#meena | ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പ്രഭു എന്നെ ഭീഷണിപ്പെടുത്തി! ബാലതാരമായിട്ടും നായികയായും അഭിനയിച്ചതിനെ പറ്റി മീന

#meena | ഒരുമിച്ച് അഭിനയിച്ചപ്പോള്‍ പ്രഭു എന്നെ ഭീഷണിപ്പെടുത്തി! ബാലതാരമായിട്ടും നായികയായും അഭിനയിച്ചതിനെ പറ്റി മീന
Jun 29, 2024 08:20 PM | By ADITHYA. NP

(moviemax.in)ടി മീനയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ നടി ഇപ്പോള്‍ അഭിനയ ജീവിതത്തിന്റെ 40 വര്‍ഷങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ഇപ്പോഴും സജീവമായി നിരവധി സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും മീന സജീവ സാന്നിധ്യമാണ്.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ അനേകം ഭാഷകളില്‍ നടി അഭിനയിച്ച് അവിടങ്ങളിലെല്ലാം സൂപ്പര്‍ നായികയായി വളര്‍ന്നു.


ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിച്ചതിനാല്‍ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ട അവസ്ഥയായിരുന്നു നടിയ്ക്ക് ഉണ്ടായിരുന്നത്. എന്നിരുന്നാലും അത്യാവശ്യം വിദ്യാഭ്യാസം നേടിയെടുക്കാനും നടിയ്ക്ക് സാധിച്ചു.

ഇപ്പോഴിതാ നടന്‍ പ്രഭു ഒരിക്കല്‍ തന്നെ ഭീഷണിപ്പെടുത്തിയതിനെ പറ്റി മീന പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. 90 കളിലെ യുവാക്കളുടെ സ്വപ്ന സുന്ദരിയായിരുന്നു മീന.

തമിഴ് സിനിമയില്‍ നിരവധി മുന്‍നിര നടിമാരുണ്ടായിട്ടും മീന തന്റേതായ ഒരു അംഗീകാരം നേടിയെടുത്തു. ബാലതാരമായി അഭിനയിച്ച നടന്മാരുടെ കൂടെ പില്‍ക്കാലത്ത് നായികയായിട്ടും അഭിനയിക്കാന്‍ നടിയ്ക്ക് സാധിച്ചു. 

മീനയുടെ അഭിനയത്തിലെ തുടക്കം നടന്‍ ശിവാജി ഗണേശനൊപ്പം അദ്ദേഹത്തിന്റെ മകളുടെ വേഷത്തിലായിരുന്നു. പിന്നീട് നടന്മാരായ രജനികാന്ത്, പ്രഭു തുടങ്ങി നിരവധി താരങ്ങള്‍ക്കൊപ്പം ബാലതാരമായി അഭിനയിച്ച മീന ഇവരുടെയൊക്കെ നായികയായിട്ടും അഭിനയിച്ചു.

അങ്ങനെ പ്രഭുവിനൊപ്പം അഭിനയിക്കുമ്പോഴാണ് പഴയ കാര്യങ്ങള്‍ പുറത്ത് പറയുമോന്ന് ഓര്‍ത്ത് അദ്ദേഹം തന്നെ പേടിപ്പിച്ച് നിര്‍ത്തിയതെന്ന് പറയുകയാണ് നടി.


 1983 ല്‍ പുറത്തിറങ്ങിയ സുമംഗലി എന്ന സിനിമയിലായിരുന്നു മീന ബാലതാരമായിട്ട് അഭിനയിച്ചത്. ഈ ചിത്രത്തില്‍ ശിവാജി ഗണേശനൊപ്പം നടന്‍ പ്രഭുവും വളരെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

പിന്നീട് പ്രഭുവിനൊപ്പം രാജകുമാരന്‍ എന്ന സിനിമയില്‍ നായികയായി മീന അഭിനയിച്ചിരുന്നു. അന്ന് രാജകുമാരനില്‍ പ്രഭുവിന്റെ നായികയായിട്ടാണ് മീന അഭിനയിച്ചത്.

ആ സമയത്ത് സെറ്റില്‍ വച്ച് ചില രസകരമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അതിലൊന്ന് അദ്ദേഹത്തോടൊപ്പം ബാലതാരമായി അഭിനയിച്ച കാര്യമായിരുന്നു.

അന്ന് ബാലതാരമായി അഭിനയിച്ച ആളുടെ കൂടെ അഭിനയിക്കുന്നതില്‍ തനിക്ക് അമ്പരപ്പാണുള്ളതെന്ന് മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്.

എന്നാല്‍ അതിന് മറുപടിയായി അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തുകയാണ് ചെയ്‌തെന്നും മീന പറയുന്നു. ബാലതാരമായി അഭിനയിച്ചത് കൊണ്ടും പ്രഭുവിന്റെ നായികയായി അഭിനയിച്ചത് കൊണ്ടും മീനയ്ക്ക് പ്രഭുവിന്റെ പ്രായം അറിയാം.

അത് അവിടെ പറയരുതെന്നും പറഞ്ഞ് അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് മീന പിന്നീടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

നിലവിൽ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മീന. അഭിനയിച്ച് തുടങ്ങിയ അന്ന് മുതലിന്ന് വരെയും നായികയായി തിളങ്ങി നിൽക്കാൻ നടിയ്ക്ക് സാധിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. 

#once #actress #meena #opens #about #working #experience #with #actor #prabhu

Next TV

Related Stories
#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

Jul 1, 2024 01:39 PM

#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

സൂപ്പർ സിങ്ങർ 7ലെ മത്സരാർത്ഥിയായിരുന്നു താരം.ശേഷം കുക്ക് വിത്ത് കോമാളിയെന്ന ടെലിവിഷൻ ഷോയിലും...

Read More >>
#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

Jul 1, 2024 01:16 PM

#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുകയും...

Read More >>
#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

Jun 30, 2024 08:52 PM

#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

സീസൺ ഫോർ വിജയിച്ചത് ദിൽഷ പ്രസന്നനാണെങ്കിലും റോബിന്റെ പേരിലാണ് ആ സീസൺ പ്രേക്ഷകർക്കിടയിൽ...

Read More >>
#biggboss |  22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

Jun 30, 2024 08:36 PM

#biggboss | 22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

ശരിക്കും ബിഗ് ബോസിലേക്ക് വന്നതിലൂടെ തനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് നോറയിപ്പോള്‍...

Read More >>
#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

Jun 30, 2024 08:34 PM

#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

അഭിഷേക് ശ്രീകുമാർ എൽജിബിടിക്യു വിഭാ​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂ‌ടെ നിരന്തരം...

Read More >>
#PearliMani  | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

Jun 30, 2024 02:07 PM

#PearliMani | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്‌ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു....

Read More >>
Top Stories










News Roundup