തമിഴകത്തിന്റെ പ്രിയതാരം വിജയ്‌യുടെ അമ്പതാം പിറന്നാളായിരുന്നു ഇന്നലെ. തമിഴ് സിനിമയിൽ നിന്ന് മാത്രം ഇന്ത്യയിലെ മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വരെ താരത്തിന് പിറന്നാൾ ആശംസകൾ എത്തിയിരുന്നു.
എന്നാൽ വിജയ്‌യുടെ ഐക്കോണിക് ജോഡി എന്ന് വിശേഷിപ്പിക്കപ്പെടുന്ന തൃഷയുടെ പിറന്നാൾ ആശംസകൾ എന്തുകൊണ്ട് വന്നില്ല എന്നതിൽ ചില ആരാധകർക്ക് നിരാശയുണ്ടായിരുന്നു. എന്നാൽ ആ നിരാശ ആവസാനിച്ചിരിക്കുകയാണ്. അൽപ്പം വൈകിയെങ്കിലും പോലും താരത്തിന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് തൃഷ.
https://x.com/trishtrashers/status/1804745976386609589
വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടിയുടെ ആശംസ. 'കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍,' എന്ന കുറിപ്പും തൃഷ പങ്കുവെച്ചിട്ടുണ്ട്.
വെങ്കട് പ്രഭു സംവിധാനത്തിൽ ഒരുങ്ങുന്ന വിജയ് ചിത്രം 'ദി ഗോട്ടി'ൽ തൃഷ എത്തുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. കാമിയോ വേഷത്തിലാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. തൃഷയുടെ രംഗങ്ങൾ ഇതിനോടകം തന്നെ ചിത്രീകരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
ലിയോ ആണ് ഇരുവരും ഒന്നിച്ച് ഒടുവില്‍ പുറത്തുവന്ന ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ ആഗോളതലത്തിൽ 600 കോടിയിലധികം രൂപയാണ് നേടിയത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരും സിനിമയുടെ ഭാഗമായിരുന്നു.
#trisha #arrives #late #vijays #50th #birthday #celebration