#Thuduram | 'ചില കഥകൾ തുടരാനുള്ളതാണ്'; മോഹൻലാൽ-ശോഭന ചിത്രം 'തുടരും' പുതിയ പോസ്റ്റർ പുറത്ത്

 #Thuduram |  'ചില കഥകൾ തുടരാനുള്ളതാണ്'; മോഹൻലാൽ-ശോഭന ചിത്രം 'തുടരും' പുതിയ പോസ്റ്റർ പുറത്ത്
Nov 29, 2024 09:42 PM | By Jain Rosviya

(moviemax.in) ശോഭന -മോഹൻലാൽ ജോഡി ഒന്നിക്കുന്ന തുടരും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.

ശോഭനയും മോഹൻലാലും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ചില കഥകൾ തുടരാനുള്ളതാണ് എന്ന കുറിപ്പോടെ മോഹൻലാൽ അടക്കം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

ശോഭനയും മോഹൻലാലും ഒന്നിച്ച് ചായ കുടിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയും ശോഭനയും പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.

നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ എന്ന ​ഗാനരം​ഗത്തെ ഓർമിപ്പിക്കുന്നതാണ് പുതിയ പോസ്റ്റർ എന്ന് ചിലർ കമന്റുകളിൽ പറയുന്നുണ്ട്.

വൈശാഖ സന്ധ്യേ ​ഗാനത്തിൽ മോഹൻലാലും ശോഭനയും ചായ കുടിക്കുന്ന രം​ഗവും പുതിയ പോസ്റ്ററും ചേർത്ത് ഉണ്ടാക്കിയ ചിത്രങ്ങളും കമന്റുകളിൽ ഉണ്ട്.

മലയാളത്തിന്റെ എവർ​ഗ്രീൻ കോംമ്പോ ചിത്രത്തിനായുള്ള കാത്തിരിപ്പ് വ്യക്തമാക്കുന്ന കമന്റുകളാണ് പോസ്റ്ററിനു താഴെ നിറയുന്നത്.

മോഹൻലാലിൻ്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്.

2009-ൽ അമൽ നീരദ് സംവിധാനം ചെയ്ത സാ​ഗർ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

2004-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായത്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം.

കെ.ആർ.സുനിലിൻ്റേതാണു കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.

ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം --ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,കലാ സംവിധാനം - ഗോകുൽ ദാസ്.

മേക്കപ്പ് - പട്ടണം റഷീദ്. കോസ്റ്റ്യും - ഡിസൈൻ-സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്,വാഴൂർ ജോസ്.



#Some #stories #meant #continued #New #poster #Mohanlal #Shobhana #movie #Thuduram #out

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall