---
title: "#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു  "
english_title: "#sruthysithara #recalls #fight #with #bigg #boss #fame #abhishek #jayadeep"
publisher: "moviemax.in"
canonical_url: "https://moviemax.in/news/216310/sruthysithara-recalls-fight-with-bigg-boss-fame-abhishek-jayadeep"
published_at: "2024-06-30T20:34:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668174bd0f124_abhi_sree.jpg"
keywords: []
---

# #abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു  

> **Lead Summary:** **[ബി**​ഗ് ബോസ് ആറാം സീസണിൽ അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ് എന്നീ മത്സരാർത്ഥികൾ എത്തിയപ്പോഴാണ് എൽജിബിടിക്യു വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്.

## Article Content

**[ബി**​ഗ് ബോസ് ആറാം സീസണിൽ അഭിഷേക് ശ്രീകുമാർ, അഭിഷേക് ജയ്ദീപ് എന്നീ മത്സരാർത്ഥികൾ എത്തിയപ്പോഴാണ് എൽജിബിടിക്യു വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്.

അഭിഷേക് ശ്രീകുമാർ എൽജിബിടിക്യു വിഭാ​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂ‌ടെ നിരന്തരം അധിക്ഷേപിച്ചിട്ടുണ്ട്. അഭിഷേകിന്റെ ടോക്സിക് സോഷ്യൽ മീഡിയ പേജും ചർച്ചയായതാണ്.

ഇങ്ങനെയാെരാൾ ബി​ഗ് ബോസിൽ മത്സരാർത്ഥിയായെത്തിയപ്പോൾ‌ പല അഭിപ്രായങ്ങളും വന്നു. മുൻ ബി​ഗ് ബോസ് മത്സരാർത്ഥി റിയാസ് സലിം ഉൾപ്പെടെ അഭിഷേകിനെതിരെ രം​ഗത്ത് വന്നു.

അഭിഷേക് ശ്രീകുമാറിനൊപ്പം വന്ന മത്സരാർത്ഥിയാണ് അഭിഷേക് ജയ്ദീപ്. ​ഗേ ആണെന്ന് തുറന്ന് പറഞ്ഞ അഭിഷേക് ജയ്ദീപും അഭിഷേക് ശ്രീകുമാറും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടായി.

ഇപ്പോഴിതാ രണ്ട് പേരെയും കുറിച്ച് സംസാരിക്കുകയാണ് ട്രാൻസ് വുമൺ ശ്രുതി സിത്താര. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. 

അഭിഷേക് കമ്മ്യൂണിറ്റിക്കെതിരെ പറഞ്ഞത് കൊണ്ടാണ് അന്ന് യെല്ലോ കാർഡ് കൊടുത്തതെന്ന് ശ്രുതി ചൂണ്ടിക്കാട്ടുന്നു. അതിന് ശേഷം നമ്മൾ കാണുന്ന അഭിഷേക് തീർത്തും വ്യത്യസ്തനാണ്.

നന്നായി ​ഗെയി കളിച്ചു. പുള്ളി ഷോയിൽ കയറിയത് തന്നെ എൽജിബിടിക്യു വിരുദ്ധ ഉദ്ദേശ്യത്തോട് കൂടിയായിരിക്കണം. പക്ഷെ ആദ്യ ആഴ്ച തന്നെ ബി​ഗ് ബോസ് ടീം തന്നെ അത് നിർത്തിച്ചു.

പിന്നീട് ഒരു കാര്യവും ആൾ ഉദ്ദേശിച്ചത് പോലെ കൊണ്ട് പോകാൻ പറ്റിയില്ല.ബി​ഗ് ബോസ് വീ‌ടിന്റെ അന്തരീക്ഷം എന്താണോ അതുമായി അഭിഷേക് ശ്രീകുമാറിന് യോജിച്ച് പോകേണ്ടി വന്നെന്നും ശ്രുതി സിത്താര ചൂണ്ടിക്കാട്ടി.

അഭിഷേക് ജയ്ദീപിനെക്കുറിച്ചും ശ്രുതി സിത്താര സംസാരിച്ചു. നേരത്തെ അറിയാവുന്ന വ്യക്തിയാണ് അഭിഷേക്. സൗന്ദര്യ മത്സരത്തിന്റെ പേരിൽ ഞാനും അഭിഷേകും തമ്മിൽ ഭയങ്കര വലിയ അടി നടന്നിട്ടുണ്ട്.

സൗന്ദര്യമെന്നത് മനസിന്റെയുള്ളിലാണെന്ന് ഞാനെപ്പോഴും പറയും. പിന്നെ എന്തിനാണ് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നതെന്ന വാദവുമായി അഭിഷേക് വന്നിരുന്നു.

പുറത്ത് എന്ത് ചെയ്താലും അത് കൊണ്ട് മാത്രം ഭം​ഗിയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ശ്രുതി സിത്താര പറയുന്നു.ബി​ഗ് ബോസിലേക്ക് വന്ന ആദ്യ ആഴ്ച അഭിഷേക് ശ്രീകുമാർ അഭിഷേക് ജയ്ദീപിന്റെ സത്വത്തെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.

വീക്കെന്റ് എപ്പിസോഡിൽ അഭിഷേകിന് യെല്ലോ കാർഡ് ലഭിക്കുകയും ചെയ്തു. ട്രാൻസ് വുമണായ ജാന്മണി ദാസുമായി വാ​ഗ്വാദവും ഉണ്ടായി. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ അഭിഷേക് ശ്രീകുമാർ മറ്റ് മത്സരാർത്ഥികളുമായി സൗഹൃദത്തിലായി.

### Related Links & Sources
- [Original Story Source](https://moviemax.in/news/216310/sruthysithara-recalls-fight-with-bigg-boss-fame-abhishek-jayadeep)