#nayanthara | പത്ത് കോടിക്കായി ഇനി തമ്മില്‍ നിയമയുദ്ധം; നയൻതാര ധനുഷിന് കൊടുത്ത മറുപടി പുറത്ത്, തൃപ്തനാകാതെ ധനുഷ്

#nayanthara |  പത്ത് കോടിക്കായി ഇനി തമ്മില്‍ നിയമയുദ്ധം; നയൻതാര ധനുഷിന് കൊടുത്ത മറുപടി പുറത്ത്, തൃപ്തനാകാതെ ധനുഷ്
Nov 29, 2024 04:26 PM | By Athira V

നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്നേശ് ശിവനും നടന്‍ ധനുഷിന്‍റെ കമ്പനി വക്കീല്‍ നോട്ടീസ് അയച്ചത് വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇപ്പോള്‍ ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് വക്കീല്‍ മുഖേന മറുപടി നല്‍കിയിരിക്കുകയാണ് നയന്‍താര.

നയന്‍താരയുടെയും വിഘ്നേഷിന്‍റെയും പ്രണയവും വിവാഹവും പറയുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി നയന്‍താര ബീയോണ്ട് ദ ഫെയറി ടെയിലില്‍ ധനുഷ് നിര്‍മ്മാതാവായ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്‍റെ ബിഹെയ്ന്‍റ് ദ സീന്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം.

പകര്‍പ്പവകാശ ലംഘനം നടന്നു എന്ന് ആരോപിച്ചാണ് നയന്‍താരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ലിക്സിനും ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം നയൻതാരയ്ക്കെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവില്‍ അന്യായം ഫയല്‍ ചെയ്തുവെന്നാണ് വിവരം.

അതേ സമയം തന്നെയാണ് ധനുഷിന്‍റെ വക്കീല്‍ നോട്ടീസിന് നയന്‍താര നല്‍കിയ മറുപടിയും പുറത്തുവരുന്നത്. പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നയൻതാരയുടെ വക്കീൽ വക്കീൽ നോട്ടീസിന് മറുപടി നൽകിയത്.

നയൻതാരയെയും വിഘ്‌നേഷിനെയും അവരുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്‌സ് ചേമ്പേഴ്‌സിന്‍റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നല്‍കിയിരിക്കുന്നത്. ഡോക്യുമെന്‍ററിയിലെ ദൃശ്യങ്ങൾ ഒരു സ്വകാര്യ ലൈബ്രറിയിൽ നിന്നുള്ളതാണെന്നും സിനിമയുടെ ബിഹൈന്‍റ് ദ സീന്‍ രംഗങ്ങള്‍ അല്ലെന്നാണ് നയന്‍താര വാദിക്കുന്നത്.

"ഒരു ലംഘനവും നടന്നില്ലെന്നാണ് ഞങ്ങളുടെ പ്രതികരണം, കാരണം ഡോക്യു-സീരീസിൽ ഞങ്ങൾ ഉപയോഗിച്ചത് സിനിമയില്‍ നിന്നുള്ള ബിഹൈന്‍റ് ദ സീന്‍ ഭാഗമല്ല, അത് വ്യക്തിഗത ലൈബ്രറിയുടെ ഭാഗമാണ്. അതിനാൽ, ഇതൊരു ലംഘനമല്ല" എന്നാണ് മറുപടിയിലെ വാക്കുകള്‍ എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തിയില്ലാതെയാണ് ധനുഷ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

ബിയോണ്ട് ദി ഫെയറിടെയിൽ എന്ന ഡോക്യുമെന്‍ററിക്കായി 'നാനും റൗഡി താന്‍' എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് എൻഒസി നൽകാത്തതിനെ കുറിച്ച് ധനുഷിനെ അഭിസംബോധന ചെയ്ത തുറന്ന കത്ത് പങ്കുവെച്ച് നയൻതാര രംഗത്തെത്തിയതോടെയാണ് കോളിവുഡിൽ വിവാദം ആളിക്കത്തിയത്. പിന്നീട് ചിത്രത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ നയൻ താരയുടെ ജന്മദിനമായ നവംബര്‍ 18ന് ഡോക്യുമെന്‍ററി റീലീസ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ 16ന് ആണ് ധനുഷിനെതിരെ നയന്‍താര പരസ്യമായി രംഗത്ത് എത്തിയത്. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര ആരോപിച്ചത്. ചിത്രത്തിന്‍റെ മൂന്ന് സെക്കന്‍റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന് നയൻതാര പറഞ്ഞിരുന്നു.

നവംബർ 18ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ആയ നയൻതാര- വിഘ്നേഷ് ദമ്പതികളുടെ ബിയോണ്ട് ദി ഫെയറിടെയിൽ ഡോക്യുമെന്‍ററി ഗൗതം വാസുദേവ് മേനോൻ ആണ് സംവിധാനം ചെയ്തത്. സിനിമാതാരം, ലേഡി സൂപ്പർസ്റ്റാർ, മകൾ, സഹോദരി, ജീവിതപങ്കാളി, അമ്മ, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിത വേഷങ്ങൾ വീഡിയോയിൽ ഉണ്ട്.

#Legal #battle #10crores #Nayantara #reply #Dhanush #is #out

Next TV

Related Stories
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories










News Roundup