Nov 29, 2024 10:22 AM

നടിയായും മോഡലായും മലയാളത്തിൽ സജീവമാണ് മെറീന മൈക്കിൾ കുരിശിങ്കൽ. ഒരു ​ഗോഡ്ഫാദറിന്റെയും സഹായം സിനിമയിലെത്താൻ മെറീനയ്ക്കുണ്ടായിട്ടില്ല. ചെറിയ വേഷങ്ങളിൽ നിന്നാണ് സഹനടിയിലേക്കും നായിക വേഷങ്ങളിലേക്കും മെറീന എത്തിയത്.

വായ്മൂടി പേസുവോം എന്ന തമിഴ് സിനിമയിലൂടെയാണ് മെറീന അഭിനയിച്ച് തുടങ്ങിയത്. പിന്നീട് ദുൽഖർ സൽമാൻ, നസ്രിയ സിനിമ സംസാരം ആരോ​ഗ്യത്തിന് ഹാനികരത്തിലും അഭിനയിച്ചു. മുംബൈ ടാക്സി മുതലാണ് സ്ക്രീൻ സ്പേസുള്ള കഥാപാത്രങ്ങൾ നടിക്ക് ലഭിച്ച് തുടങ്ങിയത്.

ബോള്‍ഡ് കഥാപാത്രങ്ങളാണ് മെറീന ഇതുവരെ ചെയ്തിട്ടുള്ളതിൽ ഏറെയും. ചുരുണ്ട മുടിയാണ് നടിയുടെ ഐഡന്റിറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ മെറീന മുപ്പതിന് അടുത്ത് സിനിമകളിൽ അഭിനയിച്ചു. കുറുക്കൻ, വിവേകാനന്ദൻ വൈറലാണ് എന്നിവയാണ് മെറീന അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമകൾ.

യുവനടിയായതുകൊണ്ട് തന്നെ പലതരത്തിലുള്ള മോശം അനുഭവങ്ങൾ പത്ത് വർഷത്തെ സിനിമാ ജീവിതത്തിനിടെ മെറീനയ്ക്കുണ്ടായിട്ടുണ്ട്. നടി പലപ്പോഴും അത് വെളിപ്പെടുത്തിയിട്ടുമുണ്ട്. അത്തരത്തിൽ അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രശസ്തയായ ഒരു അവതാരകയിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവം നടി വെളിപ്പെടുത്തിയിരുന്നു.

തനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളത് ഏറെയും ലൈം ലൈറ്റിൽ നിൽക്കുന്ന സ്ത്രീകളിൽ നിന്നാണെന്നാണ് പറയുന്നതിനിടെയാണ് ഒരു ചാനലിൽ അഭിമുഖത്തിന് ക്ഷണം വന്നപ്പോഴുള്ള അനുഭവം നടി വെളിപ്പെടുത്തിയത്. എബിയൊക്കെ ചെയ്തിരുന്ന സമയത്ത് എന്നെ ഒരു ചാനലിലേക്ക് ഇന്റർവ്യൂവിന് വിളിച്ചു. പലതവണ ഇവർ അഭിമുഖത്തിന് വിളിച്ചു. അവസാനം അഭിമുഖത്തിന്റെ ദിവസം അടുക്കുമ്പോൾ അവർ ക്യാൻസൽ ചെയ്യും അങ്ങനെയായിരുന്നു. ​

ഗസ്റ്റായി പോകുന്നത് കൊണ്ട് തന്നെ മേക്കപ്പ് ആർട്ടിസ്റ്റ്, ഡ്രസ് അടക്കം എല്ലാം എനിക്ക് അറേഞ്ച് ചെയ്യണം. ഇവർ മൂന്ന് തവണയൊക്കെ ക്ഷണിച്ചിട്ട് പിന്നീട് ക്യാൻസൽ ചെയ്യുന്ന അവസ്ഥയുണ്ടായി. അങ്ങനെ അവസാനം വിളിച്ചപ്പോൾ‌ ഞാൻ പറഞ്ഞു. വീണ്ടും അഭിമുഖം നടക്കാതെ ക്യാൻസൽ ചെയ്യുകയാണെങ്കിൽ എനിക്ക് ബുദ്ധിമുട്ടാകുമെന്ന്. അങ്ങനെ ഞാൻ ഷൂട്ടിന് ചെന്നപ്പോൾ ആ ഷോയുടെ ആങ്കർ ചെയ്ഞ്ചായി. മുമ്പ് ചെയ്തിരുന്നയാളായിരുന്നില്ല ഞാൻ ചെന്നപ്പോൾ അവതാരക.

ഷൂട്ടിന് ഇടയിൽ ബ്രേക്ക് വന്നപ്പോൾ പ്രോ​ഗ്രാം പ്രൊഡ്യൂസറാണ് പറഞ്ഞത്... മുമ്പ് ഈ ഷോ ആങ്കർ ചെയ്തിരുന്ന കുട്ടിക്ക് ഞാൻ ​ഗസ്റ്റായി വരുന്നതിനോട് താൽപര്യമില്ലാതിരുന്നത് കൊണ്ടാണത്രെ അന്ന് പലതവണ എല്ലാം ശരിയായി വന്നിട്ടും എന്റെ അഭിമുഖം ക്യാൻസൽ ചെയ്യേണ്ടി വന്നത്. അവർ പറഞ്ഞ ആ പുള്ളിക്കാരിയെ കാണാൻ എന്നെപോലെയാണ്.

ഇപ്പോൾ പുള്ളിക്കാരി മോട്ടിവേഷനൊക്കെ പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ എനിക്ക് ചിരിവരും എന്നാണ് മെറീന കുറച്ച് നാളുകൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്. അന്ന് മെറീനയുടെ അഭിമുഖം വൈറലായപ്പോൾ നടിയെ ചുച്ഛിച്ച അവതാരക പേളി മാണിയാണെന്നായിരുന്നു ചില പ്രേക്ഷകർ ഊഹാപോഹങ്ങൾ വെച്ച് കുറിച്ചത്.

മറ്റ് ചിലർ നടി കൂടിയായ അശ്വതി ശ്രീകാന്തിന്റെ പേരാണ് പറഞ്ഞത്. ഇത്തരത്തിൽ ഊഹാപോഹങ്ങൾ വന്ന സാഹചര്യത്തിൽ അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയാണോയെന്ന ചോ​ദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മെറീന. 1000ആരോസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെറീന. മെറീനയോട് അന്ന് മോശമായി പെരുമാറിയ ആങ്കർ പേളി മാണിയാണെന്ന തരത്തിൽ ആ വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകൾ വന്നിരുന്നു.

ആ സ്റ്റേറ്റ്മെന്റിനോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ മെറീനയുടെ മറുപടി ഇങ്ങനെയായിരുന്നു... അന്ന് ഞാൻ ആ സംഭവം ഓഡിയൻസിന് വേണ്ടി പറഞ്ഞതല്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ആ വ്യക്തിക്ക് അത് കാണുമ്പോൾ ഞാൻ ചെയ്തത് ശരിയായില്ലെന്ന് തോന്നാൻ വേണ്ടിയാണ് പറഞ്ഞത്.

ആ വ്യക്തിക്ക് അത് മനസിലായി കാണും എന്നാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരോട് പറയാൻ വേണ്ടി പറഞ്ഞതല്ല. അങ്ങനെയാണെങ്കിൽ എനിക്ക് പേര് കൂടി പറയാമായിരുന്നല്ലോ. ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഇങ്ങനെയല്ല ആൾക്കാരെ ട്രീറ്റ് ചെയ്യേണ്ടതെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും. പക്ഷെ ആരാണ് അത് എന്ന് ഞാൻ പറയില്ലെന്നാണ് മെറീന പറഞ്ഞത്. പേളി ആണോ അല്ലയോ എന്നതിനോടും മെറീന പ്രതികരിച്ചില്ല.

#If Marina #is #guest #anchoring #will #not #be #done #Did #you #misbehave #with #actress #that #day #Marina #says

Next TV

Top Stories










News Roundup