#Ahanakrishna | വാട്സാപ് വഴി പണം തട്ടാൻ ശ്രമം; ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും

#Ahanakrishna | വാട്സാപ് വഴി പണം തട്ടാൻ ശ്രമം; ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും
Nov 29, 2024 10:08 AM | By akhilap

(moviemax.in) നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും വ്ലോഗറുമായ സിന്ധു കൃഷ്ണയുടെ വാട്സാപ് വഴി പണം തട്ടാൻ ശ്രമം. ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും.

തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങൾ സഹിതം സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് മകൾ അഹാന കൃഷ്ണ 

സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നിരവധി പേർ അഹാനയുടെ പോസ്റ്റിനു താഴെ കമന്റുമായെത്തി.

പരിചയമുള്ള ഏതെങ്കിലും ഫോൺ നമ്പറുകളിൽ നിന്നും ഒടിപി അയച്ചു തരാമോ എന്ന രീതിയിലാണ് തട്ടിപ്പുകാർ സമീപിക്കുകയെന്ന് അഹാന പറയുന്നു.

കോൺടാക്റ്റ് ലിസ്റ്റിലെ നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറായിരിക്കും ഇത്. അവർ ചോദിക്കുന്ന നമ്പർ തിരിച്ചയച്ചാൽ അപ്പോൾത്തന്നെ അയച്ച ആളുടെ ഫോൺ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടും.

‘വാട്സാപ് സ്ക്രീൻ നോക്കി ആറ് അക്കമുള്ള നമ്പർ അയച്ചു തരൂ’ എന്നാണ് തട്ടിപ്പുകാരുടെ സന്ദേശത്തിൽ പറയുന്നത്.

‘നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്’ എന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിച്ചു. പിന്നെയും മെസേജുകൾ അയച്ച തട്ടിപ്പുകാരോട്, ‘ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നു’ എന്ന് പറഞ്ഞു തന്നെ സിന്ധു അവരുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത്തരം സന്ദേശങ്ങൾ സ്പാം ആണെന്ന് സിന്ധു പറഞ്ഞപ്പോൾ, 'അതെ' എന്നായിരുന്നു തട്ടിപ്പുകാരുടെ മറുപടി. അത് തങ്ങളെ ചിരിപ്പിച്ചു എന്നും അഹാന പറഞ്ഞു.


























#Attempt #extort #money #WhatsApp #Wisely #direct #Sindhu #Krishna #Ahana

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
Top Stories