രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!

രേണു കേസ് കൊടുക്കും? 'അവറ്റകളുടെ കരച്ചിൽ... മസ്താനിയെക്കുറിച്ച് എനിക്കും കോൾ വന്നു, ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല...!
Sep 18, 2025 05:32 PM | By Athira V

( moviemax.in) ബി​ഗ് ബോസ് മലയാളം സീസൺ 7 ൽ നിന്ന് പുറത്തായ മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ ഹേറ്റ് കമന്റ്സ് നേരിടുന്നത് മസ്താനിയാണ്. പ്രേക്ഷകർ ഇത് പോലെ ആ​ഘോഷിച്ച മറ്റൊരു എവിക്ഷനില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കുറേക്കൂടി ​ഗൗരവമുള്ളതാണ്. മസ്താനിയുടെ കഴിഞ്ഞ കാലത്തെക്കുറിച്ച് വലിയ ആരോപണമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മസ്താനിക്കെതിരെ സംസാരിക്കുന്ന ഒരു സ്ത്രീയുടെ ശബ്ദരേഖ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിഷയത്തെക്കുറിച്ച് മുൻ ബി​ഗ് ബോസ് മത്സാർത്ഥിയും യൂട്യൂബറുമായ സായ് കൃഷ്ണ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മസ്താനി വിഷയം നിയമപരമായി നേരിടണമെന്ന് സായ് കൃഷ്ണ അഭിപ്രായപ്പെട്ടു. വളരെ സീരിയസായ ആരോപണമാണിത്. ഇത് ചേഞ്ച് ചെയ്ത് വോയിസാണെന്ന് തോന്നുന്നില്ല. മസ്താനിക്കോ വീട്ടുകാർക്കോ ഈ ശബ്​ദം തിരിച്ചറിയാൻ പറ്റിയേക്കും. കേസ് കൊടുക്കുകയായിരിക്കും നല്ലത്. രേണു സുധി വരെ ഇതിൽ പെടേണ്ട അവസ്ഥയാണ്. കാരണം രേണു സുധിയുടെ ഫാൻ പേജെന്ന് പറയുന്ന പേജിൽ ഈ പോസ്റ്റുണ്ട്.

രേണു സുധിക്ക് കേസിന് പോകാം. രേണു സുധിയാണ് ഇത് പുറത്ത് വിട്ടതെന്നാണ് പലരും തെറ്റിദ്ധിരിച്ചിരിക്കുന്നത്. ഇതിലൊരു ക്ലാരിറ്റി കൊടുക്കണോ വേണ്ടയോ എന്ന് മസ്താനിയുടെ താൽപര്യമാണ്. കൊടുക്കാം, കൊടുക്കാതിരിക്കാം. ചെറിയൊരു ആരോപണം അല്ല. മസ്താനി ബി​ഗ് ബോസിന് പുറത്തിറങ്ങിയ ശേഷമാണ് ഇങ്ങനെയൊരു ആരോപണം വന്നത്. ഹേറ്റിന്റെ എക്സ്ട്രീമിൽ പോയി നിൽക്കുകയാണ്.


ഇതുവരെയുള്ള സീസണുകളിൽ ഇത്രയും ഹേറ്റുള്ള മത്സരാർത്ഥി വേറെയില്ല. അതിനിടയിൽ വീട്ടുകാരെ പറഞ്ഞുള്ള ആരോപണവും വരുമ്പോൾ അവർ കേസിന് പോകുന്നതാണ് നല്ലത്. വിശദീകരണം കൊടുക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടം. ഇവിടത്തെ ഓൺലെെൻ മീഡിയകളെയും ചാനലുകാരെയും അത്യാവശ്യം മസ്താനി വെറുപ്പിച്ചിട്ടുണ്ട്.  മസ്താനി കോ എക്സിസ്റ്റ് ചെയ്യേണ്ട സ്പേസാണ് ബാക്കിയുള്ള ഓൺലെെൻ ചാനലുകൾ. അവരെ പോലും വെറുപ്പിച്ചാണ് ഷോയിൽ നിന്നിറങ്ങി എയർപോർട്ടിൽ വെച്ച് കാണിച്ച ഷോ. അവറ്റകളുടെ കരച്ചിൽ എന്നൊക്കെ പറഞ്ഞ് മസ്താനിയുടെ ഒരു പോസ്റ്റ് കണ്ടിരുന്നു. അത് വീണ്ടും പണിയാകുമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെയും എനിക്ക് കോൾ വന്നു. ഞങ്ങൾ മസ്താനിയുടെ കുറച്ച് കാര്യങ്ങൾ പറയട്ടെ എന്ന് പറഞ്ഞ്. എന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ബ്രോ ആ റീൽ കണ്ടോ അതിനകത്ത് പറയുന്ന കാര്യങ്ങളെന്നൊക്കെ പറഞ്ഞു. ബി​ഗ് ബോസ് പോലൊരു കാര്യത്തിലേക്ക് പോകുമ്പോൾ ആലോചിക്കേണ്ടതായിരുന്നു. ബി​ഗ് ബോസിൽ ഇനി പോകാനിരിക്കുന്നവർ ഇത് മനസിലാക്കണം. ഇതത്ര എളുപ്പമല്ല. ചിലർ തന്നെക്കുറിച്ച് എന്തെങ്കിലും പറയുമോ എന്ന് ചിന്തിക്കണം. ഷോയിൽ കയറിയാൽ നമ്മൾ നമ്മുടെ പ്രെെവസി അവർക്ക് കൊടുക്കുകയാണ്. നമ്മുടെ പോയ ക്രെഡിബിലിറ്റി തിരിച്ച് കിട്ടാൻ സമയമെടുക്കുമെന്നും സായ് കൃഷ്ണ പറഞ്ഞു.

വെെൽഡ‍് കാർഡ് എൻട്രിയായാണ് മസ്താനി ബി​ഗ് ബോസിലെത്തിയത്. തുടക്കത്തിൽ തന്നെ മസ്താനിക്ക് പക്ഷെ പിഴവ് പറ്റി. സഹമത്സരാർത്ഥികളെ വ്യക്തിപരമായി അധിക്ഷേപിച്ചു. മോശം വാക്കുകൾ ഉപയോ​ഗിച്ചു. വളരെ മോശമായ ​ഗെയിം പ്ലാനുകൾ കൊണ്ട് വന്നു. ഇതെല്ലാം മസ്താനിക്ക് ഷോയിൽ തിരിച്ചടിയായി. മസ്താനി പുറത്തായപ്പോൾ സഹമത്സരാർത്ഥികളിൽ പലരും ആഘോഷിച്ചു. പലരോടും യാത്ര പോലും പറയാതെയാണ് മസ്താനി പുറത്തേക്ക് പോയത്. ഓൺലെെൻ മീഡിയകളിൽ ആങ്കറായാണ് മസ്താനി ജനശ്രദ്ധ നേടുന്നത്. മസ്താനിക്ക് ലഭിച്ച വലിയ പ്ലാറ്റ്ഫോമായിരുന്നു ബി​ഗ് ബോസ്. എന്നാൽ വേണ്ട വിധത്തിൽ ഇത് ഉപയോ​ഗിക്കാൻ മസ്താനിക്ക് കഴിഞ്ഞില്ല എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.









saikrishna reacts to allegations against mastani says she should move legally

Next TV

Related Stories
സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

Dec 25, 2025 07:21 AM

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ അക്രമം

സീരിയൽ നടൻ സിദ്ധാർഥിന്റെ വാഹനമിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്; നാട്ടുകാർക്കും പോലീസിനുമെതിരേ...

Read More >>
'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ;  ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

Dec 24, 2025 10:36 AM

'ഒരു രാത്രി കൂടെ കഴിയാൻ താൽപര്യമുണ്ടോ...? ചോദിക്കുന്ന പണം തരാം' ; ഇൻബോക്സിൽ വന്ന മെസേജ് പങ്കുവെച്ച് അന്ന ചാക്കോ

അന്ന ചാക്കോ, പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി, ഇൻബോക്സിൽ വന്നൊരു മെസേജ്...

Read More >>
ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

Dec 23, 2025 02:59 PM

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? അയാളെ മാത്രമെ ഞാൻ വിവാഹം കഴിക്കൂ...; ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ

ജാസ്മിനും ഗബ്രിയും പ്രണയത്തിൽ? ഒടുവിൽ മനസ്സ് തുറന്ന് ജാസ്മിൻ ജാഫർ...

Read More >>
Top Stories










News Roundup