പുറത്തുള്ളവർക്ക് നിലവിൽ മലയാള സിനിമ എന്നാൽ ഫഹദ് ഫാസിൽ ആണെന്ന് പറയുകയാണ് നടി ഐശ്വര്യ ലക്ഷമി.
അന്യഭാഷയിലുള്ളവർ മലയാള സിനിമയെ കുറിച്ച് ഒരുപാട് സംസാരിക്കാറുണ്ടെന്ന് ഐഷ്വര്യ പറഞ്ഞു. പഴയ സിനിമകളാണ് കേരളത്തിന് പുറത്തുള്ളവർക്ക് കൂടുതൽ നിർദേശിക്കുക എന്നും അവർ പറയുന്നു.
പുതിയ ചിത്രമായ 'ഹലോ മമ്മി' യെ കുറിച്ചുള്ള അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.
‘എല്ലാവരും മലയാളത്തില്‍ നിന്നും ഇപ്പോള്‍ വരുന്ന സിനിമകളെ പറ്റി സംസാരിക്കാറുണ്ട്. ഹിന്ദിയില്‍ നിന്നുള്ള എന്റെ ഫ്രണ്ട്‌സിനോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അറിയാവുന്ന ഒരു ഫേസ് ഓഫ് മലയാളം സിനിമ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണ്.
അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ അവര്‍ നമ്മളോട് റെക്കമെന്‍ഡേഷന്‍സ് ചോദിക്കാറുണ്ട്. അപ്പോള്‍ ഇവിടുത്തെ പഴയ എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ സിനിമകളുടെ പേരുകള്‍ പറഞ്ഞു കൊടുക്കും.
ഇതും കൂടി കണ്ടു നോക്കൂവെന്ന് അവരോട് പറയും. അവര്‍ അത് കാണുകയും ചെയ്യും.
അതില്‍ നമുക്ക് ശരിക്കും വലിയ സന്തോഷമാണല്ലോ. കാരണം നമ്മള്‍ കണ്ടു വളര്‍ന്ന സിനിമകളും നമ്മള്‍ ആരാധിക്കുന്നവരുടെ സിനിമകളും അവരോട് കാണാന്‍ പറയുകയല്ലേ.
ഞാന്‍ എന്റെ ഒരു ഫ്രണ്ടിനോട് തൂവാനത്തുമ്പികള്‍ കാണാന്‍ പറഞ്ഞു. ആ സിനിമയിലെ സ്‌കോര്‍ പുള്ളിക്ക് അന്ന് ഒരുപാട് ഇഷ്ടമായി,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴ് തെലുഗ് സിനിമകളിലെല്ലാം ഫഹദ് ഫാസിൽ ഭാഗമാകാറുണ്ട്. പുഷ്പ, വിക്രം, വേട്ടയ്യൻ, സൂപ്പർ ഡെല്യൂക്സ്, എന്നിവയെല്ലാം ഫഹദ് ഫാസിലിന് ഒരുപാട് ശ്രദ്ധ നേടികൊടുത്ത ചിത്രങ്ങളാണ്.
ആവേശം ഇന്ത്യയൊട്ടാകെ ചർച്ചയായ ചിത്രമായിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഫഹദ് പ്രധാനപ്പെട്ട റോളിലാണ് എത്തുന്നതെന്ന് ട്രെയ്ലറിൽ നിന്നും വ്യക്തമാണ്.
#FahadFasil #face #Malayalamcinema #now #everyone #outside #knows #AishwaryaLakshmi