Jun 25, 2024 12:07 AM

(moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായശേഷം ഏറ്റവും കൂടുതൽ വിവാ​ദത്തിൽ ഉൾപ്പെട്ടിട്ടുള്ളതും അതിലൂടെ നെ​ഗറ്റീവ് ഇമേജും സൈബർ ബുള്ളിയിങും ലഭിച്ചിട്ടുള്ള ഒരു മത്സരാർത്ഥിയുമാണ് ജാസ്മിൻ ജാഫർ. തുടക്കത്തിൽ മികച്ച രീതിയിൽ ജാസ്മിന് പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഹൗസിലെത്തി രണ്ട് ദിവസം കഴിഞ്ഞപ്പോൾ ​ഗബ്രിയുമായി ചേർന്ന് ലവ് കോമ്പോ സ്ട്രാറ്റജി കളിച്ച് തുടങ്ങിയതോടെ ജാസ്മിന്റെ ആരാധകർ പോലും ഹേറ്റേഴ്സായി മാറുകയായിരുന്നു.

ഗബ്രിയുമായി അടുത്തിടപഴകിയുള്ള ജാസ്മിന്റെ പ്രവൃത്തികൾ വൈറലായതോടെ വൈൽഡ് കാർഡായി ​ഹൗസിലേക്ക് പോയ സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണൻ പുറത്ത് ലഭിക്കുന്ന ​ഹേറ്റിനെ കുറിച്ച് ജാസ്മിന് സൂചന നൽകി. 

ജാസ്മിന്റെ പിതാവ് ജാഫർ വിളിച്ച് ആവശ്യപ്പെട്ടതിനാലാണ് സായ് പുറത്തെ കാര്യങ്ങൾ ഹൗസിൽ കയറിയ ഉടൻ ജാസ്മിനോട് പറഞ്ഞത്. ജാസ്മിന്റെ പിതാവ് ജാഫറും സായ് കൃഷ്ണനും ഈ കാര്യങ്ങളെല്ലാം സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നതോടെ സായ് കൃഷ്ണനേയും പ്രേക്ഷകർ വലിയ രീതിയിൽ വിമർശിച്ചിരുന്നു. സായ് സീക്രട്ട് ഏജന്റല്ലെന്നും ജാഫറിന്റെ ഏജന്റ് ആയിട്ടാണ് ബി​ഗ് ബോസിൽ പ്രവർത്തിച്ചത് എന്നുമായിരുന്നു പ്രേക്ഷകർ വിമർശിച്ച് പറഞ്ഞത്. 

ഷോയിൽ നിന്നും പുറത്തുവന്ന താരത്തിനോട് ഈ കോൾ റെക്കോർഡിനെ കുറിച്ച് ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നു സായി ചെയ്തത്. ശേഷം ജാഫറിന് ഒപ്പം ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടുകയും ചെയ്തിരുന്നു സായ്. ഇപ്പോഴിതാ തന്റെ ലീക്കായ കോൾ റെക്കോർഡിന് പിറകിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സായ് ക‍ൃഷ്ണൻ. 

വിവി ഹിയർ എന്ന യുട്യൂബ് ചാനൽ ഉടമ നടത്തിയ ചില തരംതാണ കളികളുടെ ഫലമാണ് താനും ജാസ്മിനുമെല്ലാം അനുഭവിക്കുന്നതെന്നാണ് സായ് ക‍ൃഷ്ണൻ സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്. ജാസ്മിന്റെയും ഭാവി വരനായിരുന്ന അഫ്സലിന്റെയും സുഹൃത്തായിരുന്നു വിവി. ഇയാളുടെ മാനിപ്പുലേഷൻ കാരണമാണ് ജാസ്മിന്റെ വാപ്പ ജാഫറിക്ക എന്നെ വിളിച്ചത്. അദ്ദേഹത്തിന് എന്നെ വിളിക്കാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. 

ഞാൻ ജാസ്മിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്ന് വിവി ജാഫറിക്കയ്ക്ക് ഉറപ്പ് നൽകിയതോടെയാണ് അ​ദ്ദേഹം ഞാൻ ഹൗസിലേക്ക് കയറും മുമ്പ് എന്നെ വിളിച്ചത്. അന്ന് ആ കോൾ വരുമ്പോൾ എന്റെ ഭാര്യ സ്നേഹയും സുഹൃത്തുമെല്ലാം ഒപ്പമുണ്ടായിരുന്നു. വിവി ഞങ്ങളെ ജാഫറിക്ക വിളിച്ച കോൾ റെക്കോർഡ് ചെയ്തു. പക്ഷെ പുറത്തുവിട്ടത് പല ഭാ​ഗങ്ങളും കട്ട് ചെയ്ത് കളഞ്ഞശേഷമാണ്. 

ജാഫറിക്ക എന്റെ സുഹൃത്ത് ജിത്തുഭായിയെ വരെ ചീത്ത വിളിച്ചിരുന്നു അന്ന് കോൾ ചെയ്തപ്പോൾ. പക്ഷെ ഞങ്ങൾ പ്രതികരിച്ചില്ല. കാരണം ഒരു ഉപ്പയുടെ സങ്കടത്തോടെയാണ് അദ്ദേഹം സംസാരിച്ചതെന്ന് ഞങ്ങൾക്ക് മനസിലായി. റീ എൻട്രി സമയത്ത് പുറത്ത് സംഭവിച്ചതെല്ലാം ​ഗബ്രി ജാസ്മിനോട് പറഞ്ഞു. അന്ന് ജാസ്മിൻ എന്നെ വന്ന് കെട്ടിപിടിച്ച് കരഞ്ഞു. 

ജാസ്മിന്റെ ഉപ്പയും ഫിനാലെ സമയത്ത് വന്ന് എനിക്ക് കൈ തന്നു. എന്റെ ഫ്രണ്ടിനെ ഞാൻ ഹെൽപ്പ് ചെയ്തതിൽ എനിക്ക് റി​ഗ്രറ്റില്ല. ഇനിയും ജാസ്മിനൊപ്പം ഞാൻ നിൽക്കും. ജാസ്മിനും ​ഗബ്രിയും ഹൗസിനുള്ളിൽ അനുഭവിച്ചത് ഞാൻ കണ്ടതാണ്. ജാസ്മിനേയും ഫാമിലിയേയും തിരിഞ്ഞ് കൊത്തിയത് വിവിയാണ്. ജാസ്മിന്റെ ഭാവിവരനായിരുന്ന അഫ്സൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് നിരന്തരം വീഡിയോ ചെയ്തിട്ടുള്ളയാളാണ് വിവി. അതേ വിവിക്ക് തന്നെ ജാസ്മിനോട് ഒരു താൽപര്യമുണ്ട്. 

കാദർ കരിപ്പൊടിയുടെ വിവാഹത്തിന് വന്ന ജാസ്മിനൊപ്പം തിരികെ വന്ദേഭാരതിൽ വിവി മാത്രം ടിക്കറ്റെടുത്ത് യാത്ര ചെയ്തതും അതുകൊണ്ടാണ്. അഫ്സലിനേയും ജാസ്മിന്റെ കാര്യത്തിൽ വിവി മാനിപ്പുലേറ്റ് ചെയ്തു. ഇനി അടുത്ത പണി വിവിയിൽ നിന്നും കിട്ടാൻ പോകുന്നത് അഫ്സലിനാണെന്നും സായ് കൃഷ്ണൻ പുതിയ വീഡിയോയിൽ പറഞ്ഞു.

#one #forced #Jafarika #call #me, #took #ticket #Vandebharat #Jasmin

Next TV

Top Stories


News Roundup