#sadhikavenugopal | പൊക്കി പറയുവല്ല, ഇപ്പോള്‍ 55 വയസ് തോന്നിക്കുന്നു; മറുപടി നല്‍കി സാധികയും

#sadhikavenugopal | പൊക്കി പറയുവല്ല, ഇപ്പോള്‍ 55 വയസ് തോന്നിക്കുന്നു; മറുപടി നല്‍കി സാധികയും
Jun 28, 2024 04:36 PM | By ADITHYA. NP

(moviemax.in)ലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സാധിക വേണുഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്.

അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക.താരത്തിന്റെ ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

ബോള്‍ഡ് ലുക്കിലുള്ള തന്റെ കിടിലന്‍ ചിത്രങ്ങളാണ് സാധിക പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം സാധിക പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.

സ്ത്രീ ശക്തിയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമൊക്കെയാണ് സാധിക സംസാരിക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കരുത്ത് വേണം എന്ന് ഞാന്‍ കരുതുന്നില്ല.

വേണ്ടത് അവരേക്കാള്‍ തന്നെയാണ്. ഒരു സ്ത്രീയ്ക്ക് ധരിക്കാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായത് ആത്മവിശ്വാസമാണ് എന്നാണ് സാധിക പറയുന്നത്.

നിരവധി പേരാണ് സാധികയുടെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ താരത്തെ പരിഹസിക്കാനും ശ്രമിക്കുന്നുണ്ട്. 

പൊക്കി പറയുകയാണെന്ന് വിചാരിക്കരുത് ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തംപ്‌സ് അപ്പ് ആയിരുന്നു സാധികയുടെ മറുപടി.

ഒരു സ്ത്രീ സുന്ദരിയാണ് എന്ന് പറയുന്നത് അവളുടെ സ്വഭാവത്തെയും സ്വന്ദര്യത്തെയും വിലയിരുത്തിയാണ് എന്നാല്‍ നിങ്ങളുടെ സ്വന്ദര്യം എവിടെയോ നഷ്ട്ടപെട്ടിരുന്നുന്നു.

ഉള്ളത് പറയാലോ നിങ്ങള്‍ക്ക് ഈ ലുക്ക് തീരെ ചേരുന്നില്ല സാരിയും ദാവാണിയും ഒക്കെയാണ് നല്ലത്. ഇത് എന്റെ ഒരു അഭിപ്രായമാണ് നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് ശെരിയാണ് എന്ന് തോന്നണമെന്നില്ല, കുറച്ച് ഓവര്‍ ആകുന്നുണ്ടേ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

അതേസമയം ഇതാദ്യമായിട്ടല്ല സാധികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം പ്രതികരണങ്ങളും അശ്ലീല ചുവയുള്ള പ്രതികരണങ്ങളും ലഭിക്കുന്നത്.

നേരത്തെ തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് സാധിക നല്‍കിയ മറുപടി കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം.

പിന്നാലെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്. ''നിങ്ങള്‍ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല.

പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്‌സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല'' എന്നായിരുന്നു അന്ന് സാധിക പറഞ്ഞത്.

താരത്തിന് നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു. നേരത്തെ, ബിഗ് ബോസില്‍ നിന്നും തനിക്ക് ക്ഷണം വന്നിരുന്നെന്നും സാധിക പറഞ്ഞിരുന്നു. പേടി കൊണ്ടല്ല പോകാത്തത്.

ഒരിക്കല്‍ ബിഗ് ബോസില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്തു. കാരണം നല്ല പേയ്‌മെന്റാണ്. പ്രശസ്തി നമുക്ക് പറയാന്‍ പറ്റില്ല.

പ്രേക്ഷകര്‍ക്ക് പരിചിതരായതിനാല്‍ അവര്‍ക്ക് പ്രതീക്ഷ കാണും. മൂന്ന് മാസം ഷോയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി വരും. അത് കൊണ്ടാണ് ബിഗ് ബോസിലേക്ക് പോകാത്തതെന്നാണ് സാധിക പറഞ്ഞത്. 

#sadhikavenugopal #shares #bold #photos #and #reacts #negative #comments

Next TV

Related Stories
#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

Jun 30, 2024 08:52 PM

#arathipodi | 'രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരും, ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ?'

സീസൺ ഫോർ വിജയിച്ചത് ദിൽഷ പ്രസന്നനാണെങ്കിലും റോബിന്റെ പേരിലാണ് ആ സീസൺ പ്രേക്ഷകർക്കിടയിൽ...

Read More >>
#biggboss |  22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

Jun 30, 2024 08:36 PM

#biggboss | 22 വര്‍ഷം ഒരുമിച്ചുണ്ടായ വീട്ടുകാരുമായി അഭിപ്രായ വ്യത്യാസത്തെ തുടർന്നുണ്ടായ പ്രശ്‌നമാണ്! പിണക്കത്തെ പറ്റി നോറ

ശരിക്കും ബിഗ് ബോസിലേക്ക് വന്നതിലൂടെ തനിക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നാണ് നോറയിപ്പോള്‍...

Read More >>
#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

Jun 30, 2024 08:34 PM

#abhishekjayadeep | അഭിഷേകും ഞാനും തമ്മിൽ വലിയ അടി നടന്നിട്ടുണ്ട്; പിന്നെ എന്തിന് സർജറി ചെയ്ത് ഭം​ഗിയാകാൻ നോക്കുന്നെന്ന് ചോദിച്ചു

അഭിഷേക് ശ്രീകുമാർ എൽജിബിടിക്യു വിഭാ​ഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂ‌ടെ നിരന്തരം...

Read More >>
#PearliMani  | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

Jun 30, 2024 02:07 PM

#PearliMani | നിലുവിനെ ഒരുക്കുന്നതിനിടയില്‍ പൊട്ടിക്കരഞ്ഞ് പേളി! വേദനയോടെ എന്നും ഓര്‍മ്മിക്കുന്ന നിമിഷം ഇതാണെന്ന് നടി

ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എങ്കിലും അതൊരു വ്‌ളോഗാക്കി മാറ്റുകയാണെന്നും പേളി പറയുന്നു....

Read More >>
#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

Jun 30, 2024 12:50 PM

#sijojohn | കുണുവാവ അത് ചെയ്തില്ലല്ലോ..? മാസാണെന്ന് പറഞ്ഞ് ഇത്രയും വിവരക്കേട് കാണിക്കാൻ ഇന്ന് കേരളത്തിൽ വേറെ ആളില്ല -റോക്കിക്ക് മറുപടിയുമായി സിജോ

നീ എപ്പോഴും പറയാറുള്ള നിന്റെ മാൻഷന്റെ അടിയിൽ ഈ സോറി എടുത്ത് പൂഴ്ത്തി വെച്ചോളു. നിന്റെ കലാപരിപാടികൾ ഒന്നും നിർത്തരുത്. കിണ്ണൻ സാധനമാണ്. നീ ബി​ഗ്...

Read More >>
#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

Jun 30, 2024 11:31 AM

#shajuks | ബി​ഗ്ബോസിലേക്ക് വിളിച്ചാൽ പോകും, ആ​ഗ്രഹമുണ്ട്; തുറന്നു പറഞ്ഞ് നടൻ ഷാജു

"സത്യത്തിൽ ഇതേ ചോദ്യം എന്റെ മക്കൾ ചോദിച്ചിരുന്നു. എനിക്ക് ആ​ഗ്രഹമുണ്ട് ബി​ഗ്ബോസിൽ പങ്കെടുക്കാൻ. വിളിച്ചാൽ ഞാൻ പോകും. പക്ഷേ ഭാര്യ പോകണ്ട എന്ന്...

Read More >>
Top Stories