Nov 29, 2024 03:55 PM

സിനിമാലോകത്ത് വലിയ ചര്‍ച്ചയായി മാറിയ വിവാഹ മോചനമായിരുന്നു ധനുഷിന്റേയും ഐശ്വര്യയുടേയും. 2022ലാണ് ഇരുവരും ഏറെനാളത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നത്. 20 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്.

തങ്ങള്‍ സുഹൃത്തുക്കളായി തുടരുമെന്നാണ് ഇരുവരും അറിയിച്ചത്. അതേസമയം ധനുഷിനേയും ഐശ്വര്യയേയും പിന്തിരിപ്പിക്കാന്‍ ഐശ്വര്യയുടെ പിതാവ് രജനീകാന്ത് അടക്കമുള്ളവര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇടക്കാലത്ത് ഇരവരും വീണ്ടം ഒരുമിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അഭ്യൂഹങ്ങള്‍ക്കും സംശയങ്ങള്‍ക്കുമെല്ലാം വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം ഇരുവരും ഔദ്യോഗികമായി പിരിഞ്ഞു. ഇതിനിടെ ഇപ്പോഴിതാ ധനുഷിന്റെ പഴയൊരു അഭിമുഖം ചര്‍ച്ചയാവുകയാണ്. തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ധനുഷ് സംസാരിക്കുന്ന വീഡിയോയാണ് വൈറലായി മാറുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ധനുഷും ഐശ്വര്യയും വിവാഹത്തിന് മുമ്പ് തന്നെ സുഹൃത്തുക്കളായിരുന്നു. ധനുഷിന്റെ ചേച്ചിയുടെ സുഹൃത്തായിരുന്നു ഐശ്വര. ഇരുവരേയും ചേര്‍ത്തുവച്ച് മാധ്യമങ്ങള്‍ ഗോസിപ്പുകള്‍ പടച്ചുവിടുന്നതോടെയാണ് ധനുഷും ഐശ്വര്യയും ഒരുമിക്കുന്നത്. മുമ്പൊരിക്കല്‍ റെഡിഫിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് പോലും ധനുഷ് പറഞ്ഞിരുന്നു. മാധ്യമങ്ങളാണ് തങ്ങളെ ആദ്യം ഒരുമിപ്പിച്ചതെന്നാണ് ധനുഷ് അന്ന് പറഞ്ഞത്.

മാധ്യമങ്ങളിലെ ഗോസിപ്പുകള്‍ക്ക് അവസാനമിടാന്‍ ഇരുവരുടേയും കുടുംബങ്ങള്‍ കണ്ടെത്തിയ പരിഹാര മാര്‍ഗ്ഗമായിരുന്നു വിവാഹം. അഭിമുഖത്തില്‍ തന്റേയും ഐശ്വര്യയുടേയും വിവാഹത്തിന് മാധ്യമങ്ങളോട് ധനുഷ് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ''ഐശ്വര്യയോടൊപ്പമുള്ള എന്റെ വിവാഹത്തിന് ഞാന്‍ മാധ്യമങ്ങളോടാണ് നന്ദി പറയുന്നത.് ഞങ്ങളുടേത് പ്രണയ വിവാഹമല്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്''എന്നാണ് ധനുഷ് പറഞ്ഞത്.

ധനുഷിനേക്കാള്‍ മൂത്തതായിരുന്നു. എന്നാല്‍ അത് ഒരിക്കലും തന്നെ ബാധിച്ചിരുന്നില്ലെന്നാണ് ധനുഷ് പറയുന്നത്. ധനുഷിനും ഐശ്വര്യയ്ക്കും രണ്ട് മക്കളാണ്. ഒരുമിച്ച് പത്രക്കുറിപ്പ് ഇറക്കിയാണ് ധനുഷും ഐശ്വര്യയും തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുന്നത്. മകളുടെ വിവാഹ മോചനത്തെക്കുറിച്ച് രജനീകാന്ത് പ്രതികരിച്ചിട്ടില്ല. 18 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് 2022 ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചതായി അറിയിക്കുന്നത്.

അതേസമയം കോടതിയില്‍ ഹിയറിംഗിന് വിളിച്ചപ്പോള്‍ മൂന്ന് തവണയും ഇരുവരും വന്നിരുന്നില്ല. ഇതോടെയാണ് ഇരുവരും പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ഒരുമിക്കും എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ രണ്ടു പേരും തയ്യാറായിരുന്നില്ല. വിവാഹ മോചിതരായെങ്കിലും പരസ്യമായ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് ധനുഷും ഐശ്വര്യയും ഒരുക്കമായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മക്കളുടെ ഉത്തരവാദിത്വം പങ്കിടാനാണ് ധനുഷും ഐശ്വര്യയും തീരുമാനിച്ചിരിക്കുന്നത്.

#It #was #not #love #bound #Aishwarya #who #was #older #than #her #to #silence #media #Dhanush #said

Next TV

Top Stories










News Roundup