#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'

#saikrishnan | 'മൂന്ന് മാസം ചത്തപോലെ കിടക്കണം എന്നാണ് ഡോക്ടർ പറഞ്ഞത്, കപ്പിന് പകരം ബെൽറ്റാണ് ഞങ്ങൾക്ക് സമ്മാനമായി കിട്ടിയത്'
2024-06-26T19:27:00 | By Adithya N P

(moviemax.in)ശാരീരികമായും മാനസീകമായും കഠിനമായി മത്സരിച്ച് സഹമത്സരാർത്ഥികൾക്കൊപ്പം നൂറ് ദിവസം ബി​ഗ് ബോസ് ഹൗസിൽ പൂർത്തിയാക്കാൻ കഴിയു.

ഭക്ഷണം അടക്കമുള്ളവയിൽ നിയന്ത്രണം ഹൗസിലുള്ളതിനാൽ ഷോയിൽ പോകുന്നവരെല്ലാം നൂറ് ദിവസം കഴിയുമ്പോഴേക്കും ശരീരഭാരം ക്രമാതീതമായി കുറഞ്ഞ് മെലിയും.

അത്തരത്തിൽ ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഫിസിക്കൽ ടാസ്ക്കുകളിൽ കഠിനമായ ഡിസ്ക്ക് വേദനയും കടിച്ച് അമർത്തിയാണ് സായ് പങ്കെടുത്തിരുന്നത്.

ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച് ലക്ഷം എടുത്ത് പുറത്തിറങ്ങാനുള്ള കാരണമായും സായ് പറഞ്ഞത് ഫിസിക്കൽ കണ്ടീഷൻ മോശമായി മാറുന്നുവെന്നതാണ്.

ഇപ്പോഴിതാ ബി​ഗ് ബോസുമായി ബന്ധപ്പെട്ട തിരക്കുകൾ ഒഴിഞ്ഞതോടെ തന്റെ അസുഖങ്ങളെല്ലാം പൂർണ്ണമായും മാറ്റുന്നതിലുള്ള ചികിത്സ സായ് ആരംഭിച്ച് കഴിഞ്ഞു.‍

ഇപ്പോഴിതാ തന്റെ അസുഖത്തെ കുറിച്ച് കമന്റിലൂടെയും മെസേജുകളിലൂടെയും അന്വേഷിക്കുന്നവർക്കായി ചികിത്സയുടെ വിശദാംശങ്ങൾ താരം പങ്കുവെച്ചു. യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് അസുഖത്തെ കുറിച്ച് സായ് കൃഷ്ണൻ സംസാരിച്ചത്.

ഡിസ്ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പൂർണ്ണമായും മാറും മൂന്ന് മാസം കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടർ പറഞ്ഞത് എന്നാണ് സായ് പറയുന്നത്. ഇന്ന് മുതൽ എന്റെ ഇഞ്ച്വറിയുടെ ട്രീറ്റ്മെന്റ് തുടങ്ങുകയാണ്.

കോട്ടക്കൽ ആസ്റ്റർ മിംസിൽ വെച്ചാണ് ട്രീറ്റ്മെന്റ് നടക്കാൻ പോകുന്നത്. ബൾജാണെന്ന് മാത്രമെ മനസിലായുള്ളു. വലിയ സാധനമാണ് എന്താണെന്ന് മനസിലായില്ല. ബൾജും നെർവ് കംപ്രഷനുമാണെന്ന് മനസിലായി.

ചെന്നൈയിൽ വെച്ച് ബി​ഗ് ബോസിലായിരിക്കെ എംആർഐ എടുത്തിരുന്നു.അന്ന് ആദ്യം എടുത്തപ്പോൾ ശരിയാകാതിരുന്നതുകൊണ്ട് വീണ്ടും രണ്ടാമത് എടുക്കേണ്ടി വന്നു.

അന്ന് ഞാൻ സഫർ ചെയ്തത് വിവരിക്കാനാവില്ല. ആ എംആർഐയുടെ ഹാർഡ് കോപ്പി ഇല്ലാതിരുന്നതുകൊണ്ട് വീണ്ടും ഒന്നുകൂടി എടുക്കേണ്ടി വരും. ഇഞ്ച്വറി മര്യാദയ്ക്ക് ട്രീറ്റ് ചെയ്തില്ലെങ്കിൽ അത് വീണ്ടും വരുമെന്നത് മനസിലായി.

എന്നെ ഏറ്റവും കൂടുതൽ അസുഖം ബാധിച്ചത് ബി​ഗ് ബോസിൽ പോയപ്പോഴാണ്.കാരണം ഇതിന് മുമ്പ് ഒരിക്കൽ വന്നപ്പോൾ കാര്യമായി ചികിത്സിക്കാതെ മരുന്ന് കഴിച്ച് വേദന ഒതുക്കി പോയി.

ഇഞ്ച്വറികൾ ചികിത്സിക്കാതെ ഒഴിവാക്കി വിടരുത്. അങ്ങനെ ചെയ്താൽ നമുക്ക് ഇംപോർട്ടന്റായ സാഹചര്യങ്ങൾ വരുമ്പോൾ ഇത് വീണ്ടും തലപൊക്കും. പലരും എന്നോട് എന്റെ അസുഖത്തെ കുറിച്ച് ചോദിക്കാറുണ്ട്.

അതുകൊണ്ടാണ് വിശദമായി അതേ കുറിച്ച് സംസാരിക്കുന്നത്. എംആർഐ വീണ്ടും എടുത്തു. അത് പരിശോധിച്ച് ഡോക്ടർ പറഞ്ഞ കാര്യം കേട്ട് ഞാൻ തളർന്നുപോയി.ഒരുപാട് മരുന്നുണ്ട്. അതെല്ലാം കഴിച്ച് മൂന്ന് ആഴ്ച ബെൽറ്റിട്ട് കംപ്ലീറ്റ് റെസ്റ്റാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.

ബി​ഗ് ബോസിൽ പോയശേഷം എനിക്കും അപ്സരയ്ക്കുമെല്ലാം കപ്പിന് പകരം ഇത്തരത്തിലുള്ള ബെൽറ്റാണ് സമ്മാനമായി കിട്ടിയത്. 

കപ്പ് കൊണ്ടുവന്നില്ലെങ്കിലും ഇതുപോലുള്ള ഒരുപാട് സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ബ്ലാങ്ക് ഡിസ്ക്ക് എന്നതാണ് രോ​ഗാവസ്ഥ. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ കാലിൽ മരവിപ്പ് വരും.

അതിനാൽ കുനിഞ്ഞ് ഒരു സാധനം എടുക്കാൻ പാടില്ല. ഒരു മണിക്കൂറിൽ കൂടുതൽ വാഹനം ഓടിക്കാൻ പാടില്ല. ആദ്യം റെസ്റ്റ് എടുക്കാനാണ് ഡോക്ടറുടെ നിർദേശം.

എന്നിട്ടും മാറിയില്ലെങ്കിൽ സേലർ സർജറി ചെയ്യും. പ്രധാന പ്രശ്നം ശരീര ഭാരം കുറഞ്ഞതാണ്. വെയിറ്റ് ലോസ് ചെയ്തിട്ടുള്ളയാളായതിനാൽ ഭക്ഷണം കൃത്യമായി കഴിച്ചില്ലെങ്കിൽ വെയ്റ്റ് ബലൂണിന്റെ കാറ്റ് അഴിച്ച് വിട്ടതുപോലെ കുറയും.

കൂടാതെ വൈറ്റമിൻ ഡിയുടെ കുറവ് എനിക്കുണ്ട്. നോർമലായി ബോഡിയിൽ ഉണ്ടാവേണ്ടതിലും കുറവാണ് എന്റെ ശരീരത്തിൽ. അതുകൊണ്ട് തന്നെ അതൊരു ഡെയ്ഞ്ചർ സിറ്റുവേഷനാണ്.

തടി കൂടുമോയെന്ന ഭയം കാരണം ഭക്ഷണം കഴിക്കാൻ പേടിയാണ്. പിന്നെ ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ഒരുപാട് കഴിക്കും. ഒരു മാസം അല്ലെങ്കിൽ മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്.

ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ പോലെയാണ് എന്നാണ് സായ് പറഞ്ഞത്

Content Highlight: #The #doctor #told #lie #down #for #three #months #instead #cup #belt #gift

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup