Jul 24, 2025 07:40 AM

മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന നടനാണ് ഫഹദ് ഫാസിൽ. സോഷ്യൽ മീഡിയയിൽ ഒട്ടും സജീവമല്ലാത്ത നടൻ കൂടിയാണ് ഫഹദ്. കഴിഞ്ഞ കുറേ കാലമായി നടൻ സ്മാർട്ട് ഫോൺ ഉപേക്ഷിച്ചിട്ട്. 2 വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ തന്നെ ബന്ധപ്പെടാന്‍ സാധിക്കൂവെന്നും സ്മാർട്ട് ഫോൺ ഉപയോഗിക്കാതെ കൂടുതൽ സമയവും അച്ചടക്കവും ഉണ്ടാക്കാനാണ് നോക്കുന്നതെന്നും ഫഹദ് പറഞ്ഞു.

'കഴിഞ്ഞ ഒരു വർഷമായി ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നില്ല. ഞാൻ ഭാര്യയോട് പറഞ്ഞിരിക്കുന്നത് 2 വർഷത്തിനുള്ളിൽ ഇമെയിലിലൂടെ മാത്രമേ എന്നെ ആർക്കെങ്കിലും ബന്ധപ്പെടാൻ സാധിക്കൂ എന്നൊരു അവസ്ഥ ഉണ്ടാകണം എന്നതാണ് എന്‍റെ ലക്ഷ്യമെന്നാണ്. എനിക്ക് വാട്ട്സ്ആപ്പും ഇല്ല, എന്നാൽ സ്മാർട്ട് ഫോൺ കൊണ്ട് യാതൊരു പ്രയോജനവുമില്ലായെന്നല്ല ഞാൻ പറയുന്നത്, ഒരു നടന് അതുകൊണ്ട് ധാരാളം ഉപകാരം ഉണ്ട്, എന്നാൽ അതില്ലാതെ എങ്ങനെ സമയം കൂടുതൽ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് ഞാൻ നോക്കുന്നത്', ഫഹദ് ഫാസിൽ പറഞ്ഞു. വ്യക്തിജീവിതത്തിലെ ചിത്രങ്ങളൊന്നും തന്നെ പുറത്തു പോകാതെ സൂക്ഷിക്കാറുണ്ട് എന്നും ഫഹദ് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ നിന്നും പുതിയ ട്രെൻഡുകളിൽ നിന്നും അകൽച്ച പാലിച്ചാൽ പുതിയ ജെൻസീ തലമുറയ്ക്ക് താൻ അന്യനാകില്ലേ എന്ന ചോദ്യത്തിന്, ഒരിക്കലുമില്ല താൻ എന്ന് മോശം സിനിമകൾ ചെയ്ത് തുടങ്ങുമ്പോൾ മാത്രമാവും ഞാൻ അവർക്ക് അന്യനാകുക, നല്ല സിനിമകൾ ചെയ്യുന്നിടത്തോളം കാലം ഞാൻ അവർക്ക് അന്യനാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Fahad faasil said that after two years he will only be contactable through email

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall