന് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും ഇരുവരും ഹൗസിനുള്ളിലായിരുന്നപ്പോൾ ആ​ഗ്രഹിച്ചിരുന്നു.

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം ഹൗസിൽ പിടിച്ച് നിൽക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. എന്നാൽ ഇരുവരും മത്സരം കഴിഞ്ഞ് ഇറങ്ങിയശേഷവും ശക്തമായി ആ സൗഹൃദവുമായി മുന്നോട്ട് പോകുന്നുണ്ട്.

ഹൗസിനുള്ളിലായിരുന്നപ്പോൾ ജബ്രി കോമ്പോയ്ക്ക് നെ​ഗറ്റീവായിരുന്നുവെങ്കിൽ മത്സരത്തിൽ നിന്നും പുറത്ത് എത്തിയശേഷം ജബ്രി കോമ്പോയാണ് സീസൺ ആറിൽ ഏറ്റവും ഹിറ്റ്.

യുട്യൂബർ, സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്നീ ടാ​ഗ് ലൈനുകളാണ് ജാസ്മിൻ ജാഫറിന് ബി​ഗ് ബോസിലേക്കുള്ള വഴി തുറന്നത്. ഹൗസിന് പുറത്തിറങ്ങിയശേഷവും സോഷ്യൽമീഡിയയിൽ സജീവമാണ് ജാസ്മിൻ. എന്നാൽ ​​​ഗബ്രി മലയാള സിനിമയിലെ യുവനടൻ എന്ന ലേബലുമായാണ് ബി​ഗ് ബോസിലേക്ക് എത്തിയത്.

ഇപ്പോഴിതാ ​ഗബ്രിയും ജാസ്മിനെ പോലെ തന്റെ വിശേഷങ്ങൾ പങ്കിടാനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുകയാണ്. ​

ഗബ്രിയെ ​ഗൈഡ് ചെയ്ത് ജാസ്മിനും ഒപ്പമുണ്ട്. ചാനൽ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ തന്നെ മൂവായിരത്തോളം സബ്സ്ക്രൈബേഴ്സിനെ ​ഗബ്രി ജോസ് എന്ന യുട്യൂബ് ചാനൽ നേടി കഴിഞ്ഞു.

ആദ്യ വീഡിയോ പ്രിയ ചങ്ങാതി ജാസ്മിനൊപ്പം തന്നെയാണ് ​ഗബ്രി എടുത്തത്. ഇരുവരും ഒരുമിച്ച് കഴിഞ്ഞ ദിവസം പാലക്കാട് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി പോയിരുന്നു.

അവിടേക്കുള്ള യാത്രയിലേയും അവിടെ ലഭിച്ച സ്വീകരണത്തിന്റെയും വിശേഷങ്ങളെല്ലാം ​ഗബ്രി വ്ലോ​ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയും ജാസ്മിനും ഒരുമിച്ചാണ് കാറിൽ പാലക്കാട് പോയി ഉദ്ഘാടനത്തിൽ പങ്കെടുത്തത്.

ജാസ്മിൻ ഒരു സോഷ്യൽമീഡിയ താരവും ​ഗബ്രി ഒരു സിനിമാ നടനുമാണെങ്കിലും ഇരുവരും ജീവിതത്തിൽ ആ​ദ്യമായാണ് ഒരു ഉദ്ഘാടനത്തിന് പോകുന്നതും വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നതും.

സിനിമയിൽ അഭിനയിച്ചശേഷം ഉദ്ഘാടനത്തിന് ക്ഷണം വന്നിരുന്നുവെങ്കിലും താൻ ഒഴിഞ്ഞ് മാറി പോവുകയാണ് ചെയ്തതെന്നും വീ‍ഡിയോയിൽ ​ഗബ്രി പറഞ്ഞു.

'സ്കൈ ഫോൺസിന്റെ ഷോപ്പിന്റെ ഇനാ​ഗുറേഷനാണ് ഞങ്ങൾ പോയത്. ഞങ്ങളുടെ രണ്ട് പേരുടെയും ജീവിവിതത്തിലെ ആദ്യത്തെ ഇനാ​ഗുറേഷൻ ഫങ്ഷനാണ്. പിന്നെ എന്റെ എവിക്ഷൻ എപ്പിസോഡിൽ‌ ഞാൻ ധരിച്ച അതേ ഡ്രസ് തന്നെയാണ് പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ ധരിച്ചിരിക്കുന്നത്. ഷൂ പോലും അന്ന് എവിക്ഷൻ എപ്പിസോഡിൽ‌ ഞാൻ ധരിച്ചത് തന്നെയാണ്'.

'മനസിന് ഒരു സുഖം കിട്ടാനാണ് ഈ ഡ്രസ് തന്നെ ധരിച്ചത്. ഞാൻ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് തുടങ്ങാമെന്ന് കരുതി. അതുപോലെ ജാസ്മിനും എന്റെ എവിക്ഷൻ എപ്പിസോഡിൽ‌ അവൾ ധരിച്ച വസ്ത്രത്തിന്റെ നിറത്തിലുള്ള അതേ ഡ്രസ്സാണ് പരിപാടിക്കായി ധരിച്ചിരിക്കുന്നത്'.

'24 മണിക്കൂറിന് താഴെ സമയം കൊണ്ട് ഷോർട്ട് നോട്ടീസിലാണ് ഞങ്ങൾ പാലക്കാടുള്ള ഉദ്ഘാടനത്തിന്റെ കാര്യം എല്ലാവരേയും സോഷ്യൽമീഡിയ വഴി അറിയിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിലും അധികം ആളുകൾ ഞങ്ങളെ കാണാനും സ്നേഹം അറിയിക്കാനും അവിടെ എത്തിയിരുന്നു. ഇത്രയും സ്നേഹവും പ്രതീക്ഷിച്ചില്ല'.

'ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ അനുഭവിച്ച നെ​ഗറ്റിവിറ്റി പോയി. മക്കളെ ഇഷ്ടമാണ് ‌ എന്നൊക്കെ ഒരുപാട് പേർ പറഞ്ഞു. ഇത് ഒരു തുടക്കമാണ്. ഫസ്റ്റ് സ്റ്റെപ്പ്. തുടർന്നും ഈ സ്നേഹം കിട്ടട്ടേയെന്ന് ആ​ഗ്രഹിക്കുന്നു'.

മഴ പോലും ഞങ്ങളെ അനു​ഗ്രഹിക്കുന്നത് പോലെയാണ് തോന്നിയത്. നല്ല പേടിയുണ്ടായിരുന്നു ചടങ്ങിൽ പങ്കെടുക്കാൻ ചെന്നപ്പോൾ പക്ഷെ വലിയ സ്വീകാര്യത ലഭിച്ചുവെന്നാണ് ​ഗബ്രി പാലക്കാട് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള സന്തോഷം പങ്കിട്ട് പറഞ്ഞത്.

ഗബ്രിയുടെ വ്ലോ​ഗ് ഇതിനോടകം ബിബി ആരാധകർക്കിടയിൽ വൈറലാണ്. ജബ്രി കോമ്പോയ്ക്കുള്ള സ്വീകാര്യത വ്ലോ​ഗിന്റെ കമന്റ് ബോക്സിൽ നിന്നും തന്നെ വ്യക്തമാണ്.

#biggboss #malayalam #finally #gabrijose #started #youtube #channel #vlog #goes #viral

Next TV

Related Stories
രേണുവിനൊപ്പം ഫോട്ടോ എടുത്തു, ഞാന്‍ ആത്മഹത്യ ചെയ്‌തേനെ, ആ സമയം മറികടക്കാന്‍ സാധിച്ചത്! ഡോക്ടര്‍ മനു ഗോപിനാഥ്

Mar 13, 2025 08:20 PM

രേണുവിനൊപ്പം ഫോട്ടോ എടുത്തു, ഞാന്‍ ആത്മഹത്യ ചെയ്‌തേനെ, ആ സമയം മറികടക്കാന്‍ സാധിച്ചത്! ഡോക്ടര്‍ മനു ഗോപിനാഥ്

ഇരുവരും വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതും വൈറലവായി....

Read More >>
'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

Mar 13, 2025 02:08 PM

'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

നമ്മളെ പോലെയുള്ള ന്യൂജനറേഷൻ ആളുകൾക്ക് കല്യാണം കാണണം എന്നില്ല. പക്ഷേ പണ്ടുള്ളവർക്ക് കല്യാണവും താലികെട്ടുമൊക്കെ...

Read More >>
എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ ചോദിച്ചു,  തിന്നാതെയും കുടിക്കാതെയും കിടന്നു; ബഷീറും മഷൂറയും അടുത്തപ്പോൾ!

Mar 12, 2025 01:04 PM

എന്ത് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടതെന്ന് പപ്പ ചോദിച്ചു, തിന്നാതെയും കുടിക്കാതെയും കിടന്നു; ബഷീറും മഷൂറയും അടുത്തപ്പോൾ!

ബഷീറിനെ വിവാഹം ചെയ്യണമെന്ന് പറഞ്ഞപ്പോൾ മഷൂറയുടെ വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ്...

Read More >>
'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത്  ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

Mar 11, 2025 10:40 PM

'ബിന്നി സ്പൂൺ ഉപയോഗിച്ച് സദ്യ കഴിച്ചത് ജാഡ കൊണ്ടല്ല, കാരണമുണ്ട്', വിമർശനങ്ങൾക്കെതിരെ നൂബിൻ

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇങ്ങനെ വീഡിയോ പ്രചരിപ്പിക്കുന്നത് മോശമാണ്'', നൂബിൻ വീഡിയോയിൽ...

Read More >>
എന്റെ വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയല്ല - വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

Mar 11, 2025 08:17 PM

എന്റെ വീട്ടുകാർക്ക് ഞാൻ ഒരു ബാധ്യതയല്ല - വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രുതി രജനീകാന്ത്

യൂട്യൂബ് ചാനൽ വളർത്താൻ വേണ്ടി കല്യാണം കഴിച്ചവരെ എനിക്കറിയാം. അങ്ങനെ ഗതി കെട്ട് കല്യാണം കഴിക്കേണ്ട ആവശ്യമില്ല....

Read More >>
Top Stories










News Roundup