#ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ

 #ManjimaMohan | കുഞ്ഞിന് ജന്മം നൽകൂയെന്ന് പറയാൻ എളുപ്പമാണ്, കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ കേൾക്കാൻ തുടങ്ങി; മഞ്ജിമ മോഹൻ
Jun 26, 2024 08:48 PM | By ADITHYA. NP

(moviemax.in)ലയാളികളുടെ പ്രിയങ്കരിയായ മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം ആരാധക ശ്രദ്ധ നേടിയതാണ്. വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് താരങ്ങളുടെ വിവാഹം നടന്നത്.

​പൊതുവെ സ്വകാര്യ ജീവിതം ലൈം ലൈറ്റിൽ ചർച്ചയാക്കാൻ ഇഷ്ടമല്ലാത്ത നടിയാണ് മഞ്ജിമ. വല്ലപ്പോഴുമേ ​ഗൗതം കാർത്തിക്കിനൊപ്പമുള്ള ഫോട്ടോ മഞ്ജിമ പങ്കുവെക്കാറുള്ളൂ.

ഇപ്പോഴിതാ പ്രണയ കാലത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് മഞ്ജിമ മോഹൻ.പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം താങ്ങായതിനെക്കുറിച്ച് മഞ്ജിമ സംസാരിച്ചു. ​

ഗലാട്ട തമിഴിനോടാണ് പ്രതികരണം. അന്ന് ഞങ്ങൾ സുഹൃത്തുക്കളാണ്, റിലേഷൻഷിപ്പിലായിട്ടില്ല. ഒരു ദിവസം ​ഗൗതം വന്ന് എന്റെ അക്കൗണ്ടിൽ ഇത്ര പൈസയേ ഉള്ളൂ എന്ന് പറഞ്ഞു.

അമ്മയും ​ഗൗതമിനൊപ്പമാണ് താമസിച്ചിരുന്നത്. അവരോട് പറഞ്ഞാൽ അവർ വിഷമിക്കും. എന്തുചെയ്യുമെന്നറിയാതെ ​ഗൗതം നിന്നപ്പോൾ താൻ സമാധാനിപ്പിച്ചെന്ന് മഞ്ജിമ പറയുന്നു.

അന്ന് ഞാൻ ​ഗൗതമിനെ ജഡ‍്ജ് ചെയ്തില്ല. പണമില്ലെന്ന് കരുതി ആശങ്കപ്പെടുത്തിയില്ല. പത്ത് ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്ന് പറ‍ഞ്ഞു.

പത്ത് ദിവസത്തിനുള്ളിൽ എല്ലാം ശരിയായി. സിനിമാ രം​ഗത്ത് എല്ലാവരും ഇത്തരം ഘട്ടങ്ങളിലൂടെ കടന്ന് പോകും. ചിലർ തുറന്ന് സംസാരിക്കും. ചിലർ സംസാരിക്കില്ല.

സംവിധായകർക്കും നിർമാതാക്കൾക്കും അഭിനേതാക്കൾക്കും ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകും. അവരെല്ലാം ഈ രം​ഗത്ത് തുടരുന്നത് സിനിമയോടുള്ള സ്നേഹം കൊണ്ടാണ്.

ഈ കരിയറാണോ ഇഷ്ടമെന്ന് ​ഗൗതമിനോട് ഞാൻ ചോദിച്ചു. അതെയെന്ന് പറഞ്ഞപ്പോൾ ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന് താൻ ​ഗൗതമിനെ പറഞ്ഞ് മനസിലാക്കിയെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.

പണത്തിന്റെ കാര്യത്തിൽ എനിക്കാണ് ശ്രദ്ധ. ​ഗൗതമിന് ഇപ്പോഴും കളിപ്പാട്ടങ്ങൾ ഇഷ്ടമാണ്. ആനിമേറ്റഡ് കളിപ്പാട്ടങ്ങൾ വാങ്ങും. ഇതിന് വേണ്ടി പണം ചെലവഴിക്കുന്നതിൽ തനിക്ക് പ്രശ്നമുണ്ട്. പക്ഷെ ​ഗൗതമിന്റെ സാമ്പത്തിക കാര്യങ്ങൾ താൻ നിയന്ത്രിക്കാറില്ല.

പക്ഷെ പറയും.എന്താണ് നിങ്ങൾക്ക് വേണ്ടെതെന്നും എന്താണ് യഥാർത്ഥത്തിൽ ആവശ്യമെന്നും മനസിലാക്കാൻ ഞാൻ പറയും. ഇത്തരം കാര്യങ്ങളിലെ ശ്രദ്ധ തന്നെ പഠിപ്പിച്ച് തന്നത് മാതാപിതാക്കളാണെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.

ഗൗതമുമായി സൗഹൃദത്തിലായിരുന്ന സമയത്ത് നടന് സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ താൻ സഹായിച്ചിട്ടുണ്ടെന്നും മഞ്ജിമ പറയുന്നു. കൊവിഡ് സമയത്തും ഞാൻ സഹായിച്ചിട്ടുണ്ട്.

പിന്നീട് താൻ ആറ് മാസത്തോളം വർക്ക് ചെയ്യാതെ വീട്ടിലിരുന്നപ്പോൾ തന്റെ സാമ്പത്തിക ആവശ്യങ്ങൾ ​ഗൗതം നോക്കിയെന്നും മഞ്ജിമ പറയുന്നു.എല്ലാത്തിലും സമൂഹത്തിന്റെ സമ്മർദ്ദം ഉണ്ടാകും.

കല്യാണം കഴിഞ്ഞയുടനെ കുഞ്ഞിനെക്കുറിച്ചുള്ള സംസാരം തുടങ്ങും. കല്യാണം കഴിഞ്ഞ് അടുത്ത ദിവസം മുതൽ ഇത് കേൾക്കാൻ തുടങ്ങി.

അതെന്നെ അലോസരപ്പെടുത്തി. ഇതൊന്നും സമൂഹം സമ്മർദ്ദം ചെലുത്തേണ്ട കാര്യമല്ല. ഒരു സ്ത്രീയെന്ന നിലയിൽ നമ്മൾ തയ്യാറാകണം. ഒരു കുഞ്ഞിന് ജന്മം നൽകൂ എന്ന് പറയാൻ എളുപ്പമാണ്.

പക്ഷെ സ്ത്രീയുടെ കാര്യമോ. അവൾ മാനസികമായും ശാരീരികമായും അതിന് തയ്യാറാണോ. ഇതിനപ്പുറം മറ്റ് സോഷ്യൽ പ്രഷറുകളെ താൻ ​ഗൗനിക്കാറേയില്ലെന്ന് മഞ്ജിമ പറയുന്നു. ‌‌‌

#easy #say #give #birth #the #baby #start #hearing #from #day #after #wedding #Manjima #Mohan

Next TV

Related Stories
#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

Sep 28, 2024 01:01 PM

#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍...

Read More >>
#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

Sep 28, 2024 07:59 AM

#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ്...

Read More >>
#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ്  '-അമൃത സുരേഷ്

Sep 27, 2024 02:36 PM

#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ് '-അമൃത സുരേഷ്

തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത്...

Read More >>
#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

Sep 27, 2024 01:26 PM

#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

ജീവിതത്തിന്റെ സോഴ്‌സ് ഓഫ് ഇന്‍കം വരെ മാറ്റി വെക്കേണ്ടി വന്ന അവസ്ഥ. ഒരിക്കലെങ്കിലും ഞാന്‍ പറയുന്നത്...

Read More >>
#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

Sep 27, 2024 11:32 AM

#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

വീഡിയോ വൈറലായതോടെ അവന്തികയെ ആശ്വസിപ്പിച്ച് അമൃതയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരും ആരാധകരുമെത്തി....

Read More >>
 #Avanthika | ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയിട്ടുണ്ട്,ആ മുഖം കാണണ്ട;ബാലയ്‌ക്കെതിരെ മകൾ

Sep 26, 2024 08:31 PM

#Avanthika | ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയിട്ടുണ്ട്,ആ മുഖം കാണണ്ട;ബാലയ്‌ക്കെതിരെ മകൾ

മകളെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാല നിരന്തരം ഉന്നയിക്കുന്ന...

Read More >>
Top Stories










News Roundup