#rebeccasanthosh | നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി

#rebeccasanthosh | നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി
Jun 25, 2024 01:13 PM | By ADITHYA. NP

(moviemax.in)ലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് റബേക്ക സന്തോഷ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് റബേക്ക താരമാകുന്നത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ ആയാണ് റബേക്ക കയ്യടി നേടുന്നത്.

പരമ്പര ഹിറ്റായി മാറിയതോടെ റബേക്കയും താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുളള മിക്ക താരങ്ങളേയും പോലെ മോശം കമന്റുകളും മറ്റും റബേക്കയ്ക്കും നേരിടേണ്ടി വരാറുണ്ട്. അത്തരത്തില്‍ തനിക്ക് ലഭിച്ചൊരു മോശം കമന്റിന് റബേക്ക നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസം റബേക്ക പങ്കവുച്ച പോസ്റ്റില്‍ ഒരാള്‍ താരത്തിന്റെ ഭര്‍ത്താവിനെക്കുറിച്ച് മോശം കമന്റുമായി എത്തുകയായിരുന്നു. ചുട്ടമറുപടി തന്നെ റബേക്ക ഇയാള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

സിന്ധു കെ എന്ന യുവതിയാണ് റബേക്കയുടെ പോസ്റ്റില്‍ കമന്റുമായി എത്തിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ചോ എന്നായിരുന്നു യുവതി റബേക്കയോട് ചോദിച്ചത്.

'നിന്റെ ഭര്‍ത്താവിനെ നീ ഉപേക്ഷിച്ചോ? അവനെ ഒന്നു കാണിക്കുന്നു പോലുമില്ലല്ലോ' എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ റബേക്ക മറുപടിയുമായി എത്തുകയായിരുന്നു.

ഞാന്‍ കാണുന്നുണ്ടേ. ചേച്ചിയ്ക്ക് കാണാത്തെ കൊണ്ട് വിഷമം ഉണ്ടല്ലേ എന്നായിരുന്നു റബേക്കയുടെ മറുപടി. കമന്റും അതിനുള്ള റബേക്കയുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

താരത്തിന്റെ മറുപടിയ്ക്ക് കയ്യടിച്ച് നിരവധി പേര്‍ എത്തിയിട്ടുണ്ട്. ഒരു കാര്യവുമില്ലാതെ, അനാവശ്യമായി റബേക്കയുടെ വ്യക്തിജീവിതത്തെ വലിച്ചിഴച്ച യുവതിയ്ക്ക് ഇതുപോലൊരു മറുപടി തന്നെയാണ് കിട്ടേണ്ടിയിരുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കമന്റിന് റിപ്ലൈകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. 

#rebeccasanthosh #gives #reply #comment #about #her #husband

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories










News Roundup