#Oviya | പ്രണയിക്കാന്‍ വന്നവര്‍ ചതിച്ചിട്ടുണ്ട്! പലരും പൈസയുടെ കാര്യത്തില്‍ പറ്റിച്ചു; വിവാഹത്തെ കുറിച്ച് നടി ഓവിയ

 #Oviya | പ്രണയിക്കാന്‍ വന്നവര്‍ ചതിച്ചിട്ടുണ്ട്! പലരും പൈസയുടെ കാര്യത്തില്‍ പറ്റിച്ചു; വിവാഹത്തെ കുറിച്ച് നടി ഓവിയ
Jun 24, 2024 10:38 PM | By Sreenandana. MT

(moviemax.in)പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തില്‍ കങ്കാരു എന്ന സിനിമയിലൂടെയാണ് നടി ഓവിയ വെള്ളിത്തിരയിലെത്തുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ഓവിയ ഇപ്പോള്‍ തമിഴ്‌നാട്ടിലാണ് സജീവമായിരിക്കുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് കളവാണി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴ്‌നാട്ടില്‍ ചുവടുറപ്പിച്ചത്.

വിമല്‍ നായകനായ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. ചിത്രത്തിലെ ഓവിയയുടെ അഭിനയം ഏറെ നിരൂപക പ്രശംസ നേടുകയും ചെയ്തു. കളവാണി എന്ന ചിത്രത്തിലൂടെ ആരാധകരെ ആകര്‍ഷിച്ച നടി ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്.


കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന തമിഴ് ബിഗ് ബോസിന്റെ ഒന്നാം സീസണിലെ ശ്രദ്ധേയായ മത്സരാര്‍ഥിയായിരുന്നു ഓവിയ. 2017-ല്‍ സ്റ്റാര്‍ വിജയ് ചാനലില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത നടി വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബിഗ് ബോസിലെ സഹമത്സരാര്‍ഥിയും നടനുമായ ആരവിനോട് ഇഷ്ടം തോന്നിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. 

പരിപാടിയില്‍ പങ്കെടുക്കുന്ന സമയത്ത് ആരവ് നടിയോട് അടുപ്പം കാണിച്ചതോടെ ഓവിയ വേഗം പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ ആരവ് ഈ ബന്ധം തുടരുവാന്‍ താല്‍പര്യം കാണിക്കാതെ വന്നതോടെ ഓവിയ പ്രശ്‌നമുണ്ടാക്കി. മാത്രമല്ല ബിഗ് ബോസിനകത്ത് വച്ച് തന്നെ നടി ആത്മഹത്യയ്ക്കു ശ്രമിച്ചു.  



ഈ സമയത്തെല്ലാം തമിഴ് ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായമാണ് ഓവിയയ്ക്ക് ലഭിച്ചതെങ്കിലും ആ ഷോ യില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് നടി പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് കുറേ കാലത്തേക്ക് ആരവിനോടുള്ള ഇഷ്ടം നടി മനസില്‍ സൂക്ഷിച്ചിരുന്നെങ്കിലും പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹം മറ്റൊരു ബന്ധത്തിലേക്ക് പോവുകയായിരുന്നു. 

ബിഗ് ബോസിന് ശേഷം ഓവിയയ്ക്കായി ഒരു പ്രത്യേക ആരാധകവൃന്ദം രൂപപ്പെട്ടിരുന്നു. മാത്രമല്ല നടി വിവാഹിതയായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ നടിയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ പലതും സത്യമാവാറില്ല.


ഇപ്പോഴും ഓവിയയുടെ വിവാഹത്തെ കുറിച്ചും പ്രണയബന്ധങ്ങളെ പറ്റിയുമൊക്കെ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ പറ്റി നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. പ്രണയത്തിലായിട്ട് പലരും തന്നെ ചതിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്.

'മുന്‍പ് താന്‍ പല ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് നടി പറയുന്നത്. എന്നാല്‍ അതെല്ലാം തനിക്ക് സെറ്റ് ആയി വന്നില്ല. മാത്രമല്ല മറ്റ് ചിലര്‍ പണത്തിന്റെ കാര്യത്തില്‍ എന്നെ ചതിച്ചിട്ടുണ്ടെന്നും' ഓവിയ പറഞ്ഞു. നടിയുടെ വെളിപ്പെടുത്തല്‍ വൈറലായതോടെ അതാരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍. 

തമിഴ് ചിത്രങ്ങള്‍ക്ക് പുറമെ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ഓവിയ അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തും ഓവിയ വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

 


#Those #came #love #cheated! #Stuck #case #paisa; #Actress #Oviya #marriage

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories










News Roundup