#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു; മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക

#ashikaasokan | എന്‍ഗേജ്‌മെന്റ് കഴിഞ്ഞിരുന്നു;  മറ്റെന്തിനേക്കാളും വലുത് അതായിരുന്നു! പിരിയാനുള്ള കാരണം പറഞ്ഞ് അഷിക
Jun 27, 2024 02:47 PM | By Athira V

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അഷിക അശോകന്‍. നിരവധി ഷോര്‍ട്ട് ഫിലിമുകളലും അഷിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലും സജീവമായി മാറുകയാണ് അഷിക. ഇതിനിടെ ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചും നടക്കാതെ പോയ വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഷിക. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യൂട്യൂബ ്ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷിക മനസ് തുറന്നത്.

പഠിത്തത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു പറഞ്ഞിരുന്നത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ലെങ്കിലും വലിയ തുക കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അമ്മ ലോണ്‍ എടുക്കുകയായിരുന്നു. ധൈര്യത്തില്‍ എന്നെ വിട്ടു. ഡിഗ്രി കഴിഞ്ഞാല്‍ എന്ത് ജോലി കിട്ടാനാണ്? അതൊന്നും ആലോചില്ല അമ്മ എന്നാണ് അഷിക പറയുന്നത്. 


എനിക്ക് ഒരു വരുമാന മാര്‍ഗ്ഗം ഉണ്ടാകുമെന്നോ, ഷാന്‍ ഷോര്‍ട്ട്ഫിലിമുകളില്‍ അഭിനയിക്കുമെന്നോ സമ്പാദിക്കുമെന്നോ ആര്‍ക്കും അറിയില്ല. ഞാന്‍ ഈ മേഖലയിലേക്ക് വരുമെന്ന് അമ്മ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല. എനിക്ക് മേക്കപ്പ് ചെയ്യാന്‍ പോലും അറിയില്ലായിരുന്നു. നന്നായി വസ്ത്രം ധരിക്കാനും അറിയില്ല. സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു.

കാണാനും ഒരു കോലവുമുണ്ടായിരുന്നു. ഞാന്‍ അമ്മയെ സഹായിക്കാന്‍ സാധിക്കുന്ന നിലയിലെത്തുമെന്നൊന്നും അമ്മ കരുതിക്കാണില്ലെന്നും താരം പറയുന്നു. പിന്നാലെയാണ് താരം തന്റെ മുടങ്ങിപ്പോയ വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നത്. എന്റെ വിവാഹ നിശ്ചയം നടന്നതാണ്. കല്യാണം കഴിഞ്ഞിട്ടില്ല. 2021 ലാണ്. വീട്ടുകാരുടെ സമ്മത പ്രകാരുമായിരുന്നു.


ആരുമില്ല, ഒറ്റയ്ക്കാണ്, ഒരു തുണ വേണമെന്നൊക്കെ പറഞ്ഞ് തീരുമാനിച്ചതായിരുന്നു. അത് ഒക്കെ ആവില്ല എന്ന് തോന്നിയപ്പോള്‍ വേണ്ടെന്ന് വച്ചു. മറ്റു വീട്ടുകാരൊക്കെ നിര്‍ബന്ധിക്കുമായിരുന്നു. ഓരോ പെണ്‍കുട്ടിയ്ക്കും ഇമോഷണല്‍ മെച്വൂരിറ്റി എത്തുന്ന ഘട്ടം തിരിച്ചറിയാനുള്ള കഴിവ് അവള്‍ക്കു തന്നെയുണ്ടെന്നാണ് അഷിക പറയുന്നത്. 

മാതാപിതാക്കള്‍ തന്നെയാണ് എല്ലാം. കുടുംബ പശ്ചാത്തലും മറ്റുമൊക്കെ നോക്കുകയും വേണം. പക്ഷെ ഒരു കുടുംബം മുന്നോട്ട് കൊണ്ടു പോകാന്‍ ഒരു പെണ്‍കുട്ടിയ്‌ക്കൊരു വൈകാരിക ശക്തി വേണ്ടേ? ഒരു പങ്കാളിയെ ജീവിതം മുഴുവന്‍ ചേര്‍ത്തു പിടിക്കാന്‍ ചില്ലറ കരുത്തൊന്നും പോര. കുടുംബം എന്നത് വളരെ വലുതാണ്. എനിക്കറിയാം ഒരു കുടുംബത്തിന്റെ വാല്യു എന്താണെന്ന്. ഒരു കുടുംബത്തെ ചേര്‍ത്തു നിര്‍ത്താനുള്ള പെടാപ്പാട് എന്തെന്ന് എനിക്കറിയാം എന്നും താരം പറയുന്നു. 


അല്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും സന്തുഷ്ടരായിരിക്കില്ല. മറ്റുള്ളവരുടെ സന്തോഷത്തിന് ഇങ്ങനെ ജീവിച്ചു പോകാം. എത്രകാലം അങ്ങനെ ജീവിക്കാനാകും? അങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം? ആകെ കുറച്ച് സമയമേ ഭൂമിയിലുള്ളൂ. സമാധാനമാണ് ഏറ്റവും വലുത്. സമാധാനം ഒരു തട്ടിലും ഒരു കോടി മറ്റൊരു തട്ടിലും വച്ചാല്‍ എനിക്ക് സമാധാനം മതി. ഒരു കോടി കിട്ടിയിട്ട് എന്തു കാര്യം, ഒരു നേരം സമാധാനമായി കിടന്നുറങ്ങാന്‍ സാധിച്ചില്ലെങ്കില്‍? എന്നാണ് അഷിക ചോദിക്കുന്നത്.

#ashikaasokan #opens #up #about #her #broken #engagement #she #made #such #decision

Next TV

Related Stories
#manjimamohan | സംശയം തോന്നിയപ്പോൾ ​ഗൗതമിനോട് പറഞ്ഞു; ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കാമെന്ന് ​ഗൗതം; മഞ്ജിമ

Jun 29, 2024 09:56 PM

#manjimamohan | സംശയം തോന്നിയപ്പോൾ ​ഗൗതമിനോട് പറഞ്ഞു; ബ്ലഡ് ടെസ്റ്റ് ചെയ്ത് നോക്കാമെന്ന് ​ഗൗതം; മഞ്ജിമ

അടുത്തിടെ നടി വണ്ണം കുറച്ചു. ആരോ​​ഗ്യ പ്രശ്നങ്ങൾ കാരണമാണ് താൻ വണ്ണം കുറച്ചതെന്ന് മഞ്ജിമ...

Read More >>
#binnyseabastian | ഒരുപാട് മരണങ്ങള്‍ കണ്ടു, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം; ഓര്‍മ്മകളിലൂടെ ബിന്നി

Jun 29, 2024 03:28 PM

#binnyseabastian | ഒരുപാട് മരണങ്ങള്‍ കണ്ടു, ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത കാലം; ഓര്‍മ്മകളിലൂടെ ബിന്നി

ഗീതാഗോവിന്ദം ചെയ്യാനുള്ള ബിന്നിയുടെ തീരുമാനം ശരിവെക്കുന്നതാണ് പരമ്പരയുടെ വിജയം. 400 എപ്പിസോഡുകളും കടന്ന് മുന്നേറുകയാണ് ഗീത...

Read More >>
#jazlamadasseri | അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്! ഓണ്‍ലൈന്‍ മീഡിയയ്ക്ക് നാണമില്ലേ?

Jun 29, 2024 08:43 AM

#jazlamadasseri | അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്! ഓണ്‍ലൈന്‍ മീഡിയയ്ക്ക് നാണമില്ലേ?

മരണവീട്ടിലേക്ക് വരുന്ന താരങ്ങളെ പിന്തുടര്‍ന്ന് ഷൂട്ട് ചെയ്തും മറ്റും സ്വകാര്യതയിലേക്ക് കടന്നു കയറുകയായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നാണ്...

Read More >>
#Lena | വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന

Jun 28, 2024 10:30 PM

#Lena | വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന

നേരത്തെ വിവാഹിതയായ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതുകാരണം ഇടയ്ക്കിടെ നടിയുടെ രണ്ടാം വിവാഹത്തെപ്പറ്റി ഗോസിപ്പുകള്‍...

Read More >>
#dilshaprasannan | ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ

Jun 28, 2024 09:33 PM

#dilshaprasannan | ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ

ദിൽഷയുടെ ചില എക്സ്പ്രഷനുകൾ കാണുമ്പോൾ തന്നെ സിനിമയിലെ രംഗങ്ങൾ ഓർമ...

Read More >>
Top Stories










News Roundup