---
title: "#samantharuthprabhu | 'അച്ഛാ വീണ്ടും കണ്ടുമുട്ടുന്നത് വരെ...' ; നടി സാമന്തയുടെ പിതാവ് അന്തരിച്ചു, വൈകാരികമായ പോസ്റ്റുമായി നടി"
english_title: "#Actress #Samantha #father #passes #away #actress #shares #emotional #post"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252714/actress-samantha-father-passes-away-actress-shares-emotional-post"
published_at: "2024-11-29T19:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749c73d85301_sam.jpg"
keywords: []
---

# #samantharuthprabhu | 'അച്ഛാ വീണ്ടും കണ്ടുമുട്ടുന്നത് വരെ...' ; നടി സാമന്തയുടെ പിതാവ് അന്തരിച്ചു, വൈകാരികമായ പോസ്റ്റുമായി നടി

> **Lead Summary:** **നടി **സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് മരണവിവരം ആരാധകരെ അറിയിച്ചത്.

## Article Content

**നടി **സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം തന്നെയാണ് മരണവിവരം ആരാധകരെ അറിയിച്ചത്.

' അച്ഛാ വീണ്ടും കണ്ടുമുട്ടുന്നത് വരെ' എന്ന ക്യാപ്ഷനോടെ കറുത്ത ക്യാൻവാസിലാണ് മരണവിവരം പങ്കുവെച്ചത്. മരണകാരണം അറിവായിട്ടില്ല.

വളരെ അപൂർവ്വമായി മാത്രമായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. നടൻ തേജ സജ്ജ എക്സിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/252714/actress-samantha-father-passes-away-actress-shares-emotional-post)