#Deepanair | 22ാം വിവാഹ വാർഷികം ആഘോഷമാക്കി ‘പ്രിയം’ നായിക

#Deepanair | 22ാം വിവാഹ വാർഷികം ആഘോഷമാക്കി ‘പ്രിയം’ നായിക
Jun 27, 2024 01:01 PM | By Sreenandana. MT

(moviemax.in)കുടുംബത്തിനൊപ്പം 22ാം വിവാഹ വാർഷികം ആഘോഷമാക്കി നടി ദീപ നായര്‍. യുകെയിലെ ആഡംബര ഹോട്ടലിൽ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. മക്കളായ ശ്രദ്ധയ്ക്കും മാധവിക്കും ഭർത്താവ് രാജീവിനും ഒപ്പമുള്ള ചിത്രങ്ങളും ദീപ പങ്കുവയ്ക്കുക ഉണ്ടായി.

യുകെയിലാണ് ദീപ ഇപ്പോൾ താമസിക്കുന്നത്. ‘പ്രിയം’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി പിന്നീട് സിനിമാരംഗത്തുനിന്നും അപ്രത്യക്ഷയായ താരമാണ് ദീപ നായർ. ഒരൊറ്റ ചിത്രത്തിലൂടെ നടി നിരവധി ആരാധകരെയും സ്വന്തമാക്കി.

‘പ്രിയം’ എന്ന സിനിമയ്ക്ക് ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ദീപ. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ ദീപ ഭര്‍ത്താവിന്റെയും മക്കളുടെയും വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

2000 ലാണ് പ്രിയം റിലീസ് ആകുന്നത്. തിരുവനന്തപുരം സ്വദേശിയായ ദീപാ നായര്‍ എൻജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സിനിമയിലെ അരങ്ങേറ്റം. സിനിമ കഴിഞ്ഞതോടെ പഠനം പൂർത്തീകരിക്കാൻ പോയ ദീപയ്ക്ക് പിന്നീട് അഭിനയരംഗത്തേക്കു തിരിച്ചുവരാനായില്ല.

പഠനത്തിന് ചെറിയ ബ്രേക്ക് നല്‍കിയായിരുന്നു ’പ്രിയ’ത്തിൽ അഭിനയിച്ചത്.

#'Priyam' #heroine #celebrated #her #22nd #wedding #anniversary

Next TV

Related Stories
#jinto | 'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

Jun 29, 2024 08:59 PM

#jinto | 'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

സെലിബ്രിറ്റികളുടെ ഫിറ്റ്നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍...

Read More >>
#kalki  | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

Jun 29, 2024 08:38 PM

#kalki | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണവുമായി...

Read More >>
#jasminejaffer | ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

Jun 29, 2024 07:30 PM

#jasminejaffer | ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

അത്രയധികം വിമര്‍ശനങ്ങളായിരുന്നു ജാസ്മിനെ തേടി എത്തിയത്.ഗബ്രിയും ജാസ്മിനും ചേര്‍ന്നുള്ള...

Read More >>
#bala  |  'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

Jun 29, 2024 05:18 PM

#bala | 'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

ഡോക്ടറാണ് എലിസബത്ത്. തൃശൂർ സ്വ​ദേശിനിയായ എലിസബത്തും ബാലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിഞ്ഞ്...

Read More >>
#manojkjayan | ചിലങ്കയുടെ ശബ്ദത്തോടെ വന്ന് പേടിപ്പിച്ചു; ഷൂട്ടിം​ഗ് വേളയിലെ ആക്രമണത്തിൽ മഞ്ജു പ്രതികരിച്ചത് ഇങ്ങനെ

Jun 29, 2024 03:20 PM

#manojkjayan | ചിലങ്കയുടെ ശബ്ദത്തോടെ വന്ന് പേടിപ്പിച്ചു; ഷൂട്ടിം​ഗ് വേളയിലെ ആക്രമണത്തിൽ മഞ്ജു പ്രതികരിച്ചത് ഇങ്ങനെ

ഷൂട്ടിം​ഗ് വേളയിൽ മഞ്ജുവും അമ്മ ​ഗിരിജയും ചെറുതുരുത്തി ​ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. സെറ്റിൽ സ്ഥിരമായി തമാശകൾ പറഞ്ഞ്...

Read More >>
Top Stories

News Roundup