#sreethu | അമ്മയ്ക്ക് വല്ലാതെ വിഷമമായി, അതിന് മാത്രം എന്താണ് ചെയ്തത്; കൂടുതലാക്കി കുളമാക്കരുത്; ശ്രീതു

#sreethu  | അമ്മയ്ക്ക് വല്ലാതെ വിഷമമായി, അതിന് മാത്രം എന്താണ് ചെയ്തത്; കൂടുതലാക്കി കുളമാക്കരുത്; ശ്രീതു
Jun 23, 2024 10:36 AM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ശ്രീതു. അർജുനുമായുള്ള കോംബോയാണ് ശ്രീതുവിലേക്ക് പ്രേക്ഷക ശ്രദ്ധയെത്തിച്ചത്. ഇവർ പ്രണയത്തിലാണെന്ന് സോഷ്യൽ മീഡിയയിൽ സംസാരം വന്നിരുന്നു. എന്നാൽ സൗഹൃദം മാത്രമാണെന്നാണ് അർജുനും ശ്രീതുവും പറഞ്ഞത്. ഇപ്പോഴിതാ ബി​ഗ് ബോസ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീതു. 

ബി​ഗ് ബോസ് നമ്മൾ പുറത്ത് നിന്ന് കാണുന്നത് പോലെയല്ല. എന്താണിത് എപ്പോഴും വഴക്കിടുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ആ ഒരു സാഹചര്യത്തിൽ വന്നാൽ എന്തുകൊണ്ട് ഇങ്ങനെ നടക്കുന്നെന്ന് നമ്മൾ അറിയും. പുറത്ത് നിന്ന് ജഡ്ജ് ചെയ്യുന്നത് പോലെയല്ലെന്നും ശ്രീതു പറയുന്നു. ബി​ഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെട്ട ആൾ അർജുനാണെന്നും ശ്രീതു വ്യക്തമാക്കി. ജെനുവിനാണ്. എന്നെപ്പോലെ തന്നെയാണ്. പ്ലാനിം​ഗുമായി അവിടെ വന്ന കുറേപ്പേർ ഉണ്ട്. ദിവസേന പ്ലാനിം​ഗായിരുന്നു. 

എന്നാൽ അർജുനും ഞാനും ഒരു ഫ്ലോയിൽ പോയി. രണ്ട് പേരുടെയും ഒരേ ക്യാരക്ടറാണ്. എപ്പോൾ അവസരം വരുന്നോ അപ്പോൾ നന്നായി ചെയ്യണം. കുറേ കാര്യങ്ങളിൽ ഞാനും അർജുനും സിങ്കാവും. അർജുന്റെ ജെനുവിനിറ്റ കാരണമാണ് റണ്ണർ അപ്പായതെന്നും ശ്രീതു വ്യക്തമാക്കി. ബി​ഗ് ബോസിൽ മറക്കാൻ പറ്റാത്ത സന്തോഷകരമായ നിമിഷം ക്യാപ്റ്റൻസിയാണ്. ഒപ്പം തന്റെ പിറന്നാൾ ആഘോഷിച്ചതും മറക്കാൻ പറ്റില്ലെന്ന് ശ്രീതു പറയുന്നു. ഏറ്റവും വിഷമം വന്നത് എവിക്ടായപ്പോഴാണ്. 


താനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. പുറത്തായപ്പോൾ തനിക്ക് മറ്റ് മത്സരാർത്ഥികളെ പോലെ റീ എൻട്രി ലഭിക്കില്ല, ​ഗ്രാൻഡ് ഫിനാലെയ്ക്കേ വരാൻ പറ്റൂ എന്നാണ് ഞാൻ കരുതിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പോൾ പറയണം എന്ന് അർജുനോട് അന്ന് പറയാൻ കാരണവും അതായിരിക്കുമെന്ന് ശ്രീതു പറയുന്നു. അർജുൻ-ശ്രീതു കോംബോ ഉണ്ടാകുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലെന്ന് ശ്രീതു വ്യക്തമാക്കി. ഞാൻ ഷോക്കായി. വൈൽഡ് കാർഡുകൾ വന്നപ്പോൾ കളിയാക്കി. 

അപ്പോഴും താൻ കാര്യമാക്കിയില്ല. പുറത്ത് വന്ന് വന്ന ശേഷമാണ് വല്ലാതെ സീരിയസായി ഇത് പോയിക്കൊണ്ടിരിക്കുന്നു എന്നറി‍ഞ്ഞതെന്നും ശ്രീതു വ്യക്തമാക്കി. സ്വാഭാവികമായി ഉണ്ടായി വന്ന കോംബോയാണെന്ന് എനിക്കും അർജുനും അവിടെ ചിലർക്കും അറിയാം. കോബോ ഉണ്ടാക്കണമെന്നുണ്ടെങ്കിൽ ഷോയിൽ കയറിയ ഉടനെ ഉണ്ടാക്കാമായിരുന്നു. എനിക്കും അർജുനും അന്ന് പരസ്പരം അറിയില്ല. 

എപ്പോഴാണ് ഞാൻ അർജുനുമായി കണക്ട് ആയതെന്ന് ചോദിച്ചാൽ അറിയില്ല. അതേസമയം അർജുനുമായി പ്രണയമില്ലെന്നും ശ്രീതു വ്യക്തമാക്കി. ഇത് സൗഹൃദമാണ്. കൂടുതലാക്കി കുളമാക്കരുത്. ആ സൗഹൃദം ഇഷ്ട‌പ്പെട്ടത് കൊണ്ടാണ് നിങ്ങൾ കുറേ എഡിറ്റ് വീഡിയോകൾ ഇട്ടത്. അതൊക്കെ തനിക്കും ഇഷ്ടപ്പെട്ടെന്നും ശ്രീതു പറയുന്നു. ഫാമിലി വീക്കിൽ അമ്മ വന്നപ്പോൾ അർജുനിൽ നിന്നും അകലം പാലിക്കാൻ ഉപദേശിച്ചതിനെക്കുറിച്ചും ശ്രീതു സംസാരിച്ചു. 

അമ്മയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വന്ന വിമർശനങ്ങൾ തന്നെ ഞെട്ടിച്ചെന്ന് ശ്രീതു പറയുന്നു. ഇത്രയും എന്തിനാണെന്ന് തോന്നി. അതിന് മാത്രം മമ്മി ഒന്നും ചെയ്തിട്ടില്ല. രാത്രി ഉറങ്ങൂ എന്ന് പറയുന്നത് വലിയ കുറ്റമായി തോന്നിയിട്ടില്ല. അമ്മയ്ക്ക് വല്ലാതെ വിഷമമായിയ. താൻ പറഞ്ഞ് മനസിലാക്കിയെന്നും ശ്രീതു വ്യക്തമാക്കി.

#biggboss #malayalam #season #6 #sreethu #reacts #criticization #against #mother #mentions #arjun

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories