(https://moviemax.in/)സൂപ്പർ ഹിറ്റായ 'വാഴ' എന്ന സിനിമയുടെ രണ്ടാം ഭാഗം 'വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസി'ന്റെ അപ്ഡേറ്റുമായി വിപിൻ ദാസ്. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രം 2026 വേനലവധിക്ക് തിയേറ്ററുകളിലേക്ക് എത്തും. സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വിപിൻദാസ് ആണ്.
സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും 'വാഴ 2'ൽ അഭിനയിക്കുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി.ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.
'Vazh 2' to hit theaters this summer

































