#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു
Jun 30, 2024 11:31 AM | By Athira V

മിമിക്രയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് ഷാജു കെ. എസ്. 1995ലെ മിമിക്സ് ആക്ഷൻ 500 എന്ന കോമഡി ചിത്രത്തിലൂടെയാണ് ഷാജു ബി​ഗ് സ്ക്രീനിലെത്തുന്നത്. മിമിക്രി കലാകാരൻമാർ ഒരുമിച്ച് അഭിനയിച്ച ചിത്രം വലിയ ഹിറ്റായിരുന്നു. ശേഷം കുറച്ച് ചിത്രങ്ങളിലൂടെ നായകനായും , സൈഡ് റോളുകളിലും അഭിനയിച്ചു. ഇടക്ക് സിനിമയിലൊരു ബ്രെയ്ക്ക് എടുത്തു. എന്നാൽ രണ്ടാം വരവിൽ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്തു. 

കൊച്ചിയിലെ തന്റെ ആഢംബര ഫ്ലാറ്റിന്റെ ഹോം ടൂർ വീഡിയോ ചെയ്യാൻ എത്തിയ മൈൽസ്റ്റോൺ മീഡിയയിലൂടെ സംസാരിക്കുയാണ് ഷാജു. ഏറ്റവും എളുപ്പത്തിൽ പോപ്പുലർ ആവണമെങ്കിൽ ബി​ഗ്ബോസിൽ പങ്കെടുത്താൽ മതിയെന്ന് പൊതുവേ ഒരഭിപ്രായമുണ്ട്. അത്തരത്തിൽ അവസരം കിട്ടിയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഷാജു പറഞ്ഞത് ഇങ്ങനെ.

"സത്യത്തിൽ ഇതേ ചോദ്യം എന്റെ മക്കൾ ചോദിച്ചിരുന്നു. എനിക്ക് ആ​ഗ്രഹമുണ്ട് ബി​ഗ്ബോസിൽ പങ്കെടുക്കാൻ. വിളിച്ചാൽ ഞാൻ പോകും. പക്ഷേ ഭാര്യ പോകണ്ട എന്ന് പറഞ്ഞു. മറ്റൊന്നും കൊണ്ടല്ല എന്റെ ബലഹീനത ഏറ്റവും കൂടുതൽ അറിയാവുന്നത് ഭാര്യക്കാണ്. അതിനാലാവും അങ്ങനെ പറഞ്ഞത്."

"അതിനുള്ളിലെ വഴക്കും ബഹളവുമെല്ലാം എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആവും. ഇതിനോടെല്ലാം ഒരുപക്ഷേ സൈലന്റായിട്ടാവും ഞാൻ പ്രതികരിക്കുക. അങ്ങനെ ഒരാളായിട്ട് അവിടെ പോവുന്നതിലും നല്ലത് പോവാതിരിക്കുന്നതല്ലെ. അതിലൂടെ വരുന്ന ആളുകൾക്കെല്ലാം നല്ല ഫെയിം കിട്ടുന്നുണ്ട്. എന്നാൽ അതെല്ലാം ഒരു സമയം വരെയാണ്. അടുത്ത സീസൺ വരുമ്പോൾ പുതിയ ആളുകളിലേക്ക് ജനങ്ങൾ ശ്രദ്ധ തിരിക്കും. എന്നാൽ സിനിമയിൽ ഒരു നടൻ എന്ന പരി​ഗണന എന്നും ഉണ്ടാവും." ഷാജു കൂട്ടിച്ചേർത്തു. 

പാരിജാതം, ശാരദ തുടങ്ങിയ സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ പിന്നീട് അത്തരത്തിൽ അവസരങ്ങൾ വരാത്തതു കൊണ്ടായിരുന്നോ സീരിയൽ വിട്ടത്?. "സത്യത്തിൽ ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഈയിടെ മഴവിൽ മനോരമയിൽ നിന്നും അവസരമുണ്ടായിരുന്നു.

പക്ഷേ സിനിമകളിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വരുന്നുണ്ട്. അതിനാൽ അതിനിടയിൽ സീരിയൽ ചെയ്യുമ്പോൾ കരിയറിനെ ബാധിച്ചേക്കാം. സിനിമ മോഹിച്ച് സിനിമയിലെത്തിയ വ്യക്തിയാണ് ഞാൻ. മികച്ച അവസരങ്ങൾ വരുമ്പോൾ സിനിമയിൽ തുടരുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം." 

"സിനിമയിൽ നിന്നാണ് ഞാൻ സീരിയലിൽ പോകുന്നത്. ഒരു ഘട്ടത്തിൽ സിനിമാ അഭിനയത്തിലൂടെ ഒന്നും ആവില്ല എന്ന ചിന്ത ഉണ്ടായി. അങ്ങനെ സീരിയൽ ചെയ്യാൻ തുടങ്ങി. ചെയ്ത സീരിയലുകളെല്ലാം ഹിറ്റായി. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ സീരിയലിലെ കഥകളും കഥാ മുഹൂർത്തങ്ങളും മാറ്റമില്ലാതെ തുടർന്നു. അങ്ങനെ അതു ബുദ്ധിമുട്ടായി തുടങ്ങിയപ്പോൾ പിന്നെയും സിനിമയിലേക്ക് തന്നെ പോവണം എന്ന ചിന്തയുണ്ടായി. അതിനു ശേഷം വീണ്ടും സിനിമയിൽ സജീവമായി." 

റോമൻസിലെ മാത്തുക്കുട്ടി, അയ്യപ്പനും കോശിയും ചിത്രത്തിലെ എഎസ്ഐ ജോസഫ്കുട്ടി, സിറ്റി ഓഫ് ​ഗോഡ് എന്ന ചിത്രത്തിലെ വിജയൻ. അങ്ങനെ ഒരുപിടി മികച്ച വേഷങ്ങൾ ഷൈജു ചെയ്തിട്ടുണ്ട്. ആട് 3 യിൽ ഷാജു ഉണ്ടെന്ന ചർച്ച പലതവണയായി സമൂഹമാധ്യമങ്ങളിലൂടെ കേട്ടിരുന്നു.

എന്നാൽ ആട് 3 യിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല എന്നും ഇത് കണ്ടിട്ടെങ്കിലും എന്നെ വിളിച്ചാ മതിയായിരുന്നു എന്നുമാണ് ഷാജു പറഞ്ഞത്. ​നയൻതാര, ആസിഫ് അലി, സുരാജ് എന്നിവരുടെ ചിത്രങ്ങളിൽ താരം മികച്ച വേഷം ചെയ്തിട്ടുണ്ട്. അതെല്ലാം ഇനി റിലീസിന് ഒരുങ്ങുന്നവയാണ്. 

#shajuks #express #his #interest #participate #biggboss #malayalam #season

Next TV

Related Stories
#saikrishnan|   സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

Jul 2, 2024 07:20 AM

#saikrishnan| സ്‌പ്രേ വേണമെന്ന് പറഞ്ഞത് രേണു, ലക്ഷ്മി സുധിയുടെ കുടുംബത്തിനായ് ചെയ്യുന്നത് മറ്റാര്‍ക്കും സാധിക്കാത്തത്: സായ്

നിരവധി പേരാണ് ഈ വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൊല്ലം സുധിയുടെ സെന്റിമെന്‍സിനെ വച്ച് ലക്ഷ്മി നക്ഷത്ര വ്യൂസ് ഉണ്ടാക്കാന്‍...

Read More >>
#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

Jul 1, 2024 01:39 PM

#binnikrishnakumar | 'ശിവാം​ഗി വാതിൽ തുറന്നതും ഞാൻ വീണു... അതോടെ ഞാൻ എല്ലാം ഒളിഞ്ഞ് കേൾക്കാറുണ്ടെന്ന് അവൾക്ക് മനസിലായി'

സൂപ്പർ സിങ്ങർ 7ലെ മത്സരാർത്ഥിയായിരുന്നു താരം.ശേഷം കുക്ക് വിത്ത് കോമാളിയെന്ന ടെലിവിഷൻ ഷോയിലും...

Read More >>
#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

Jul 1, 2024 01:16 PM

#robinradhakrishnan | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?' - റോബിൻ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുകയും...

Read More >>
#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

Jun 30, 2024 08:52 PM

#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

സീസൺ ഫോർ വിജയിച്ചത് ദിൽഷ പ്രസന്നനാണെങ്കിലും റോബിന്റെ പേരിലാണ് ആ സീസൺ പ്രേക്ഷകർക്കിടയിൽ...

Read More >>
#biggboss |  22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

Jun 30, 2024 08:36 PM

#biggboss | 22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

ശരിക്കും ബിഗ് ബോസിലേക്ക് വന്നതിലൂടെ തനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് നോറയിപ്പോള്‍...

Read More >>
#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

Jun 30, 2024 08:34 PM

#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

അഭിഷേക് ശ്രീകുമാർ എൽജിബിടിക്യു വിഭാ​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂ‌ടെ നിരന്തരം...

Read More >>
Top Stories