---
title: "#RashmikaMandana | പുഷ്പ 2വിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് രശ്മിക മന്ദാന"
english_title: "#RashmikaMandana #hopes #get #NationalAward #performance #Pushpa2"
publisher: "moviemax.in"
canonical_url: "https://moviemax.in/news/252810/rashmikamandana-hopes-get-nationalaward-performance-pushpa2"
published_at: "2024-11-30T09:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674a942c5a3af_ghjgh.jpg"
keywords: []
---

# #RashmikaMandana | പുഷ്പ 2വിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് രശ്മിക മന്ദാന

> **Lead Summary:** **അ**ല്ലു അർജുൻ പുഷ്പയ്ക്ക് ദേശീയ അവാർഡ് നേടിയതിന് ശേഷം, പുഷ്പ 2 തനിക്കും ദേശീയ അവാര്‍ഡ് ലഭ്യമാക്കും എന്ന പ്രതീക്ഷയിലാണ് രശ്മിക മന്ദന.

## Article Content

**അ**ല്ലു അർജുൻ പുഷ്പയ്ക്ക് ദേശീയ അവാർഡ് നേടിയതിന് ശേഷം, പുഷ്പ 2 തനിക്കും ദേശീയ അവാര്‍ഡ് ലഭ്യമാക്കും എന്ന പ്രതീക്ഷയിലാണ് രശ്മിക മന്ദന.

ഗോവയിൽ നടന്ന ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ) യിൽ പങ്കെടുക്കവെയാണ് പുഷ്പയിലെ ശ്രീവല്ലിയായ രശ്മിക ഇത്തരം ഒരു പ്രതീക്ഷ പങ്കിട്ടത്.

> ‘പുഷ്പ രാജ്’ (അല്ലു അർജുൻ്റെ കഥാപാത്രം) എവിടെയാണെന്ന് മാധ്യമപ്രവർത്തകർ രശ്മികയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു, “ഒരുപാട് ജോലികൾ നടക്കുന്നതിനാൽ പുഷ്പ രാജ് സാർ ഹൈദരാബാദിൽ തിരക്കിലാണ്" സംവിധായകന്‍ സുകുമാർ , അല്ലു അർജുൻ , സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് എല്ലാവരും പുഷ്പ 2 ജോലിയുടെ അവസാന ഘട്ടത്തിലാണ് എന്നാണ് രശ്മിക പറയുന്നത്.

അതിനാൽ പുഷ്പ 2വിനെ പ്രതിനിധീകരിച്ച് താനാണ് ഇവിടെ എത്തിയത് എന്ന് രശ്മിക പറഞ്ഞു.

പുഷ്പ 2 ന് ശേഷം രശ്മികയ്ക്ക് ഒരു ദേശീയ അവാർഡ് പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോൾ, അല്ലു അർജുൻ പുഷ്പയില്‍ നേടിയ വിജയം പോലെ താനും പ്രതീക്ഷിക്കുന്നുവെന്ന് രശ്മിക പറഞ്ഞു.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് പുഷ്പ 2.

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 2021 ല്‍ പുറത്തെത്തിയ പുഷ്പയുടെ സീക്വല്‍ ആണ്. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/252810/rashmikamandana-hopes-get-nationalaward-performance-pushpa2)