#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു

#jasminjaffar | മനുഷ്യന്മാരാണല്ലോ പുള്ളേ! കൂടെ നിന്ന് ചതിച്ചവരെ ഓർത്താണ് വിഷമം; നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ...; ജാസ്മിൻ പറയുന്നു
Jun 25, 2024 01:21 PM | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ആറിലൂടെ ഏവർക്കും സുപരിചിതയായ ആളാണ് ജാസ്മിൻ ജാഫർ. യുട്യൂബറായ ജാസ്മിനെ ഷോയിലൂടെ ആയിരുന്നു മിനിസ്ക്രീൻ പ്രേക്ഷകർ അറിഞ്ഞത്.

ഈ സീസണിലെ സ്ട്രോങ് ആയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു എങ്കിലും വലിയ വിമർശനങ്ങളും വിവാ​ദങ്ങളും ജാസ്മിനെതിരെ ഉയർന്നിരുന്നു. വ്യക്തപരമായ കാര്യങ്ങൾ വരെ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടു. ഇപ്പോഴിതാ ഷോയിൽ നിന്നും സെക്കന്റ് റണ്ണറപ്പായി പുറത്തിറങ്ങിയ ശേഷം എല്ലാം ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ.

ജാസ്മിന്റെ വാക്കുകൾ ഇങ്ങനെ.....

ജീവിതത്തിലെ ഏറ്റവും വലിയ പാഠം ആയിരുന്നു ബി​ഗ് ബോസ്. അകത്തും പുറത്തും. ഞാൻ ബി​ഗ് ബോസിൽ സഫർ ചെയ്തത് പോലെ എന്റെ ഫാമിലി പുറത്ത് നല്ല രീതിയിൽ സഫർ ചെയ്തിട്ടുണ്ട്. ബി​ഗ് ബോസിലെ 100 ദിവസത്തെ പ്രഷറിൽ നിന്നും ഇറങ്ങിയപ്പോൾ ഇവിടെ കണ്ടത് അതിനപ്പുറം ഉള്ള പ്രഷറുകളാണ്. എല്ലാം കൊണ്ടും ഞാനൊന്ന് തളർന്ന് പോയി. പക്ഷേ അങ്ങനെ ഇരുന്നിട്ട് കാര്യമില്ലല്ലോ.

നമ്മളെ പത്ത് പേര് തളർത്താൻ ശ്രമിക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കാണിക്കണമല്ലോ. എന്നെ തളർത്തേണ്ടത് അവരുടെ ആ​ഗ്രഹവും എഴുന്നേറ്റ് നിൽക്കേണ്ടത് എന്റെ ആവശ്യവും ആണല്ലോ. ബി​ഗ് ബോസിന് അകത്തും പുറത്തുമുള്ള പലരെയും ക്ലെൻസിം​ഗ് ചെയ്യാൻ പറ്റി.

എല്ലാവരെയും മനസിലാക്കാൻ പറ്റിയൊരു അവസരം ആയിരുന്നു എനിക്ക്. പൈസക്ക് വേണ്ടി നമ്മളെ എറിഞ്ഞ് കൊടുക്കുന്ന എത്ര പേര് കാണും എത്ര ആത്മാർത്ഥ സുഹൃത്തുക്കൾ നമുക്കൊപ്പം കാണും എന്നൊക്കെ അറിയാൻ പറ്റി. അത്യാവശ്യം നല്ല രീതിയിൽ ഉള്ള തെറ്റുകളും കുറ്റങ്ങളും എനിക്ക് പറ്റിയിട്ടുണ്ട്. നമ്മളെല്ലാം മനുഷ്യന്മാരാണല്ലോ പുള്ളേ.

ഷോയിൽ പോകുന്നതിന് മുൻപ് എന്റെ ഫാമിലിയെ നോക്കണേ എന്ന് പറഞ്ഞ് നാലഞ്ച് സുഹൃത്തുക്കളെ ഏൽപ്പിച്ചിരുന്നു. പക്ഷേ അവര് കാശിന് വേണ്ടി കുറേ കാര്യങ്ങളൊക്കെ ചെയ്തു. അതിനൊക്കെ ഉള്ളത് ദൈവം കൊടുത്തോളും. ഞാൻ ഒന്നും ചെയ്യാൻ പോകുന്നില്ല. ഞാൻ ചെയ്യാൻ നിന്നാൽ എന്നെ അവർ ഇട്ടുകൊടുത്തത് തീയ്ക്ക് ആണെങ്കിൽ അങ്ങേയറ്റം ആളിക്കത്തുന്ന തീയ്ക്ക് അവരെ ഇട്ടുകൊടുക്കുന്നതിന് തുല്യം ആകും.

അതുകൊണ്ട് ഒന്നും ചെയ്യുന്നില്ല. എന്നോട് ചെയ്തത് ഞാൻ തിരിച്ച് ചെയ്താൽ ഞാനും അവരും തമ്മിൽ വ്യത്യാസം ഇല്ലല്ലോ. പറഞ്ഞ് പരത്തിയ പലതും കള്ളമാണെന്ന് കാലം തെളിയിക്കും. എന്റെ എൻ​ഗേജ്മെന്റ് ഒന്നും സംഭവിച്ച കാര്യങ്ങളല്ല. എനിക്ക് തെറ്റ് പറ്റിയ കാര്യങ്ങൾ ഉണ്ട്. അത് അം​ഗീകരിക്കുന്നുമുണ്ട്. ഇതിന്റെ തെളിവുകൾ വേണമെങ്കിൽ ഞാൻ കൊണ്ടുവരാം.

എനിക്ക് അതിന് യാതൊരു പ്രശ്നവും ഇല്ല. പിന്നീട് അയ്യോ പൊത്തോ എന്ന് പറഞ്ഞ് വിളിച്ചിട്ടോ നിലവിളിച്ചിട്ടോ കാര്യമില്ല. ഇത്രയും കാലം നീയൊക്കെ കിടന്ന് കളിച്ചപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു എന്നത് ഓർക്കണം. പലതും ഞാൻ അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല. ഇപ്പോൾ നീയൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യം, ഞാൻ ഇവിടെ ഉണ്ട്. ജീവനോടെ ഉണ്ട്.

ചാവുന്നത് വരെയും ഇവിടെ തന്നെ കാണും. പലതും ഞാൻ വിടുകയാണ് മക്കളേ. ക്ഷമിക്കയാണ്. അള്ള എല്ലാം നോക്കിക്കോളും. ഗെയിമും കാര്യങ്ങളുമൊക്കെ കഴിഞ്ഞു. ഇനി എന്റെ പുതിയ ലൈഫ് ആണ്. കുറേ ആളുകളെ എനിക്ക് തിരിച്ചറിയാൻ പറ്റി എന്നതാണ്.

വിവാഹം ഇപ്പോഴൊന്നും ഉണ്ടാവില്ല. അവർ എന്തിയേ?, ഇവര് പോയോ ? എന്നൊക്കെ ചോദിച്ചുള്ള കമന്റുകൾ കാണുന്നുണ്ട്. അതൊക്കെ ഞാൻ ഇ​ഗ്നോർ ചെയ്യും. അതുകൊണ്ട് വെറുതെ ടൈപ്പ് ചെയ്ത് സമയം കളയണ്ട. ഒഴിവാക്കിയവർ ഒഴിവാക്കിയവർ തന്നെയാണ്.

ഇനിയും എന്നെ വിറ്റുതിന്നാൽ നിൽക്കരുത്. സോഷ്യൽ മീഡിയ ആണ്. അവരുടെ കണ്ടന്റ് ഞാൻ ആണ് എന്നൊക്കെ അറിയാം. പക്ഷേ അതിനൊക്കെ ഒരു പരിധി ഉണ്ട് മക്കളെ. ഒരു മനുഷ്യനെ ഇങ്ങനെ വേട്ടയാടുന്നതിന് ഒരു പരിധി ഉണ്ട്. അത് കഴിയുമ്പോൾ മനുഷ്യന്റെ സമനില തെറ്റും. ക്ഷമ നശിക്കും. അപ്പോൾ മുതൽ പ്രതികരിക്കാൻ തുടങ്ങും.

ഞാൻ എല്ലാം താങ്ങിയത് പോലെ നിങ്ങളൊന്നും ഇത് താങ്ങില്ല. അഭിമാനത്തോടെയാണ് ഞാൻ അത് പറയുന്നത്. ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. മോശം വശം മാത്രം നോക്കാൻ നിൽക്കാതെ നല്ലത് കൂടി നോക്കിക്കാണാൻ ശ്രമിക്കണം. എന്നെ പറ്റി ആലോചിക്കുന്നവരോടാണ്, ഞാൻ ഹാപ്പി ആണ്. വിഷമം ഒന്നുമില്ല. സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവ് ആയി തുടങ്ങും. സൈബർ ബുള്ളിയിങ്ങിൽ എനിക്ക് വിഷമം ഇല്ല. കൂടെ നിന്ന് ചതിച്ചവരെ ഓർത്ത് മാത്രമെ വിഷമം ഉള്ളൂ.

#biggboss #malayalam #season #6 #contestants #jasminjaffar #talk #about #her #life #after #show

Next TV

Related Stories
#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

Sep 28, 2024 01:01 PM

#Irshad | ബാല അമൃത സുരേഷ് വിവാദത്തില്‍ പുതിയ ട്വിസ്റ്റ്; ഡ്രൈവര്‍ ഇര്‍ഷാദ് വീഡിയോയുമായി രംഗത്ത്

ബാല അമൃത വിവാഹം കഴിഞ്ഞത് മുതല്‍ അവര്‍ പിരിയും വരെ അവരുടെ ഡ്രൈവറായി ഞാന്‍...

Read More >>
#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

Sep 28, 2024 07:59 AM

#sreevidyamullachery | 'അവനെ നീ പറഞ്ഞു മനസിലാക്ക്, ഞാന്‍ വക്കീലുമായി വരാം...'; ഹണിമൂണ്‍ യാത്രയ്ക്കിടെ താരം

ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും കഴിഞ്ഞ ആഴ്ചയാണ്...

Read More >>
#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ്  '-അമൃത സുരേഷ്

Sep 27, 2024 02:36 PM

#AmritaSuresh | പതിനെട്ടാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ഉപദ്രവം സഹിക്കാതായപ്പോഴാണ് '-അമൃത സുരേഷ്

തന്റെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വീഡിയോയിലൂടെ അമൃത ബാലയ്‍ക്ക് എതിരെ രംഗത്ത്...

Read More >>
#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

Sep 27, 2024 01:26 PM

#AmritaSuresh | വളരെ ആഗ്രഹത്തോടെ വന്നൊരു റിലേഷന്‍ഷിപ്പ് ആയിരുന്നു അത്; എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ വൃത്തികെട്ടവളാക്കുന്നത് -അമൃത സുരേഷ്

ജീവിതത്തിന്റെ സോഴ്‌സ് ഓഫ് ഇന്‍കം വരെ മാറ്റി വെക്കേണ്ടി വന്ന അവസ്ഥ. ഒരിക്കലെങ്കിലും ഞാന്‍ പറയുന്നത്...

Read More >>
#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

Sep 27, 2024 11:32 AM

#Avantika | ഇനിയെങ്കിലും വെറുതെ വിടണം; എനിക്ക് പോകാനോ കാണാനോ താത്പര്യമില്ല -അവന്തിക

വീഡിയോ വൈറലായതോടെ അവന്തികയെ ആശ്വസിപ്പിച്ച് അമൃതയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരും ആരാധകരുമെത്തി....

Read More >>
 #Avanthika | ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയിട്ടുണ്ട്,ആ മുഖം കാണണ്ട;ബാലയ്‌ക്കെതിരെ മകൾ

Sep 26, 2024 08:31 PM

#Avanthika | ചെന്നൈയിൽ കൊണ്ടുപോയി ഒരു മുറിയിലിട്ട് പൂട്ടിയിട്ടുണ്ട്,ആ മുഖം കാണണ്ട;ബാലയ്‌ക്കെതിരെ മകൾ

മകളെ കാണാനും സംസാരിക്കാനും അമൃതയും കുടുംബവും അനുവദിക്കാറില്ലെന്നാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബാല നിരന്തരം ഉന്നയിക്കുന്ന...

Read More >>
Top Stories










News Roundup