(moviemax.in)മലയാള സിനിമയിലെ കരുത്തുറ്റ ശബ്ദമാണ് സാന്ദ്ര തോമസ്. മലയാള സിനിമയില്‍ സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത ഇടമാണ് നിര്‍മ്മാണം എന്നത്. ഈ മേഖലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ സാന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് ആരംഭിക്കുന്നത്.
എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതോടെ സാന്ദ്ര നിര്‍മ്മാണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സാന്ദ്ര തിരികെ നിര്‍മ്മാണത്തിലേക്ക് തന്നെ എത്തി. ഈയ്യടുത്തിറങ്ങിയ ഷൈന്‍ നിഗം-മഹിമ നമ്പ്യാര്‍ സിനിമ ലിറ്റില്‍ ഹര്‍ട്ട്‌സ് അടക്കമുള്ള സിനിമകള്‍ സാന്ദ്ര നിര്‍മ്മിച്ചിട്ടിട്ടുണ്ട്.
സാന്ദ്രയെ പോലെ തന്നെ സാന്ദ്രയുടെ കുടുംബവും, പ്രത്യേകിച്ച് കുട്ടികള്‍, ഇന്ന് മലയാളികള്‍ക്ക് പരിചിതരാണ്. മക്കളില്‍ ഒരാള്‍ അഭിനയിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ഇരുവരും. അതേസമയം നിര്‍മ്മാതാവ് ആയിരുന്നില്ലെങ്കില്‍ താനൊരു വീട്ടമ്മ ആയേനെ എന്നാണ് സാന്ദ്ര തോമസ് പറയുന്നത്.
താനും കാവ്യയും ഒരേ ചിന്താഗതിയുള്ളവരായിരുന്നുവെന്നാണ് താരം കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സിനിമയലേക്ക് വന്നില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന് നചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സാന്ദ്ര തോമസ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ''ഞാന്‍ ഏതെങ്കിലും ഒരു വീട്ടില്‍ വീട്ടമ്മയായി ഇരിക്കുകയായിരിക്കും ഇപ്പോള്‍.
അന്ന് അതായിരുന്നു ഇഷ്ടം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് കാവ്യയുടെ ചില സാധനങ്ങളൊക്കെ എനിക്കും ഉണ്ട്. കാവ്യയ്ക്ക് ഏറ്റവും ഇഷ്ടം വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി, കുഞ്ഞുങ്ങളേയും നോക്കി ഇരിക്കാനാണ്.'' സാന്ദ്ര പറയുന്നു. പല കുട്ടികളോടും എന്താകണം എന്ന് ചോദിക്കുമ്പോള്‍ ഡോക്ടര്‍, എഞ്ജിനീയര്‍, പൈലറ്റ് എന്നൊക്കെയാകും പറയുക.
എനിക്ക് ആ സമയത്ത് പക്ഷെ കാവ്യയെ പോലെ തന്നെയായിരുന്നു. എവിടേലും കല്യാണം കഴിച്ചു പോയി സുഖമായി ജീവിക്കണം എന്നായിരുന്നു എനിക്ക്. അതായിരിക്കാം ഇപ്പോഴും ഞാന്‍ കുടുംബ ജീവിതം നന്നായി കൊണ്ടു പോകുന്നതിന്റെ കാരണം. എന്റെ അള്‍ട്ടിമേറ്റ് ലക്ഷ്യം അതാണ്. ബാക്കിയൊക്കെ രണ്ടാമതാണ് എന്നാണ് സാന്ദ്ര പറയുന്നത്.
നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും സാന്ദ്ര സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആമേനിലേയും ആടിലേയുമൊക്കെ സാന്ദ്രയുടെ വേഷങ്ങള്‍ കയ്യടി നേടിയിരുന്നു. ഞാന്‍ നല്ലൊരു നടി ആയിട്ടാണ് എനിക്ക് തോന്നിയത്. ബാലതാരമായി വന്നതാണ്.
തടിച്ച ഒരു പ്രകൃതം ആയതുകൊണ്ട് നായിക അയൊന്നും ഞാന്‍ എന്നെ കണ്ടിരുന്നില്ല എന്നാണ് തന്റെ അഭിനയത്തെക്കുറിച്ച് സാന്ദ്ര പറയുന്നത്. തന്നെ തേടി വന്ന നായികാ വേഷത്തെക്കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്. സൂത്രധാരനില്‍ നായിക ആയി എന്നെ വിളിച്ചിരുന്നു. ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അതെന്നാണ് സാന്ദ്ര പറയുന്നത്.
അതേസമയം എന്റെ ഒരു സബ്ജക്ട് കഥയാക്കാന്‍ ലോഹി സാര്‍ ആലോചിച്ചിരുന്നതാണ് എന്നും സാന്ദ്ര പറയുന്നു. പുനര്‍ജന്മത്തെക്കുറിച്ചുള്ള ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് ഉണ്ടായിരുന്നു. ആത് ലോഹി സാര്‍ ആലോചിച്ചതുമാണ്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം മരിച്ചു എന്നാണ് സാന്ദ്ര പറയുന്നത്.
#good #family #life #children #home; #Kavya's #mind: #Sandra #Thomas