#viral | ആണാണെന്ന് കരുതിയ പാമ്പിന് ഇണയില്ലാതെ തന്നെ 14 കുഞ്ഞുങ്ങൾ

#viral | ആണാണെന്ന് കരുതിയ പാമ്പിന് ഇണയില്ലാതെ തന്നെ 14 കുഞ്ഞുങ്ങൾ
Jun 27, 2024 02:27 PM | By Susmitha Surendran

(moviemax.in)  നേരത്തെ ആണാണ് എന്ന് വിശ്വസിച്ചിരുന്ന പാമ്പ് ഇണ ഇല്ലാതെതന്നെ 14 പാമ്പിൻകുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സിറ്റി ഓഫ് പോർട്ട്‌സ്മൗത്ത് കോളേജിലെ 13 വയസ്സുള്ള ബോവ കൺസ്ട്രക്‌റ്ററായ റൊണാൾഡോയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

കോളേജിലെ അനിമൽ കെയർ ടെക്നീഷ്യനായ പീറ്റ് ക്വിൻലാൻ പാമ്പിൻകുഞ്ഞുങ്ങളുടെ ജനനം വരെ കരുതിയിരുന്നത് റൊണാൾഡോ ആൺ പാമ്പാണ് എന്നാണ്.

താൻ അവളെ പരിചരിക്കാൻ തുടങ്ങിയിട്ട് 9 വർഷമായി എന്നും ഒരു ആൺപാമ്പുമായിട്ടും അതിന് ബന്ധമുണ്ടായിട്ടില്ല എന്നും പീറ്റ് പറയുന്നു. ഇണകളില്ലാതെ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നല്കുന്ന ഈ അവസ്ഥയെ പാർഥെനോജെനിസിസ് എന്നാണ് അറിയപ്പെടുന്നത്.

നേരത്തെ, ബ്രസീലിയൻ റെയിൻബോ ബോവ കൺസ്ട്രക്റ്ററുകളിൽ മൂന്ന് തവണ മാത്രമാണ് ഇത്തരത്തിൽ കുഞ്ഞുങ്ങൾ ജനിച്ചിട്ടുള്ളത്. RSPCA -യിൽ നിന്ന് ഒമ്പത് വർഷം മുമ്പാണ് ഈ പാമ്പിനെ രക്ഷിച്ചത് എന്നും പീറ്റ് പറയുന്നു.

രണ്ട് വർഷം മുമ്പാണ് ഈ കോളേജിൽ ജോലിക്ക് ചേർന്നത്. അപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന പാമ്പുകളെയെല്ലാം ഒപ്പം കരുതുകയായിരുന്നു എന്നും ഇയാൾ പറയുന്നു.

പാമ്പിൻകുഞ്ഞുങ്ങളുണ്ടായ ദിവസം ഒരു വിദ്യാർത്ഥിയാണ് സ്റ്റാഫം​ഗത്തോട് ഇവിടെയാകെ പാമ്പിൻകുഞ്ഞുങ്ങളുണ്ട് എന്ന് അറിയിച്ചത്. മൃ​ഗങ്ങളുടെയും മറ്റ് ജീവികളുടെയും ഇടയിൽ ഇതുപോലെ ഇണകളില്ലാതെ കുഞ്ഞുങ്ങൾ ജനിക്കുന്ന അവസ്ഥ കണ്ടുവരാറുണ്ട്.

#snake #thought #male #14 #babies #without #mate

Next TV

Related Stories
#viral | റീൽസിലെ പൊട്ടിയ പല്ല് തുണച്ചു, 18 വർഷം മുൻപ് കാണാതായ സഹോദരനെ കണ്ടെത്തി യുവതി, പിന്നെ സംഭവിച്ചത്!

Jun 29, 2024 08:10 PM

#viral | റീൽസിലെ പൊട്ടിയ പല്ല് തുണച്ചു, 18 വർഷം മുൻപ് കാണാതായ സഹോദരനെ കണ്ടെത്തി യുവതി, പിന്നെ സംഭവിച്ചത്!

18 വർഷം മുമ്പാണ് ഫത്തേപൂരിലെ ഇനായത്പൂർ ഗ്രാമത്തിലെ വീട് വിട്ട് മുംബൈയിൽ ജോലി തേടി ബാൽ ഗോവിന്ദ് പോയത്. പിന്നീട് ഗോവിന്ദ് വീട്ടിലേക്ക്...

Read More >>
#viral | എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം....

Jun 29, 2024 03:11 PM

#viral | എടുത്തുകൊണ്ടു പോകാൻ തയ്യാറാണോ? എങ്കിൽ 17 മുറികളുള്ള ഈ മാളിക സൗജന്യമായി വാങ്ങിക്കാം....

1834-ൽ ഐറിഷ് കുടിയേറ്റക്കാരനായ ജോൺ മക്ലെല്ലൻ ഹുഡ് നിർമ്മിച്ച ഈ മാളികയ്ക്ക് സമ്പന്നമായ ഒരു...

Read More >>
#viral | ഓടുന്ന ട്രെയിനിന് മുമ്പിൽ നിന്ന് റീൽസ് പിടിക്കാൻ യുവതി, ചവിട്ടി മാറ്റി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍

Jun 29, 2024 01:56 PM

#viral | ഓടുന്ന ട്രെയിനിന് മുമ്പിൽ നിന്ന് റീൽസ് പിടിക്കാൻ യുവതി, ചവിട്ടി മാറ്റി ലോക്കോ പൈലറ്റ്; വീഡിയോ വൈറല്‍

ഓരോ ദിവസവും നമ്മെ അമ്പരപ്പിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വീഡിയോകളുടെ കുത്ത് ഒഴുക്ക് തന്നെ...

Read More >>
#viral | ഭാര്യയുടെ ഓരോ ചലനവും അറിയണം, നഗരത്തിലെ പൊതുക്യാമറകൾ ഉപയോഗിച്ച് പൊലീസുകാൻ, പിന്നെ സംഭവിച്ചത്!

Jun 28, 2024 01:42 PM

#viral | ഭാര്യയുടെ ഓരോ ചലനവും അറിയണം, നഗരത്തിലെ പൊതുക്യാമറകൾ ഉപയോഗിച്ച് പൊലീസുകാൻ, പിന്നെ സംഭവിച്ചത്!

ഭാര്യയുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുള്ളതു കൊണ്ടാണ് നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെ ഓരോ നിമിഷവും അവരെ പിന്തുടർന്നത് എന്നാണ് പൊലീസിനോട് ടെറൽ ആദ്യം...

Read More >>
#Viral | ഉത്തരക്കടലാസ് വൈറൽ, ഹൃദയത്തിൽ ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിവരെന്ന് വിദ്യാർത്ഥി

Jun 26, 2024 04:48 PM

#Viral | ഉത്തരക്കടലാസ് വൈറൽ, ഹൃദയത്തിൽ ഹരിത, പ്രിയ, പൂജ, രൂപ, നമിത എന്നിവരെന്ന് വിദ്യാർത്ഥി

മറ്റൊരാൾ പറഞ്ഞത്, സ്റ്റുഡന്റ് റോക്ഡ്, ടീച്ചർ ഷോക്ക്ഡ്...

Read More >>
#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

Jun 25, 2024 07:56 PM

#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

ഇവരെ കണ്ടാൽ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നില്ല. അതിനാൽ, ഇവർ തമാശയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്തത് എന്നാണ്...

Read More >>
Top Stories

News Roundup