#jayamravi | 'പ്രശ്നമായത് ദത്തുപുത്രന്റെ ഇടപെടൽ'; ജയം രവിയുടെ വിവാഹബന്ധത്തെ ബാധിച്ചത് ഭാര്യയുടെ അമ്മയുമായുള്ള പ്രശ്നം?

#jayamravi | 'പ്രശ്നമായത് ദത്തുപുത്രന്റെ ഇടപെടൽ'; ജയം രവിയുടെ വിവാഹബന്ധത്തെ ബാധിച്ചത് ഭാര്യയുടെ അമ്മയുമായുള്ള പ്രശ്നം?
Jun 28, 2024 05:25 PM | By ADITHYA. NP

(moviemax.in)തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാർത്ത പ്രചരിച്ചത്.

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്. അഭ്യൂഹങ്ങൽ കടുത്തിട്ടും പ്രതികരിക്കാൻ ആരതിയോ ജയം രവിയോ തയ്യാറായില്ല.

ഇരുവരുടെയും മൗനമാണ് ​ഗോസിപ്പുകൾക്ക് ശക്തി പകരുന്നത്.വിവാഹ മോചനമല്ലെങ്കിൽ കൂടി ആരതിക്കും ജയം രവിക്കും ഇടയിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്ന് ആരാധകരും പറയുന്നു.

 ഇത്തരം കാര്യങ്ങൾ നടന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ വെറും ​ഗോസിപ്പ് മാത്രമാണെങ്കിൽ ജയം രവിയോ ജയം രവിയുടെ സിനിമാ കുടുംബമോ വിഷയത്തിൽ പ്രതികരിച്ചേനെയെന്നും ആരാധകർ പറയുന്നു.

ജയം രവിക്കും ആരതിക്കും ഇടയിൽ പ്രശ്നമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ്.

ആരതിയുടെ കുടുംബവുമായി ജയം രവിക്ക് ചില അസ്വാരസ്യങ്ങളുണ്ട്, ഇത് വിവാഹ ജീവിതത്തെ ബാധിച്ചെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് സബിത ജോസഫ് പറയുന്നു.

ആരതി രവിയുടെ അമ്മ സുജാത പ്രമുഖ ടെലിവിഷൻ പ്രൊഡ്യൂസറാണ്. ജയം രവിയുടെ അടുത്ത സിനിമ നിർമിക്കാൻ ഒരുങ്ങിയതായിരുന്നു സുജാത.

എന്നാൽ 25 കോടി രൂപ പ്രതിഫലമായി ജയം രവി ആവശ്യപ്പെട്ടു. ഇതാണ് ആരതിക്കും ജയം രവിക്കുമിടയിൽ പ്രശ്നമായതെന്ന് ഇവർ പറയുന്നു.

ഇതോടൊപ്പം മറ്റ് ചില കാര്യങ്ങളും അസ്വാരസ്യത്തിന് കാരണമായി. സുജാത വളരെക്കാലം മുമ്പ് ശങ്കർ എന്ന മകനെ ദത്തെടുത്തിട്ടുണ്ട്.

സുജാതയുടെ പ്രൊഡക്ഷൻ ഹൗസിലെ കാര്യങ്ങൾ ശങ്കറാണ് നോക്കുന്നത്. സിനിമയുടെ പ്രതിഫലമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കവെ ശങ്കറിന്റെ ഇടപെടലുണ്ടായി. 

ശങ്കറിന്റെ നിർദ്ദേശങ്ങൾ കേൾക്കണമെന്ന് സുജാത ആവശ്യപ്പെട്ടതോടെ ജയം രവിക്ക് നീരസം തോന്നി. ഇത് ഈ​ഗോ ക്ലാഷിലെത്തി. തന്റെ ദേഷ്യം ആരതിക്ക് മുന്നിൽ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് സബിത ജോസഫ് പറയുന്നത്.

ഇദ്ദേഹത്തിന്റെ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. പൊന്നിയിൻ, ഇരൈവൻ, സൈറൺ എന്നിവയാണ് ജയം രവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.

പൊന്നിയിൻ സെൽ‌വൻ വൻ വിജയം നേടിയെങ്കിലും മറ്റ് രണ്ട് സിനിമകളും പരാജയപ്പെട്ടു. ഒരു കാലത്ത് കോളിവുഡിൽ തരം​ഗം സൃഷ്ടിച്ച ജയം രവിക്ക് പിന്നീട് ചില വീഴ്ചകളും കരിയറിലുണ്ടായിട്ടുണ്ട്.

പാെന്നിയിൻ സെൽവന്റെ വിജയമാണ് നടന് ആശ്വാസമായത്. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. രണ്ട് ആൺമക്കൾ ദമ്പതികൾക്കുണ്ട്.

വിവാഹ മോചന വാർത്തകളോട് നടൻ പ്രതികരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. തമിഴകത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്.

അടുത്തിടെയാണ് നടനും സം​ഗീത സംവിധായകനുമായ ജിവി പ്രകാശ് വിവാഹ മോചിതനായത്. തൊട്ട് മുമ്പ് ധനുഷും ഐശ്വര്യ രജിനികാന്തും നിയമപരമായി വിവാഹ മോചനം നേ‌ടാൻ തീരുമാനിച്ചു. 

#jayamravi #and #aarthiravi #separation #rumours #sabitha #joseph #says #this #reason #behind #issue

Next TV

Related Stories
#RaiLakshmi |സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല - റായ് ലക്ഷ്മി

Jun 29, 2024 05:05 PM

#RaiLakshmi |സാരി ഉടുത്താലും ആളുകള്‍ എന്നെ സെക്‌സി എന്ന് വിളിക്കും, അത് എന്തുകൊണ്ടെന്ന് അറിയില്ല - റായ് ലക്ഷ്മി

വിവാദങ്ങളെ ഭയന്നിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് റായ് ലക്ഷ്മി...

Read More >>
#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

Jun 29, 2024 04:55 PM

#suchithra | ആ പെണ്‍കുട്ടിയുടെ ജീവിക്കാന്‍ കഴിയില്ല! നടന്‍ ജയം രവിയുടെ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സുചിത്ര

ഇതൊക്കെ വെറും കിംവദന്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും താരങ്ങളുടെ സോഷ്യല്‍ മീഡിയയിലെ മാറ്റങ്ങള്‍ ഗോസിപ്പുകളുടെ ആക്കം...

Read More >>
#MaharajaMovie | 'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്‍നീക്ക് പീക്ക് എത്തി

Jun 29, 2024 09:05 AM

#MaharajaMovie | 'തെറ്റ് ചെയ്തില്ലേ മാപ്പ് ചോദിക്കണം'; 'മഹാരാജ' സ്‍നീക്ക് പീക്ക് എത്തി

വിജയ് സേതുപതിയുടെ അമ്പതാം സിനിമയായ മഹാരാജ ഉടൻ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും...

Read More >>
സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

Jun 29, 2024 08:56 AM

സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് ശേഷമായിരിക്കും ഈ ഷെഡ്യൂൾ...

Read More >>
#vijay | തമിഴ്നാടിന് വേണ്ടത് നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെ, തെറ്റും ശരിയും തിരിച്ചറിയണം -വിജയ്

Jun 28, 2024 01:51 PM

#vijay | തമിഴ്നാടിന് വേണ്ടത് നല്ല വിദ്യാഭ്യാസമുള്ള നേതാക്കളെ, തെറ്റും ശരിയും തിരിച്ചറിയണം -വിജയ്

രാഷ്ട്രീയത്തെ മാത്രമല്ല താന്‍ ഉദ്ദേശിച്ചതെന്നും എല്ലാ മേഖലയിലും നല്ല നേതാക്കള്‍ വരണമെന്നും വിജയ് ചടങ്ങില്‍...

Read More >>
#nagachaitanya | അമ്മയേക്കാള്‍ അടുപ്പം രണ്ടാനമ്മ അമലയുമായി; പെറ്റമ്മയുമായി നാഗ ചൈതന്യ അകലാന്‍ കാരണം

Jun 28, 2024 12:12 PM

#nagachaitanya | അമ്മയേക്കാള്‍ അടുപ്പം രണ്ടാനമ്മ അമലയുമായി; പെറ്റമ്മയുമായി നാഗ ചൈതന്യ അകലാന്‍ കാരണം

വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച അറേഞ്ച്ഡ് മാര്യേജായിരുന്നു. അധികം വൈകാതെ ഇരുവരുടേയും മകന്‍ നാഗ ചൈതന്യയും...

Read More >>
Top Stories