#kalidasjayaram | അവസരം ലഭിച്ചാൽ പോവാതിരിക്കുമോ? ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നു -കാളിദാസ് ജയറാം

#kalidasjayaram | അവസരം ലഭിച്ചാൽ പോവാതിരിക്കുമോ? ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നു -കാളിദാസ് ജയറാം
2024-06-28T13:27:00 | By Adithya N P

(moviemax.in)ലയാള സിനിമാരംഗത്തും തമിഴ് സിനിമാ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഒരു യുവനടനാണ് കാളിദാസ് ജയറാം. ചലച്ചിത്ര അഭിനേതാക്കളായ ജയറാമിന്റെയും പാർവതിയുടെയും മകനായ കാളിദാസ് ജയറാം തന്റെ ഏഴാം വയസ്സിൽ 'കൊച്ചു കൊച്ചു സന്തോഷങ്ങൾ' എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകനായാണ് സിനിമാരംഗത്തേക്കുള്ള അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി മലയാള സിനിമകളിൽ അഭിനയിച്ച കാളിദാസ് തമിഴ് സിനിമകളിലേക്കും ചുവടുവെച്ചു. പാവ കഥൈകൾ, നച്ചത്തിരം ന​ഗർ​ഗിരത്, പോർ തുടങ്ങിയ സിനിമകളിൽ മികച്ച വേഷം ചെയ്ത അദ്ദേഹം ധനുഷിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന രായൻ എന്ന തമിഴ് ചിത്രത്തിൽ സുപ്രദാന വേഷം ചെയ്യാൻ ഒരുങ്ങുകയാണ്.

ധനുഷിന്റെ 50-മത്തെ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണ് എന്നദ്ദേഹം ആരാധകരോട് പങ്കുവെച്ചു. തിങ്കളാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ പുറട്ജുവിട്ടത്.

രായൻ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിനോട് സംസാരിക്കുകയായിരുന്നു കാളിദാസ്. ചിത്രത്തിൽ ധനുഷിന്റെ സഹോദരനായാണ് തൻ അഭിനയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

"ധനുഷിന്റെ സിനിമകളെല്ലാം ആദ്യ ദിവസം തന്നെ തിയേറ്ററിൽ പോയി കണ്ട ഒരു പയ്യനാണ് ഞാൻ. അത്രക്കും അദ്ദേഹത്തിന്റെ സിനിമകളോട് വല്ലാത്ത ഇഷ്ടമുണ്ട്.

അങ്ങനെയുള്ള ഞാൻ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് അവസരം വരുമ്പോൾ പോവാതിരിക്കുമോ? സിനിമ വളരെ നന്നായി വന്നിട്ടുണ്ട്" എന്നദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്ററിലൂടെ പങ്കുവെച്ചു.

ഈ സിനിമയിലും കാളിദാസ് മരിക്കുമോ എന്ന ആരാധകരുടെ സംശയം സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി വന്നിരുന്നു.ഇതിനു മുന്നേ വിക്രം, പാവ കഥൈകൾ, തുടങ്ങിയ സിനിമകളിൽ താരം മരിക്കുന്നുണ്ട്.

"ഞാൻ മരിക്കുന്ന സിനിമകളെല്ലാം ബ്ലോക്ക്ബസ്റ്റർ ആവുന്നുണ്ടെന്ന കാര്യം ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്" എന്നും കാളിദാസ് പറഞ്ഞു. ബിജോയ് നമ്പ്യാർ രചനയും സംവിധാനവും നിർവ്വഹിച്ച 'പോർ' എന്ന ചിത്രത്തിലും കാളിദാസ് അർജുൻ ദാസിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ രായൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പോസിറ്റീവ് റിവ്യൂകളോടെയാണ് പുറത്തുവന്നത്.

Content Highlight: #kalidasjayaram#teases #character #details #upcoming #tamil #movie #rayaan

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup