( moviemax.in) ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായ എത്തിയശേഷമാണ് ദിയ സന എന്ന പേര് മലയാളികൾക്ക് സുപരിചിതമായി തുടങ്ങിയത്. ഇന്ന് ആക്ടിവിസ്റ്റ് എന്ന രീതിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട് ദിയ. ഒരു കാലത്ത് വളരെ അധികം പീഡനങ്ങളും മാനസീക വിഷങ്ങളും അനുഭവിച്ചയാൾ കൂടിയാണ്. ആ ദുരനുഭവങ്ങളാണ് ഇന്ന് കാണുന്ന രീതിയിൽ ദിയ സനയുടെ ജീവിതം മാറാൻ കാരണമായത്. വീട്ടിൽ നിന്നും അഞ്ഞൂറ് രൂപയും മോഷ്ടിച്ചുകൊണ്ടാണ് ഞാൻ ഇറങ്ങിപ്പോന്നത്.
അന്ന് ഇരുപത് വയസേയുള്ളു. സമരങ്ങളിൽ പങ്കെടുത്താൽ ഉച്ചഭക്ഷണം കിട്ടുമായിരുന്നു. അങ്ങനെയാണ് സമരങ്ങളിൽ ഭാഗമായി തുടങ്ങിയത്. ഒരു കർഷക സമരത്തിൽ പങ്കെടുത്തപ്പോൾ കയ്യിൽ വെട്ടും കിട്ടി. വീട്ടുജോലി ചെയ്തതുപോലും ഭക്ഷണം കിട്ടുമല്ലോയെന്ന് കരുതി മാത്രമാണ്. കിസ് ഓഫ് ലവ്വിൽ പങ്കെടുത്തശേഷമാണ് ബിഗ് ബോസിൽ നിന്നും കോൾ വന്നത്.
അന്ന് ഹിന്ദി ബിഗ് ബോസിന്റെ ചെറിയ ക്ലിപ്പുകൾ കണ്ടുള്ള അറിവ് മാത്രമെ ആ ഷോയെ കുറിച്ച് എനിക്ക് ഉണ്ടായിരുന്നുള്ളു. ഷോ കഴിഞ്ഞ് തിരികെ വരുമ്പോൾ നാട്ടിൽ കാല് കുത്താൻ പറ്റില്ലേയെന്ന ഭയമൊക്കെ എനിക്ക് ഉണ്ടായിരുന്നു. അന്ന് എനിക്ക് അത്യാവശ്യം നല്ല പെയ്മെന്റ് കിട്ടിയിരുന്നു. എത്രയാണെന്ന് കൃത്യമായി പറയാൻ പറ്റില്ല. അവിടെ എത്തിയതോടെയാണ് ഞാൻ ഒരു സാമൂഹിക പ്രവർത്തകയാണെന്ന് ആളുകൾ അറിഞ്ഞ് തുടങ്ങി.
കുടുംബപ്രേക്ഷകരെല്ലാം എന്നെ അറിഞ്ഞ് തുടങ്ങി. കൂടുതലും എന്റെ ശബ്ദം തിരിച്ചറിയുന്നു ജീവിതം മാറിയ ബിഗ് ബോസ് ഷോയെ കുറിച്ച് മൈ മീഡിയ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ ദിയ പറഞ്ഞു. വീടുവിട്ട് ഇറങ്ങാനുള്ള കാരണത്തെ കുറിച്ചാണ് പിന്നീട് ദിയ സംസാരിച്ചത്. സ്വത്തും മൊതലുമെല്ലാം തന്ന് നല്ല രീതിയിലാണ് എന്നെ വാപ്പ കല്യാണം കഴിപ്പിച്ച് അയച്ചത്. അതെല്ലാം എന്റെ ഭർത്താവായിരുന്ന ആളും കുടുംബവും എടുത്ത് ഉപയോഗിച്ചു.
ഭർത്താവിന്റെ പെങ്ങൾക്ക് വേണ്ടിയാണ് എനിക്ക് വാപ്പ തന്ന സ്വത്ത് ഉപയോഗിച്ചത്. കല്യാണം കഴിഞ്ഞ കുറച്ച് നാളിനുള്ളിൽ എല്ലാം സംഭവിച്ചു. സ്വർണ്ണവും മറ്റും ഉപയോഗിച്ച് തീർന്നശേഷം എന്റെ പ്രോപ്പർട്ടി വേണമെന്നും അയാൾ ആവശ്യപ്പെട്ടു. ഈ സംഭവങ്ങൾക്കെല്ലാം ഇടയിൽ എനിക്ക് ഒരു കുഞ്ഞ് പിറന്നു. ശേഷം എന്റെ കുടുംബം ഇയാൾക്കൊരു ജോലി ശരിയാക്കി കൊടുക്കാൻ ഗൾഫിലേക്ക് വരെ കൊണ്ടുപോയി. പക്ഷെ അയാൾ ജോലിയൊന്നും ചെയ്യാൻ കൂട്ടാക്കിയില്ല.
പിന്നീട് വീണ്ടും ഞാൻ ഗർഭിണിയായി. പക്ഷെ അയാൾ തന്നെ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി കുഞ്ഞിനെ നഷ്ടപ്പെട്ടു. അയാളുടെ പീഡനം സഹിക്കാൻ വയ്യാതെ ഒരു ദിവസം ഞാൻ കിണറ്റിൽ ചാടി. അന്ന് ഞാൻ ചെറിയ പ്രായമാണ്. ആത്മഹത്യശ്രമമായിരുന്നു അത്. ബെൽറ്റ് വെച്ച് വരെ അടിക്കുമായിരുന്നു അയാൾ. ഒരു ദിവസം പലതവണ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഭർത്താവിന്റെ മാതാവും സഹോദരിയുമെല്ലാം എന്നെ ടോർച്ചർ ചെയ്തു. ഭർത്താവിന്റെ പിതാവ് മാത്രമാണ് എന്നെ കുറച്ചെങ്കിലും പിന്തുണച്ചത്. മാനസീകപ്രശ്നം കൊണ്ട് ഞാൻ കിണറ്റിൽ ചാടി എന്നൊക്കെയാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ എന്നെ സൈക്കാട്രിസ്റ്റിന്റെ അടുത്ത് വരെ കൊണ്ടുപോയി. കുഞ്ഞിന് ഒരു വയസ് കഴിഞ്ഞപ്പോഴാണ് ഞാൻ വീടുവിട്ടിറങ്ങിയത്. ഭിക്ഷക്കാരാണ് കുഞ്ഞിനുള്ള ബെഡ്ഷീറ്റ് പോലും തന്നത്. തമ്പാനൂർ റെയിൽവെ സ്റ്റേഷനിലാണ് കുറച്ചുനാൾ കഴിഞ്ഞത്.
കയ്യിൽ വീട്ടിൽ നിന്നും മോഷ്ടിച്ച 500 രൂപ മാത്രം. പിന്നീട് എന്റെ കൂട്ടുകാരിയാണ് എന്നെ കണ്ടതും അവൾക്കൊപ്പം കൂട്ടികൊണ്ടുപോയി ജോലി ചെയ്യാൻ വഴി തുറന്ന് തന്നതും. ആദ്യമായി ഞാൻ വാർത്തയിൽ വരുന്നത് ആസിഫ് അലി ഫാൻസിന്റെ അടി കിട്ടിയശേഷമാണ്. ഹായ് ഐ ആം ടോണി സിനിമയ്ക്കെതിരെ ഒരു പെൺകുട്ടി റിവ്യു ഇട്ടു. ആ പെൺകുട്ടിയെ അടിക്കാൻ ആസിഫ് അലി ഫാൻസ് വന്നു. അത് കണ്ട് ചോദ്യം ചെയ്ത എനിക്കും കിട്ടി അടി. പേന കത്തി അടക്കമായാണ് അവർ വന്നത്.
ആസിഫ് അലി അന്ന് ഫോൺ ഓഫ് ചെയ്ത് വെച്ച് പോയി. പിന്നീട് ഒരിക്കൽ ആസിഫിനെ ഞാൻ കണ്ടു. ബിഗ് ബോസ് കഴിഞ്ഞ സമയമാണ്. ഈ സംഭവങ്ങളെല്ലാം പറഞ്ഞശേഷം ആസിഫിനെ അവിടെ കണ്ടിട്ടില്ല. പുള്ളി അതിൽ നിരപരാധിയാണ്. പുള്ളിയെ പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ എനിക്ക് ഇപ്പോഴുമുള്ള കൺഫ്യൂഷൻ ഞാൻ ഇന്ന ആളാണെന്ന് പറഞ്ഞ് പരിചയപ്പെട്ടശേഷം ആസിഫ് അലി അവിടെ നിന്ന് പെട്ടന്ന് എന്തിന് പോയി എന്നതാണെന്നും ദിയ പറയുന്നു.
biggboss malayalam ex contestant diya sana open up about the her life