Featured

#RasheenSiddique | നടൻ സിദ്ദിഖിന്‍റെ മകൻ അന്തരിച്ചു

Malayalam |
Jun 27, 2024 10:23 AM

ടൻ സിദ്ദീഖിന്റെ മകൻ റാഷിൻ അന്തരിച്ചു. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ.

37 വയസ്സായിരുന്നു. ശ്വാസ തടസത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പടമുകൾ ജുമാ മസ്ജിദിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം. സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദീഖ് സ്ഥിരമായി പങ്കു വയക്കാറുണ്ടായിരുന്നു.

സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദീഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

കുടുംബത്തിലെ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സാപ്പി.

ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്.

#Actor #Siddique #son #passesaway

Next TV

Top Stories










News Roundup