#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം' - ശ്രീവിദ്യ മുല്ലച്ചേരി

#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം'  - ശ്രീവിദ്യ മുല്ലച്ചേരി
Jun 20, 2024 04:24 PM | By Susmitha Surendran

(moviemax.in)  നടി എന്നതിലുപരിയായി ശ്രീവിദ്യ മുല്ലച്ചേരിയെ മലയാളികൾ സ്നേഹിച്ച് തുടങ്ങിയത് താരം സ്റ്റാർ മാജിക്ക് ഷോയുടെ ഭാ​ഗമായശേഷമാണ്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ശ്രീവിദ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം വൈറലാകാറുണ്ട്. തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനലും ശ്രീവിദ്യയ്ക്കുണ്ട്.


ഇപ്പോഴിതാ തന്റെ വിവാഹത്തിന് മുന്നോടിയായി മനോഹരമായ ക്ഷണക്കത്ത് ഒരുക്കിയതിന്റെ വീഡിയോയാണ് ശ്രീവിദ്യ പങ്കിട്ടിരിക്കുന്നത്. 

പതിവിൽ നിന്നും വ്യത്യസ്തമായി രണ്ട് ഡിസൈനിലാണ് കത്തുകൾ പ്രിന്റ് ചെയ്തിരിക്കുന്നത്. ഒന്ന് തനിക്ക് ഇഷ്ടപ്പെട്ട ഡിസൈനും മറ്റൊന്ന് കുടുംബത്തിന് ഇഷ്ടപ്പെട്ട ഡിസൈനുമാണെന്നാണ് ശ്രീവിദ്യ പറഞ്ഞത്.

ക്ഷണകത്ത് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് സങ്കടം വരുന്നുവെന്നും പറഞ്ഞാണ് കത്തുകൾ ആരാധകർക്ക് താരം പരിചയപ്പെടുത്തിയത്. 

കുട്ടിക്കാലത്ത് വിവാഹ​ ക്ഷണക്കത്തുകൾ ശേഖരിക്കുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും അന്നത്തെ കാലത്തെ ഓർമകളും പുതിയ വീഡിയോയിൽ താരം പങ്കിടുന്നുണ്ട്.

എന്റെ വെഡ്ഡിങ് ജേർണിയിൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടാകണം. അത് എന്റെ വലിയ ആ​ഗ്രഹമാണ്. അതുകൊണ്ടാണ് വിവാഹ​വുമായി ബന്ധപ്പെട്ട ഏത് വിശേഷവും ആദ്യം യുട്യൂബിലൂടെ പറയുന്നത്.

ക്ഷണകത്തിന് ഒരായിരം ഡിസൈൻസുണ്ടാകും. കൂടാതെ എല്ലാവർക്കും പല അഭിപ്രായവുമുണ്ടാകും. ആകെ കൺഫ്യൂഷനാകും ഏത് തിരഞ്ഞെടുക്കണമെന്നതുമായി ബന്ധപ്പെട്ട്.

കല്യാണകത്ത് കാണുമ്പോൾ സന്തോഷം കൊണ്ട് വിഷമം വരുന്നു. ഒന്നിച്ച് ഒരുപാട് നാൾ നടത്തിയ യാത്രയാണ് വിവാഹത്തിൽ എത്തിയത്. പ്രേമിക്കാൻ എളുപ്പമാണ്. എല്ലാ റിലേഷൻഷിപ്പും വർക്കാവണമെന്നില്ല. 

അതുകൊണ്ട് തന്നെ പ്രണയം വിവാഹത്തിൽ എത്തിയാൽ അത് ദൈവത്തിന്റെ ഒരു അനു​ഗ്രഹം തന്നെയാണ്. ദൈവങ്ങളുടെ ചിത്രമുള്ള കാർഡ് വേണമെന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. ​

ഗണപതിയും കൃഷ്ണനും അടക്കം എല്ലാവരുമുണ്ട്. ആർക്കും ഒരു കുറവ് വരുത്തിയിട്ടില്ല. ആശംസകളിൽ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും പേരാണുള്ളത്. കസിൻസിന്റെ പേരാണെങ്കിൽ ഒരു ലെറ്റർ മതിയാവില്ല. കുഞ്ഞുനാളിൽ വീട്ടിൽ വന്നിരുന്ന എല്ലാ ക്ഷണക്കത്തും ഞാൻ സൂക്ഷിക്കുമായിരുന്നു. 

ഒരു ക്യൂരിയോസിറ്റികൊണ്ടാണ് അങ്ങനെ ചെയ്തത്. അങ്ങനെ മുന്നൂറിന് അടുത്ത് കാർഡ്സ് എന്റെ കൈവശം ഉണ്ടായിരുന്നു. ഏട്ടന്റെ കല്യാണമായപ്പോൾ എന്റെ കയ്യിലെ കാർഡ്സെല്ലാം ഞാൻ കൊണ്ട് കാണിച്ച് കൊടുത്തു. അതിൽ നിന്നും നല്ല ഡിസൈൻ‌ നോക്കി സെലക്ട് ചെയ്യാമല്ലോ. പക്ഷെ അപ്പോഴേക്കും എല്ലാം പഴയ ഫാഷനായി. 

എന്റെ വിവാഹത്തിന് രണ്ട് ഡിസൈനിൽ ക്ഷണകത്ത് അടിച്ചിട്ടുണ്ട്. ഒന്ന് ഇം​ഗ്ലീഷിലും മറ്റൊന്ന് മലയാളത്തിലും. സെപ്തംബർ എട്ടിനാണ് വിവാഹം. ക്യുആർ കോഡും കത്തിലുണ്ട്. വിവാഹം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള ​ഗൂ​ഗിൾ മാപ്പ് ക്യൂആർ കോഡിലൂടെ ലഭിക്കും.

സെപ്തംബർ എട്ടിന് ഒരുപാട് വിവാ​ഹങ്ങൾ നടക്കുന്നുണ്ട്. ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസമാണ്. ക്രിസ്ത്യാനികൾക്ക് മാതാവിന്റെ ദിവസമാണ്. അന്ന് വിവാഹിതരാകുന്ന എല്ലാവരുടെയും വിവാഹം നന്നായി നടക്കാൻ ഞാനും പ്രാർത്ഥിക്കും എന്നാണ് ക്ഷണക്കത്തിന്റെ വിശേഷങ്ങൾ പങ്കിട്ട വീഡിയോയിൽ ശ്രീവിദ്യ പറഞ്ഞത്.

സംവിധായകനായ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ഭാവി വരന്‍. കഴിഞ്ഞ വർഷം ജനുവരി 22നായിരുന്നു ഇരുവരുടെയും വിവാഹ​നിശ്ചയം നടന്നത്. തിരുവനന്തപുരം സ്വദേശിയാണ് രാഹുൽ‌. 


#Srividya #shared #video #her #preparing #beautiful #invitation #card #ahead #her #wedding.

Next TV

Related Stories
#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു;  മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

Jun 27, 2024 02:47 PM

#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു; മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

പഠിത്തത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു...

Read More >>
 #ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

Jun 26, 2024 08:48 PM

#ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മഞ്ജിമ...

Read More >>
#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

Jun 26, 2024 07:27 PM

#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

ഭക്ഷണം അടക്കമുള്ളവയിൽ നിയന്ത്രണം ഹൗസിലുള്ളതിനാൽ ഷോയിൽ പോകുന്നവരെല്ലാം നൂറ് ദിവസം കഴിയുമ്പോഴേക്കും ശരീരഭാരം ക്രമാതീതമായി കുറഞ്ഞ്...

Read More >>
#shalininair |  നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

Jun 25, 2024 02:31 PM

#shalininair | നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല...

Read More >>
#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

Jun 25, 2024 01:21 PM

#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

ഈ സീസണിലെ സ്ട്രോങ് ആയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു എങ്കിലും വലിയ വിമർശനങ്ങളും വിവാ​ദങ്ങളും ജാസ്മിനെതിരെ...

Read More >>
#rebeccasanthosh | നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി

Jun 25, 2024 01:13 PM

#rebeccasanthosh | നിന്റെ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? അവനെ കാണിക്കുന്നതു പോലുമില്ലല്ലോ? യുവതിയ്ക്ക് റബേക്കയുടെ മറുപടി

പരമ്പര ഹിറ്റായി മാറിയതോടെ റബേക്കയും താരമായി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് റബേക്ക. താരത്തിന്റെ റീലുകളും...

Read More >>
Top Stories