#Lena | വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന

#Lena | വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന
Jun 28, 2024 10:30 PM | By ADITHYA. NP

(moviemax.com)മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്നും ഒരു ലുക്കില്‍ നില്‍ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളും ലെനയാണ്.

നേരത്തെ വിവാഹിതയായ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതുകാരണം ഇടയ്ക്കിടെ നടിയുടെ രണ്ടാം വിവാഹത്തെപ്പറ്റി ഗോസിപ്പുകള്‍ വരാറുമുണ്ടായിരുന്നു.

 എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പാണ് നടി രണ്ടാമതും വിവാഹിതയാവുന്നത്. വളരെ രഹസ്യം ആയിട്ടാണ് ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം നടന്നത്.

ഇപ്പോഴിതാ വിവാഹശേഷം ഭര്‍ത്താവിന് നന്ദി പറഞ്ഞ് കൊണ്ട പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ലെനയുടെ ഭര്‍ത്താവ് എന്നതിലുപരി ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റനാണ് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍.

മാത്രമല്ല ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രയായ ഗഗന്‍യാനിന് നേതൃത്വം കൊടുക്കുന്ന ക്യാപ്റ്റനാണ് പ്രശാന്ത്. ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലെനയുമായിട്ടുള്ള വിവാഹം കഴിഞ്ഞ കാര്യം പുറംലോകം അറിയുന്നതും.

ഇപ്പോള്‍ ബാംഗ്ലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഭര്‍ത്താവിനൊപ്പം എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് ലെന പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി 'ഞങ്ങള്‍' എന്ന് മാത്രമേ നടി കൊടുത്തിട്ടുള്ളു.

മാത്രമല്ല ഓര്‍ബിറ്റല്‍ മെക്കാനിക്‌സ് എന്ന ബഹിരാകാശ തത്വത്തെ കുറിച്ച് ലളിതമായ രീതിയില്‍ പ്രശാന്ത് വ്യാഖ്യാനിക്കുന്നതും വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്.

ഏറെ കാലത്തിന് ശേഷം ലെന പങ്കുവെച്ച പോസ്റ്റും ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. നിരവധി പേരാണ് ലെനയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുന്നത്.

'അഭിമാനമുണ്ട് ചേച്ചി' എന്നാണ് സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റായ വികാസ് കമന്റിട്ടത്. നിങ്ങളെ രണ്ടു പേരെയും ഇങ്ങനെ സന്തോഷത്തോടെ കാണുന്നതില്‍ സന്തോഷമാണ്.

രണ്ടുപേരെയും കാണാന്‍ നല്ല ഭംഗിയുണ്ട്. ക്യൂട്ട് കപ്പിള്‍ എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. ആരാധകര്‍ പോലും പ്രതീക്ഷിക്കാത്ത സമയത്താണ് താന്‍ വിവാഹിതയായി എന്ന് നടി ലെന പ്രഖ്യാപിക്കുന്നത്.

ഭര്‍ത്താവിന്റെ നേട്ടത്തിന് അഭിനന്ദനം രേഖപ്പെടുത്തി കൊണ്ടുള്ള പോസ്റ്റിലാണ് താനും പ്രശാന്തും തമ്മില്‍ വിവാഹിതരായെന്നും നടി പറയുന്നത്.

ശേഷം കല്യാണാലോചന വന്നതിനെ പറ്റിയടക്കം ലെന വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവിലുള്ള മല്ലേശ്വരം ക്ഷേത്രത്തില്‍ വച്ചായിരുന്നു ലെനയും പ്രശാന്തും തമ്മിലുള്ള വിവാഹം നടന്നത്.

ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാര്‍ ആലോചിച്ച് നടത്തിയതാണെന്നും നടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രശാന്തിന്റെ ഔദ്യോഗിക ജീവിതത്തിലെ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുത്തതിനാലാണ് വിവാഹക്കാര്യം പറയാന്‍ വൈകിയതെന്നും ലെന സൂചിപ്പിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയില്‍ നിന്ന് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ സ്വീകരിച്ച പ്രശാന്തിന്റെ ചിത്രത്തിനൊപ്പമാണ് തങ്ങളുടെ വിവാഹ ചിത്രവും ലെന പങ്കുവെച്ചത്. 

#actress #lenas #new #photo #with #hubby #prashanth #balakrishnan #nair #after #marriage #goes #viral

Next TV

Related Stories
#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

Jun 30, 2024 08:52 PM

#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

സീസൺ ഫോർ വിജയിച്ചത് ദിൽഷ പ്രസന്നനാണെങ്കിലും റോബിന്റെ പേരിലാണ് ആ സീസൺ പ്രേക്ഷകർക്കിടയിൽ...

Read More >>
#biggboss |  22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

Jun 30, 2024 08:36 PM

#biggboss | 22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

ശരിക്കും ബിഗ് ബോസിലേക്ക് വന്നതിലൂടെ തനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് നോറയിപ്പോള്‍...

Read More >>
#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

Jun 30, 2024 08:34 PM

#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

അഭിഷേക് ശ്രീകുമാർ എൽജിബിടിക്യു വിഭാ​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂ‌ടെ നിരന്തരം...

Read More >>
#PearliMani  | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

Jun 30, 2024 02:07 PM

#PearliMani | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്‌ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു....

Read More >>
#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

Jun 30, 2024 12:50 PM

#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

നീ എപ്പോഴും പറയാറുള്ള നിന്റെ മാൻഷന്റെ അടിയിൽ ഈ സോറി എടുത്ത് പൂഴ്ത്തി വെച്ചോളു. നിന്റെ കലാപരിപാടികൾ ഒന്നും നിർത്തരുത്. കിണ്ണൻ സാധനമാണ്. നീ ബി​ഗ്...

Read More >>
#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

Jun 30, 2024 11:31 AM

#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

"സത്യത്തിൽ ഇതേ ചോദ്യം എന്റെ മക്കൾ ചോദിച്ചിരുന്നു. എനിക്ക് ആ​ഗ്രഹമുണ്ട് ബി​ഗ്ബോസിൽ പങ്കെടുക്കാൻ. വിളിച്ചാൽ ഞാൻ പോകും. പക്ഷേ ഭാര്യ പോകണ്ട എന്ന്...

Read More >>
Top Stories