#dilshaprasannan | ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ

#dilshaprasannan | ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ
Jun 28, 2024 09:33 PM | By ADITHYA. NP

(moviemax.in)ബിഗ് ബോസ് മലയാളം സീസണിലെ പ്രേക്ഷക പ്രിയ താരങ്ങളായിരുന്നു റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നിരവധി തവണ ദിൽഷയുടെയും റംസാന്റെയും വിവാഹം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇൻസ്റ്റഗ്രാം വഴി അപ്ലോഡ് ചെയ്യുന്ന റീൽസുകൾക്കും നിരവധി ആരാധകരുണ്ട്.

അത്തരത്തിൽ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോ വൈറലായി. നാല് ലക്ഷത്തിൽപരം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. 

പൃഥ്വിരാജ് ചിത്രം എസ്രയിലെ തമ്പുരാൻ എന്ന് തുടങ്ങുന്ന ഗാനത്തിനു വേണ്ടിയാണ് ഇരുവരും ചുവടു വെച്ചത്. സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നെങ്കിലും ഈ പാട്ടിന് ഒരു പ്രത്യേക ഫാൻ ബേസുണ്ട്.

റീൽസ് വീഡിയോയിൽ ഇരുവർക്കും രണ്ട് ട്രാൻസ്ഫൊമേഷനുകൾ ഉണ്ടായിട്ടുണ്ട്. ആദ്യത്തേത് വിഷ്വൽ ബ്യൂട്ടിക്ക് വേണ്ടിയുള്ള രംഗങ്ങളായിരുന്നു.

അതിൽ ഇരുവരും ആ പിരിയഡിനെ അനുസ്മരിപ്പിക്കുന്ന പോലെയുള്ള വേഷത്തിലായിരുന്നു. ദിൽഷ ഒരു ബ്രൌൺ കളർ ബ്ലൌസും സ്കേർട്ടുമായിരുന്നു ധരിച്ചത്.

റംസാൻ അന്നത്തെ ഒരു സ്റ്റൈൽ ഫോളോ ചെയ്ത വേഷവും. രണ്ടാമത്തെ ലുക്കായിരുന്നു ആ ഡാൻസ് രംഗം. വെള്ള ഗൌൺ ധരിച്ച് ദിൽഷയും വെള്ള ഷർട്ടും പാന്റും ധരിച്ച് റംസാനും മനോഹരമാക്കി.

എന്തൊരു മനോഹരമായിരുന്നു ഓരോ സ്റ്റെപ്പും. ഇഴുകിച്ചേർന്നുള്ള അഭിനയം കണ്ടപ്പോൾ ആരാധകർ ഞെട്ടി. മാത്രമല്ല മികച്ച അഭിനയമാണ് ഇരുവരും കാഴ്ച വെച്ചത്.

ദിൽഷയുടെ ചില എക്സ്പ്രഷനുകൾ കാണുമ്പോൾ തന്നെ സിനിമയിലെ രംഗങ്ങൾ ഓർമ വരും. അത്രക്കും പെർഫെക്ഷനോടെയാണ് ആ വീഡിയോ ചെയ്തിരിക്കുന്നത്.

പേ‍ർളി മാണി, സാനിയ ഇയ്യപ്പൻ, വൃദ്ധി വിശാൽ തുടങ്ങി ഒരുപാട് പേർ കമന്റുകളിട്ടു. മാത്രമല്ല, ചില ആരാധകരും കമന്റിട്ടു. "ഈ റീൽ കണ്ടപ്പോ ആ സിനിമയിലെ വിഷ്വൽ തന്നെ മനസ്സിൽ വന്നൂ... അത് ഈ റീൽ എടുത്ത ആളുടെയും അഭിനയിച്ച ആളുകളുടെയും മികവ് തന്നെ ആണ്.""ഈ മൊതലിങ്ങളെ ഇഷ്ടള്ളോർ ഉണ്ടോ?" തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.

 ബി​ഗ് ബോസിൽ വരുന്നതിനു മുന്നേ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് റംസാനും ദിൽഷയും ശ്രദ്ധ നേടിയത്. റംസാനും സാനിയ ഇയ്യപ്പനും തമ്മിലുള്ള ഡാൻസ് വീഡിയോകൾ വൈറലാവാറുണ്ടായിരുന്നു.

എന്നാൽ ഇപ്പോൾ സാനിയക്ക് പകരം ദിൽഷയുമൊത്തുള്ള വീഡിയോകളാണ് കൂടുതൽ പ്രേക്ഷകരും കാണാൻ ആ​ഗ്രഹിക്കുന്നത്. ഇരുവരും ഇത്തരം വീഡിയോകൾ പരസ്പരം അയക്കുകയും അത് പറഞ്ഞ് രസിക്കുകയും ചെയ്തിരുന്നെന്ന് ദിൽഷ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

ഡി ഫോർ ഡാൻസ് മുതലാണ് ഇരുവരുടെയും സൗഹൃദം ശക്തമാകുന്നത്. ഡി ഫോർ ഡാൻസ് സീസൺ-1ൽ അഞ്ചാം സ്ഥാനത്തേക്ക് പോയ ദിൽഷ രണ്ടാം സീസണിൽ വിജയി ആയിരുന്നു.

ഇതിന് ശേഷം ഏഷ്യാനെറ്റിലെ കണാ കൺമണി എന്ന സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. സിൻഡ്രലയാണ് താരത്തിൻ്റെയായി ഇനി പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രം. 

#biggboss #fame #dilsha #prasannan #ramzanmuhammad #recreate #video #went #viral

Next TV

Related Stories
#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

Jun 30, 2024 08:52 PM

#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

സീസൺ ഫോർ വിജയിച്ചത് ദിൽഷ പ്രസന്നനാണെങ്കിലും റോബിന്റെ പേരിലാണ് ആ സീസൺ പ്രേക്ഷകർക്കിടയിൽ...

Read More >>
#biggboss |  22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

Jun 30, 2024 08:36 PM

#biggboss | 22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

ശരിക്കും ബിഗ് ബോസിലേക്ക് വന്നതിലൂടെ തനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് നോറയിപ്പോള്‍...

Read More >>
#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

Jun 30, 2024 08:34 PM

#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

അഭിഷേക് ശ്രീകുമാർ എൽജിബിടിക്യു വിഭാ​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂ‌ടെ നിരന്തരം...

Read More >>
#PearliMani  | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

Jun 30, 2024 02:07 PM

#PearliMani | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്‌ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു....

Read More >>
#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

Jun 30, 2024 12:50 PM

#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

നീ എപ്പോഴും പറയാറുള്ള നിന്റെ മാൻഷന്റെ അടിയിൽ ഈ സോറി എടുത്ത് പൂഴ്ത്തി വെച്ചോളു. നിന്റെ കലാപരിപാടികൾ ഒന്നും നിർത്തരുത്. കിണ്ണൻ സാധനമാണ്. നീ ബി​ഗ്...

Read More >>
#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

Jun 30, 2024 11:31 AM

#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

"സത്യത്തിൽ ഇതേ ചോദ്യം എന്റെ മക്കൾ ചോദിച്ചിരുന്നു. എനിക്ക് ആ​ഗ്രഹമുണ്ട് ബി​ഗ്ബോസിൽ പങ്കെടുക്കാൻ. വിളിച്ചാൽ ഞാൻ പോകും. പക്ഷേ ഭാര്യ പോകണ്ട എന്ന്...

Read More >>
Top Stories