#shalininair | നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു

#shalininair |  നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു, ഉണ്ണിക്കുട്ടന് രണ്ട് വയസ്സുള്ളപ്പോഴാണ് അമ്മയെ ഏല്‍പ്പിച്ച് ഞാൻ അതിന് പോയത്; ശാലിനി പറയുന്നു
Jun 25, 2024 02:31 PM | By Athira V

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മത്സരാര്‍ത്ഥിയായിരുന്നു ശാലിനി. തനി നാട്ടിന്‍പുറത്തുകാരിയായിരുന്നു ശാലിനി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശാലിനി ഇപ്പോള്‍. ഇപ്പോഴിതാ തന്റെ മകനെക്കുറിച്ചുള്ള ശാലിനിയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മകന്റെ പത്താം ക്ലാസ് വിജയത്തെക്കുറിച്ചും നാട്ടില്‍ നിന്നും ലഭിച്ച ആദരവിനെക്കുറിച്ചുമാണ് ശാലിനി കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം തുടര്‍ന്ന്. 

ക്ഷീണിച്ച കണ്‍പോളകളെ ഉറങ്ങാന്‍ അനുവദിക്കാതെ കുഞ്ഞുറങ്ങും വരെ ഉറക്കമൊഴിച്ച് സ്‌നേഹമൂട്ടി വളര്‍ത്തിയ മകന്റെ വിജയത്തിന്റെ ആദ്യത്തെ അവകാശി ഞാനല്ല എന്റെ അമ്മ മാത്രമാണ്. കഷ്ടി രണ്ട് വയസ്സ് പ്രായം മാത്രം ഉള്ളപ്പോഴാണ് ഉണ്ണിക്കുട്ടനെ അമ്മയെ ഏല്‍പ്പിച്ച് ഞാന്‍ കൊച്ചിയിലേക്ക് ഒരു ജോലി അന്വേഷിച്ച് പോവുന്നത്. ആദ്യമായി കുഞ്ഞിനെ വിട്ട് പിരിഞ്ഞു നില്‍ക്കുന്ന സങ്കടം ഹോസ്റ്റല്‍ മുറിയിലെ ചകിരി കുത്തുന്ന കിടക്കയില്‍ മുഖമമര്‍ത്തി കരഞ്ഞു തീര്‍ത്തിട്ടുണ്ട് ഒരുപാട്. 

കുഞ്ഞിക്കാലുകള്‍ വെച്ച് ഓടിക്കളിക്കുന്ന പ്രായത്തില്‍ എന്റെ അഭാവം അവനെ ഒട്ടും ബാധിച്ചിരുന്നേ ഇല്ല. എന്റെ അമ്മയായിരുന്നു അവന് അമ്മ എന്റെ അച്ഛന്‍ അച്ഛനും അങ്ങിനെയാണത്രെ സ്‌കൂളിലും കൂട്ടുകാരോടും പറയാറ്,, മൂന്ന് വയസ്സാവുന്നത് വരെ എന്നെ 'അച്ചേച്ചി'ന്ന് വിളിച്ചു.. അവന് ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്റെ അമ്മയായത് കൊണ്ട് അമ്മമ്മ എന്ന് തിരുത്തി വിഷമിപ്പിച്ചില്ല ;പകരം കഷ്ടപ്പെട്ട് അച്ചേച്ചി വിളി മാറ്റി പതുക്കെ 'മമ്മ'എന്ന് വിളിപ്പിച്ചു തുടങ്ങി..

4 വയസ്സായപ്പോഴേക്കും ആഴ്ചയില്‍ രണ്ട് ദിവസം നിന്ന് തിരിച്ച് ജോലിയില്‍ കയറാന്‍ തിങ്കളാഴ്ച കാലത്ത് ബാഗെടുത്ത് ഓടാന്‍ നിക്കുന്ന എന്നെ കണ്ണ് നിറച്ച് ഇളിഞ്ഞ ചിരിയോടെ റ്റാറ്റ തന്ന് യാത്രയാക്കാന്‍ തുടങ്ങി.

കുഞ്ഞു കണ്ണുകള്‍ കലങ്ങിയ നിമിഷം അമ്മയുടെ നീറ്റല്‍ ആദ്യമായി ഞാനറിഞ്ഞു. മക്കളെ പിരിഞ്ഞ് ജീവിതത്തെ പൊരുതി ജയിക്കാന്‍ പെടാപാട്‌പെട്ട് വേര്‍പാടിന്റെ വേദന കടിച്ചമര്‍ത്തി തിരിഞ്ഞു നോക്കാന്‍ വയ്യാതെ വേവുന്ന നെഞ്ചുമായി എന്നെ പോലെ തിരിച്ച് ജോലി സ്ഥലത്തേക്കോടുന്ന എല്ലാ അമ്മമാരേയും അച്ഛന്‍മാരേയും ഈ കുറിപ്പ് ഹൃദയത്തില്‍ സ്പര്‍ശിച്ചേക്കാം. 

നെഞ്ചുലച്ചു കളഞ്ഞ മുറിവുണങ്ങുന്ന ഒരു ദിവസം നിങ്ങള്‍ക്കും വരും ദാ ഇതുപോലെ പത്താം ക്ലാസ്സ് പരീക്ഷയിലെ വിജയത്തിന് നാടിന്റെ ആദരം ഏറ്റു വാങ്ങുന്ന ഉണ്ണിക്കുട്ടന്റെ ഫോട്ടോ. 'സഹജീവികളോട് സ്‌നേഹമുള്ള മകനായി വളരണം' .

#biggboss #fame #shalininair #pens #beautiful #note #about #her #son

Next TV

Related Stories
#Lena | വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന

Jun 28, 2024 10:30 PM

#Lena | വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള അഭിമാന നിമിഷം! പ്രശാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ലെന

നേരത്തെ വിവാഹിതയായ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. ഇതുകാരണം ഇടയ്ക്കിടെ നടിയുടെ രണ്ടാം വിവാഹത്തെപ്പറ്റി ഗോസിപ്പുകള്‍...

Read More >>
#dilshaprasannan | ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ

Jun 28, 2024 09:33 PM

#dilshaprasannan | ഇഴുകിച്ചേർന്ന് അഭിനയിച്ച് ദിൽഷയും റംസാനും; കൈയടിച്ച് ആരാധകർ

ദിൽഷയുടെ ചില എക്സ്പ്രഷനുകൾ കാണുമ്പോൾ തന്നെ സിനിമയിലെ രംഗങ്ങൾ ഓർമ...

Read More >>
#sadhikavenugopal | പൊക്കി പറയുവല്ല, ഇപ്പോള്‍ 55 വയസ് തോന്നിക്കുന്നു; മറുപടി നല്‍കി സാധികയും

Jun 28, 2024 04:36 PM

#sadhikavenugopal | പൊക്കി പറയുവല്ല, ഇപ്പോള്‍ 55 വയസ് തോന്നിക്കുന്നു; മറുപടി നല്‍കി സാധികയും

അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ...

Read More >>
#kalidasjayaram | അവസരം ലഭിച്ചാൽ പോവാതിരിക്കുമോ? ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നു -കാളിദാസ് ജയറാം

Jun 28, 2024 01:27 PM

#kalidasjayaram | അവസരം ലഭിച്ചാൽ പോവാതിരിക്കുമോ? ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നു -കാളിദാസ് ജയറാം

പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ച കാളിദാസ് തമിഴ് സിനിമകളിലേക്കും ചുവടുവെച്ചു....

Read More >>
AKlohithadas | വെള്ളിത്തിരയില്‍ മായാത്ത കഥാപാത്രങ്ങളുണ്ട്; ഓര്‍മകളുടെ അമരത്ത് 'ലോഹി'യും; വിട പറഞ്ഞിട്ട് 15 വർഷം

Jun 28, 2024 09:05 AM

AKlohithadas | വെള്ളിത്തിരയില്‍ മായാത്ത കഥാപാത്രങ്ങളുണ്ട്; ഓര്‍മകളുടെ അമരത്ത് 'ലോഹി'യും; വിട പറഞ്ഞിട്ട് 15 വർഷം

ആ കലാകാരന്‍ എന്തുകൊണ്ട് വ്യത്യസ്തനായി എന്ന് മനസ്സിലാക്കാന്‍ കിരീടം, ചെങ്കോൽ എന്നീ രണ്ടു സിനിമകളിലെ കഥാപാത്രങ്ങള്‍ മാത്രം...

Read More >>
#ArchanaKavi  | സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; മുടിയെല്ലാം നരച്ചു: വീഡിയോ പങ്കു വെച്ച് അർച്ചന കവി

Jun 27, 2024 07:58 PM

#ArchanaKavi | സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; മുടിയെല്ലാം നരച്ചു: വീഡിയോ പങ്കു വെച്ച് അർച്ചന കവി

പൊതുവേ പലതരം ബുള്ളിയിം​ഗ് നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തമാശ രൂപേണ, അല്ലെങ്കിൽ തിരിച്ച് ട്രോൾ ചെയ്യുന്ന പോലെയാണ് താരം...

Read More >>
Top Stories

News Roundup