'സമ്മർ ഇൻ ബത്‌ലഹേമിലെ ആ അപൂർവ്വ രംഗം കണ്ടിട്ടുണ്ടോ?'; മോഹൻലാലിന്റെ ആ ഡിലീറ്റഡ് സീൻ പുറത്ത്!

'സമ്മർ ഇൻ ബത്‌ലഹേമിലെ ആ അപൂർവ്വ രംഗം കണ്ടിട്ടുണ്ടോ?'; മോഹൻലാലിന്റെ ആ ഡിലീറ്റഡ് സീൻ പുറത്ത്!
Mar 21, 2026 11:49 AM | By Anusree vc

( https://moviemax.in/ ) മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി 27 വർഷം പിന്നിടുമ്പോൾ, ആരാധകർക്ക് വലിയൊരു സർപ്രൈസ് നൽകി നിർമ്മാതാക്കൾ. ചിത്രത്തിന്റെ ഫൈനൽ കട്ടിൽ നിന്നും ഒഴിവാക്കിയ മോഹൻലാലിന്റെ ഒരു പ്രധാന രംഗമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സുരേഷ് ഗോപിയും ജയറാമും മോഹൻലാലും ഒന്നിച്ചുള്ള ഈ അപൂർവ്വ രംഗം സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

ചിത്രത്തിൽ നിന്ന് ഒരു മോഹൻലാൽ സീൻ ഒഴിവാക്കിയിട്ടുണ്ടെന്ന് സംവിധായകൻ സിബി മലയിൽ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ രംഗം കാണാനുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്. 1998-ൽ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തിയേറ്ററുകളിൽ റീ-റിലീസ് ചെയ്തപ്പോഴും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് സിനിമയുടെ അണിയറപ്രവർത്തകർ ഈ ഡിലീറ്റഡ് സീൻ ഔദ്യോഗികമായി പുറത്തുവിട്ടത്.

ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും മഞ്ജു വാര്യരുടെ കഥാപാത്രത്തെ എല്ലാവരും കൺവിൻസ്‌ ചെയ്യാൻ ശ്രമിക്കുന്നതുമാണ് ഈ ഡിലീറ്റഡ് സീൻ. പത്ത് മിനിറ്റോളം നീളമുള്ള സീൻ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ ഡിലീറ്റഡ് സീനിനെക്കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ: ''ലാലിലേക്ക് ആ വേഷം എത്തി എന്നത് തിയേറ്ററിൽ എത്തുന്നത് വരെ ഒളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. അത് സർപ്രൈസ് ആയി ഇരിയ്ക്കട്ടെ എന്ന് വെച്ചു.

അത് തിയേറ്ററിൽ വലുതായി സ്വീകരിക്കപ്പെട്ടു. അതിൽ വേറെ ഒരു രഹസ്യം രണ്ട് സീനുകൾ ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ താലി കെട്ടിയ ശേഷം കൺവിൻസ് ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു. ലോജിക്കൽ ആയി ചിന്തിക്കുമ്പോൾ അയാളെ ഇത്രയും സ്നേഹിച്ച ഒരാൾ പെട്ടന്ന് മനസ് മാറി മറ്റൊരാളെ കല്യാണം കഴിക്കുന്നത് എങ്ങനെ സീകരിക്കപ്പെടുമെന്ന് സംശയം ഉണ്ടായിരുന്നു. അതിനെക്കുറിച്ച് പത്ത് മിനിറ്റ് നീളമുള്ള ഒരു സീൻ ഉണ്ടായിരുന്നു മഞ്ജുവിനെ വീട്ടുകാർ കൺവിൻസ് ചെയ്യുന്നത്. അതിനിടയിൽ മോഹൻലാൽ വീണ്ടും വരുന്ന ഒരു സീൻ ഉണ്ടായിരുന്നു.

പക്ഷെ തിയേറ്ററിൽ എത്തി സിയാദ് ആദ്യ ദിനം സിനിമ കണ്ട് കഴിഞ്ഞു എന്നെ വിളിച്ചിട്ട് പറഞ്ഞു ആ സീനിന്റെ ആവശ്യം ഇല്ലെന്ന്. ആളുകൾ അസ്വസ്ഥർ ആകുന്നുണ്ടെന്ന്. കാരണം ലാലു മരിച്ചെന്ന് ആളുകൾ അറിയുമ്പോൾ തിയേറ്ററിൽ ഇരിക്കാൻ തയ്യാറാകില്ലെന്ന്. ഇതിനിടയിൽ അത്രയും വലിയ സീൻ നിൽക്കില്ലെന്ന്. നിങ്ങളുടെ തിയേറ്ററിൽ മാത്രം അതൊന്ന് കട്ട് ചെയ്ത നോക്കിയിട്ട് പ്രശ്നം ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു.കാരണം, ലാലു താലികെട്ടി ബോധം പോയതിന് ശേഷം പിന്നെ കാണിക്കുന്നത് മഞ്ജു റെയിൽവേ സ്റ്റേഷനിൽ ചിരിച്ചു നിൽക്കുന്നതാണ്. അതിൽ ജമ്പ് കട്ട് ഫീൽ ചെയ്യുമെന്ന് കരുതിയിരുന്നു. പക്ഷെ അതിന് ഒരു കുഴപ്പവും ഇല്ലെന്ന് സിയാദ് പറഞ്ഞു. പുതിയ പതിപ്പിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു. പക്ഷെ നല്ല നെഗറ്റീവ് കിട്ടിയില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയി ഈ സിനിമയിലേക്ക് വന്നേനെ,' സിബി മലയിൽ പറഞ്ഞു.

സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. വിദ്യാസാഗറിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഇന്നും മലയാളികളുടെ ഹൃദയത്തിൽ മുഴങ്ങുന്നവയാണ്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, സുജാത, എം ജി ശ്രീകുമാർ, ശ്രീനിവാസ്, ബിജു നാരായണൻ എന്നിവരാണ് ചിത്രത്തിലെ ഗായകർ.


https://youtu.be/igD5NKJgJGM?si=iUNqb0na-mOBB2xE

Content Highlight: Mohanlal's deleted scene is out

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News