#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു

#edavelababu | ‘പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു; വലിയ ആക്രമണം നേരിട്ടപ്പോൾ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ -ഇടവേള ബാബു
2024-06-30T17:37:00 | By Athira V

സമൂഹ മാധ്യമങ്ങളിൽ അടക്കം തനിക്കെതിരെ വലിയ ആക്രമണം നടന്നപ്പോഴും ‘അമ്മ’ സംഘടനയിലെ ഒരാൾ പോലും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു മനസ്സു തുറന്നത്.

എന്നാൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻ ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ വലിയ പിന്തുണയാണു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്രതിസന്ധികളിൽ കൂടി ‘അമ്മ’ കടന്നുപോയി. പലരും തന്നെ ബലിയാടാക്കി സമൂഹ മാധ്യമങ്ങളിൽ‌ അടക്കം വിമർശനം ഉന്നയിച്ചപ്പോൾ ഒരാൾ പോലും അതിനു മറുപടി പറഞ്ഞില്ല.

അത്തരം കാര്യങ്ങൾ പറയുന്നതിനു പരിമിതിയുണ്ട്. ഈ പദവിയിലിരിക്കുന്ന ആളിനു വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. വരുന്ന ഭരണസമിതിയിൽ ഉള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ നേരിടുമ്പോൾ പിന്തുണ കൊടുക്കണമെന്നും ഇടവേള ബാബു പറഞ്ഞു. താൻ പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളിൽനിന്ന് ആരോപണം ഉയർന്നെന്നും ഇടവേള ബാബു പറഞ്ഞു.

‘‘എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാൽ അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതിൽ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്.

10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാൻ കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്.

ഞാൻ പദവിയിലിരുന്നപ്പോൾ ഒരു ദിവസം പോലും മലയാള സിനിമയുടെ ഷൂട്ടിങ് മുടങ്ങിയിട്ടില്ല. നിർമാതാക്കളും അഭിനേതാക്കളുമായി തർക്കങ്ങളുണ്ടാകുമ്പോൾ സിനിമ നിർത്തി വയ്ക്കരുത് എന്നാണ് അഭിനേതാക്കളോട് പറഞ്ഞിട്ടുള്ളത്’’ – ഇടവേള ബാബു പറഞ്ഞു.

Content Highlight: #amma #general #secretary #edavelababu #steps #down

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup