---
title: "#pearlymaaney | ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ "
english_title: "#Wherever #God #goes #this #my #fate #Fans #laugh #Pearly #condition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215801/wherever-god-goes-this-my-fate-fans-laugh-pearly-condition"
published_at: "2024-06-28T21:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667eda734585a_srinish.jpg"
keywords: []
---

# #pearlymaaney | ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി: പേർളിയുടെ അവസ്ഥ കണ്ട് ചിരിച്ച് ആരാധകർ 

> **Lead Summary:** **[മ**ലയാളികൾക്ക് എന്നും പ്രിയപ്പെട്ട ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ്ബോസ് സീസൺ 1 ലൂടെ പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തതോടെ ആളുകൾക്ക് പതിൻമടങ്ങ് ഇഷ്ടം തോന്നിയ കപ്പിൾസായി മാറി ഇരുവരും.

## Article Content

**[മ**ലയാളികൾക്ക് എന്നും പ്രിയപ്പെട്ട ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ബി​ഗ്ബോസ് സീസൺ 1 ലൂടെ പ്രണയത്തിലാവുകയും ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയും ചെയ്തതോടെ ആളുകൾക്ക് പതിൻമടങ്ങ് ഇഷ്ടം തോന്നിയ കപ്പിൾസായി മാറി ഇരുവരും.

ഇപ്പോൾ തായ്ലാന്റിൽ ഫാമിലി ട്രിപ്പ് നടത്തിയ വീഡിയോസ് യൂട്യൂബിൽ വൈറലായി. പേർളിയുടെ ബർത്ത്ഡെയുടെ ഭാ​ഗമായി നടത്തിയ ട്രിപ്പാണ് ഇത്. 

എപ്പോഴത്തേയും പോലെ ഫൺ എലമെന്റുകൾ നിറഞ്ഞ വീഡിയോ ആണ് ഇത്തവണയും. ഇന്ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം മൂന്ന് ലക്ഷത്തിനു മുകളിൽ ആളുകൾ കണ്ടു കഴിഞ്ഞു.

പുതിയ വീഡിയോയിൽ ബാങ്കോക്കിൽ എത്തിയതിനെ കുറിച്ചാണ് പറയുന്നത്. ഒപ്പം നില ബേബിയും നിതാര ബേബിയും പിന്നെ അച്ഛൻ അമ്മ എല്ലാവരും യാത്രയിലുണ്ട്.

> റൂമിൽ എത്തിയ ഉടനെ അടുക്കള കണ്ടപ്പോൾ "ദൈവമേ എവിടെ പോയാലും എനിക്ക് ഇതാണല്ലോ ​ഗതി" എന്നാണ് പേർളി പറയുന്നത്.

ബാങ്കോക്കിലെ ഒരു മൃ​ഗശാലയിൽ പോയി അവിടുന്നുള്ള വിശേഷങ്ങളാണ് വീഡിയോയിലുട നീളം കാണുന്നത്. ഇത്രയും വർഷങ്ങളായിട്ടും പേർളിയുടെ എനർജിക്ക് ഒരു കുറവുമില്ല.

ഒപ്പം സപ്പോർട്ട് ചെയ്യുന്ന ശ്രീനിയെ പോലുള്ള പാർട്ട്നർ ഉണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് തോന്നും. അതേ പോലെതന്നയാണ് വീഡിയോക്ക് താഴെ വന്ന കമന്റുകളും പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/215801/wherever-god-goes-this-my-fate-fans-laugh-pearly-condition)