---
title: "ഗോപിക പരാതിപ്പെടുന്നത് എന്തിനെക്കുറിച്ച്? മനോഹരമായ കുടുംബവിശേഷങ്ങളുമായി ജിപിയും ഗോപികയും"
english_title: "GP and Gopika share family stories"
publisher: "moviemax.in"
canonical_url: "https://moviemax.in/news/343081/gp-and-gopika-share-family-stories"
published_at: "2026-02-20T12:41:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998095a6f87a_movie1.jpg"
keywords: []
---

# ഗോപിക പരാതിപ്പെടുന്നത് എന്തിനെക്കുറിച്ച്? മനോഹരമായ കുടുംബവിശേഷങ്ങളുമായി ജിപിയും ഗോപികയും

> **Lead Summary:** **[[moviemax.in] ]**അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി), തന്റെ വിവാഹവിശേഷങ്ങളും പ്രൊഫഷണൽ ജീവിതത്തിലെ മാറ്റങ്ങളും പങ്കുവെക്കുന്നു. സംവിധാനത്തോടുള്ള താത്പര്യത്തെത്തുടർന്ന് പരസ്യചിത്രങ്ങളും ഏഷ്യാനെറ്റിന്റെ പ്രമോ വീഡിയോയുമെല്ലാം ഒരുക്കിയ ജിപി, പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായതോടെയാണ് ആ മേഖലയിൽ നിന്ന് വിട്ടുനിന്നത്.

## Article Content

**[[moviemax.in] ]**അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി), തന്റെ വിവാഹവിശേഷങ്ങളും പ്രൊഫഷണൽ ജീവിതത്തിലെ മാറ്റങ്ങളും പങ്കുവെക്കുന്നു. സംവിധാനത്തോടുള്ള താത്പര്യത്തെത്തുടർന്ന് പരസ്യചിത്രങ്ങളും ഏഷ്യാനെറ്റിന്റെ പ്രമോ വീഡിയോയുമെല്ലാം ഒരുക്കിയ ജിപി, പിന്നീട് തെലുങ്ക് സിനിമകളിൽ സജീവമായതോടെയാണ് ആ മേഖലയിൽ നിന്ന് വിട്ടുനിന്നത്.

കണ്ടന്റ് ക്രിയേഷനിലുള്ള താൽപ്പര്യം വ്ലോഗുകളിലും റീൽസുകളിലും സജീവമായി തുടരാൻ അദ്ദേഹത്തെ സഹായിച്ചു. വിവാഹശേഷം ഗോപികയും ജിപിക്കൊപ്പം വീഡിയോകളിൽ സജീവമായി. വിവാഹത്തെ ഒരു വലിയ ഇവന്റായാണ് കണ്ടതെന്നും അതൊരിക്കലും സ്വകാര്യമായി വെക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും ജിപി വ്യക്തമാക്കുന്നു.

വിവാഹദിവസം വലിയ തിരക്കുകൾക്കിടയിലും വീഡിയോകൾ എഡിറ്റ് ചെയ്യാനും ലൈവ് സ്ട്രീം ചെയ്യാനും ജിപി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സെലിബ്രിറ്റികളും ബന്ധുക്കളും ഒത്തുചേർന്ന ആഘോഷമായാണ് താൻ വിവാഹം പ്ലാൻ ചെയ്തതെന്നും, മാധ്യമങ്ങൾക്ക് അർഹമായ പരിഗണന നൽകിയാണ് ചടങ്ങുകൾ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

സുജിത് ഭക്തന് നൽകിയ അഭിമുഖത്തിലാണ് ജിപി തന്റെ വിശേഷങ്ങൾ മനസ്സ് തുറന്നത്. യാത്രകളാണെങ്കിലും, ഞങ്ങളുടെ ഏറ്റവും നല്ല മൊമന്‍സാണെങ്കിലും എല്ലാം വ്‌ളോഗായി ചെയ്തത് കൊണ്ട് അവിടെ കിടക്കുന്നുണ്ട്. കല്യാണത്തിന് മുന്നെ എപ്പോഴും ടൂറിലായിരുന്നല്ലോ, ഞാന്‍ വന്ന ശേഷം അതൊന്നും ഇല്ലല്ലോ എന്ന് പറഞ്ഞ് ഗോപിക എന്നെ ചീത്ത പറയാറുണ്ട്.

ഫ്രണ്ട്‌സെല്ലാം ഇപ്പോള്‍ നല്ല തിരക്കിലാണ്. അതുകൊണ്ടാണ് ഒന്നിച്ചുള്ള യാത്രകളൊന്നും നടക്കാത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/343081/gp-and-gopika-share-family-stories)