#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ
2024-06-30T12:50:00 | By Athira V

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ടും അതിൽ ചില മത്സരാർത്ഥികൾ തമ്മിലുള്ള പ്രശ്നങ്ങൾ ഹൗസിന് പുറത്തും തുടരുന്നുണ്ട്. അതിൽ ഒന്ന് അസി റോക്കിയും സിജോ ജോണും തമ്മിലുള്ള പ്രശ്നങ്ങളാണ്. വാക്ക് തർക്കത്തിനിടെ സിജോയുടെ മുഖത്ത് ഇടിച്ചതിന്റെ പേരിലാണ് അസി റോക്കി ബി​ഗ് ബോസ് ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. ഹൗസിൽ പ്രവേശിച്ച് വെറും രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും അസി റോക്കി ഷോയിൽ നിന്നും പുറത്തായി. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്യുക എന്നത് ബി​ഗ് ബോസ് ഷോയുടെ നിയമങ്ങൾക്ക് എതിരാണ്. 

അതിനാലാണ് സംഭവം നടന്ന് അടുത്ത നിമിഷം തന്നെ റോക്കി ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. മാത്രമല്ല സീസൺ ആറിന്റെ ​ഗ്രാന്റ് ഫിനാലെയിൽ പോലും റോക്കിയെ ബി​ഗ് ബോസ് ടീം പങ്കെടുപ്പിച്ചില്ല. സിജോയെ ഇടിച്ച് പരിക്കേൽപ്പിച്ച വിഷയത്തിൽ തുടക്കത്തിൽ മാപ്പ് പറയാൻ അസി റോക്കി തയ്യാറായിരുന്നില്ല. മാത്രമല്ല ആ സംഭവത്തിലെ സ്വന്തം ഭാ​ഗം ന്യായീകരിച്ച ശേഷമാണ് അസി റോക്കി സിജോയോട് മാപ്പ് ചോദിച്ചതും. 

എന്നാൽ റോക്കിയുടെ മാപ്പ് താൻ സ്വീകരിക്കാൻ തയ്യാറല്ലെന്നാണ് സിജോ പുതിയ വീഡിയോയിൽ പറയുന്നത്. അസി റോക്കി ബി​ഗ് ബോസിലായിരുന്നില്ല കോമഡി സ്റ്റാർസിലായിരുന്നു പങ്കെടുക്കേണ്ടിയിരുന്നതെന്നും റോക്കിയുടെ മാപ്പ് സ്വീകരിച്ചാൽ താനും റോക്കിയെപ്പോലെ മണ്ടനാവുമെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയിൽ സിജോ പറഞ്ഞു. 


റോക്കിയുടെ സോറിയെ പറ്റിയുള്ള എന്റെ അഭിപ്രായമെന്താണെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. ആദ്യം പ്രതികരിക്കേണ്ടെന്നാണ് കരുതിയത്. കാരണം പുള്ളിക്കാരൻ വെളിവും വെള്ളിയാഴ്ചയുമില്ലാതെ ബോധവില്ലായ്മയും വിവരമില്ലായ്മയും ഇങ്ങനെ ഛർദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. എന്റെ മോനെ നിനക്ക് കൃത്യമായിട്ട് അറിയാമായിരുന്നു എനിക്ക് ആ സംഭവത്തിനുശേഷം ഓപ്പറേഷൻ ഉണ്ടായിരുന്നുവെന്നത്.

കൺഫെഷൻ റൂമിൽ കിടന്ന് കരഞ്ഞപ്പോൾ അറിയില്ലെങ്കിലും പുറത്തിറങ്ങിയപ്പോൾ അറിയാമായിരുന്നില്ലേ. നീ തന്നെ കാശ് കൊടുത്തല്ലേ എയർപോട്ടിൽ ആളുകളെ കൂട്ടിയതും അവരെ കൊണ്ട് മാലയും കിരീടവുമൊക്കെ ധരിപ്പിച്ചതും. ആ മാലയ്ക്ക് എത്ര രൂപയാണ്?. എന്തായാലും സംഭവമൊക്കെ കൊള്ളാം.

സർജറിക്കുശേഷം ഇരുപത്തിയെട്ട് ദിവസത്തോളം ഞാൻ ഹൗസിൽ നിന്നും മാറി നിന്നു. ഈ സമയത്ത് ഉളുപ്പുണ്ടായിരുന്നുവെങ്കിൽ മര്യാദയുടെ ഒരു അംശം ഉണ്ടായിരുന്നുവെങ്കിൽ എന്റെ വീട്ടുകാരെ കോൺടാക്ട് ചെയ്ത് അവരെ ഒന്ന് ആശ്വസിപ്പിച്ചേനെ. അല്ലെങ്കിൽ അറിയാതെ ചെയ്ത് പോയതാണെന്നെങ്കിലും ഒരു വാക്ക് അവരോട് പറയാമായിരുന്നു. കുണുവാവ അത് ചെയ്തില്ലല്ലോ..?

എന്റെ ഫ്രണ്ട്സിനെയും നന്നായി അറിയാവുന്ന ഈ കുണുവാവ അവരേയും കോൺടാക്ട് ചെയ്തിട്ടില്ല. പിന്നെ ഫിനാലെ എല്ലാം കഴിഞ്ഞിട്ട് ആരെയോ ബോധിപ്പിക്കാൻ നീ പൊറാട്ട് നാടകം കളിച്ച് ഉളുപ്പില്ലാത്ത സോറി പറച്ചിൽ നടത്തുമ്പോൾ അത് അക്സപ്റ്റ് ചെയ്താൽ ഞാനും നിന്നെപോലെ മണ്ടനായിപ്പോവില്ലേ. അതുകൊണ്ട് എനിക്ക് കുണുവാവയുടെ സോറി വേണ്ട. 

നീ എപ്പോഴും പറയാറുള്ള നിന്റെ മാൻഷന്റെ അടിയിൽ ഈ സോറി എടുത്ത് പൂഴ്ത്തി വെച്ചോളു. നിന്റെ കലാപരിപാടികൾ ഒന്നും നിർത്തരുത്. കിണ്ണൻ സാധനമാണ്. നീ ബി​ഗ് ബോസിലായിരുന്നില്ല ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാർസിലായിരുന്നു വരേണ്ടിയിരുന്നത്. ഓരോന്ന് സ്വയം കാണിക്കുമ്പോൾ നിനക്ക് മാസായി തോന്നുമെങ്കിലും എനിക്ക് അത് കാണുമ്പോൾ നല്ല ചിരി വരുന്നുണ്ട്. 

മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല. ഈ വിവരക്കേട് നിർത്തരുത്. വിവരക്കേടും ബോധമില്ലായ്മയും അലങ്കാരമായി കൊണ്ടുനടക്കുന്നത് ഇനിയും തുടരുക എന്നാണ് സിജോ പുതിയ വീഡിയോയിൽ റോക്കിയെ പരിഹസിച്ച് പറഞ്ഞത്. 

Content Highlight: #biggboss #malayalam #season #6 #sijojohn #says #he #is #not #ready #accept #asirockys #apology

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup