Jun 27, 2024 12:13 PM

(moviemax.in)  മലയാളത്തിന്റെ നടന്‍ സിദ്ദിഖിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. താരത്തിന്റെ രണ്ട് ആണ്‍മക്കളെ കുറിച്ചുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ താരകുടുംബത്തെ സങ്കടത്തിലാഴ്ത്തി നടന്റെ മകന്‍ അന്തരിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. 

നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സീമ ജി നായരടക്കമുള്ളവരാണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സിദ്ദിഖിന്റെ മൂത്തമകന്‍ റാഷിന്‍ അന്തരിച്ചുവെന്നും സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കുമെന്നുമാണ് പുറത്ത് വന്ന ആദ്യ വാര്‍ത്തകളില്‍ സൂചിപ്പിച്ചിരുന്നത്. 


ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ റാഷിന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന മകനെ കുറിച്ച് മുന്‍പ് സിദ്ദിഖ് തുറന്ന് സംസാരിച്ചിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയാണ് സാപ്പിയെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ ചര്‍ച്ചയായത്. 

സിദ്ദിഖിൻ്റെ ആദ്യ ഭാര്യയിലുള്ള മകനാണ് റാഷിൻ. ഭിന്നശേഷിക്കാരനായ മകനെ പറ്റിയുള്ള വിവരങ്ങളൊന്നും നടന്‍ പുറംലോകത്തോട് പറഞ്ഞിരുന്നില്ല.

രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖിന്റെ ഇളയമകന്‍ ഷഹീന്റെ വിവാഹത്തിനാണ് റാഷിൻ്റെ വീഡിയോയും പ്രചരിച്ചത്. ചടങ്ങുകളിലും മറ്റ് പരിപാടികളിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും മൂത്തമകന്‍ റാഷിനായിരുന്നു.

ഇതോടെ താരപുത്രൻ്റെ വിശേഷങ്ങളും ചർച്ചയായി. സുഖമില്ലാതിരുന്ന മകനെ പുറംലോകത്തിന് മുന്നിൽ കാണിക്കാത്തത് സഹതാപ തരംഗങ്ങളുണ്ടാവുന്നത് കൊണ്ടാണെന്നും അന്ന് നടൻ പറഞ്ഞിരുന്നു.

എന്നാൽ അപ്രതീക്ഷിതമായിട്ടുള്ള താരപുത്രൻ്റെ വിയോഗം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.  താരപുത്രന് ആദാരഞ്ജലികൾ നേർന്ന് കൊണ്ടും താരകുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയാണ് മലയാള സിനിമാലോകവും ആരാധകരുമടക്കം എല്ലാവരും. 

#news #coming #out #Siddique #son #passed #away #leaving #star #family #sad.

Next TV

Top Stories










News Roundup