#RasheenSiddique | ആദ്യ ഭാര്യയിലുള്ള മകനാണ്! സിദ്ദിഖ് മകനെ ഇത്രയും നാളും മാറ്റി നിര്‍ത്തിയതായിരുന്നോ? റാഷിനെ കുറിച്ച് സഹോദരന്‍

#RasheenSiddique |  ആദ്യ ഭാര്യയിലുള്ള മകനാണ്! സിദ്ദിഖ് മകനെ ഇത്രയും നാളും മാറ്റി നിര്‍ത്തിയതായിരുന്നോ? റാഷിനെ കുറിച്ച് സഹോദരന്‍
Jun 27, 2024 02:10 PM | By Athira V

നടന്‍ സിദ്ദിഖിന്റെ മൂത്തകന്‍ റാഷിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് സിനിമാലോകം. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും.

അതേ സമയം സിദ്ദിഖിന്റെ മൂത്തമകനെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല. മാധ്യമങ്ങളുടെ മുന്നില്‍ നിന്നെല്ലാം വര്‍ഷങ്ങളായി മകനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു താരം. എന്തുകൊണ്ട് അങ്ങനെ ചെയ്തു എന്ന ചോദ്യത്തിന് സിദ്ദിഖ് തന്നെ തുറന്ന് സംസാരിച്ചിരുന്നു. സിദ്ദിഖിന്റെ ആദ്യ ഭാര്യയിലുള്ള മൂത്തമകനാണ് റാഷിന്‍. ഭിന്നശേഷിക്കാരനായ മകനെ കുറിച്ചോ തന്റെ കുടുംബത്തിലെ കാര്യങ്ങളോ സിദ്ദിഖ് വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ ഇളയമകനും നടനുമായ ഷഹീന്റെ വിവാഹത്തോട് കൂടിയാണ് താരകുടുംബത്തിലെ വിശേഷങ്ങള്‍ കൂടുതലായും ചര്‍ച്ചയായത്. 


തന്റെ വിവാഹത്തിന് സുഖമില്ലാത്ത സഹോദരനെ ചേര്‍ത്ത് പിടിച്ച ഷഹീന്റെ വീഡിയോ വൈറലായിരുന്നു. ഇതോടെയാണ് റാഷിനെ കുറിച്ചുള്ള സംസാരം തുടങ്ങുന്നത്. ഈ മകനെ കുറിച്ച് സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമേ അറിയുമായിരുന്നുള്ളു. മകനൊരു ഭിന്നശേഷിക്കാരനായത് കാരണം മറ്റുള്ളവരുടെ സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ് അവനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടാതിരുന്നത്. മാത്രമല്ല ഒരു കൊച്ച് കുഞ്ഞിനെ നോക്കുന്നത് പോലെയുള്ള പരിഗണനയും സ്‌നേഹവും കൊടുത്താണ് സാപ്പിയെ എല്ലാവരും നോക്കിയിരുന്നത്. 

കഴിഞ്ഞ വര്‍ഷം സാപ്പിയുടെ മുപ്പത്തിയേഴാം ജന്മദിനം ആഘോഷമാക്കിയ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. പലപ്പോഴും സഹോദരനെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ ഷഹീന്‍ പങ്കുവെക്കാറുണ്ടായിരുന്നു. 'നിങ്ങള്‍ക്ക് ജീവിതത്തില്‍ ഒന്നുമല്ലെങ്കില്‍ സ്‌നേഹമുള്ള ഒരു സഹോദരനുണ്ടെങ്കില്‍, നിങ്ങള്‍ സമ്പന്നനാണെന്നാണ്', ചേട്ടനൊപ്പമുള്ള ഫോട്ടോയ്ക്ക് ഷഹീന്‍ നല്‍കിയ ക്യാപ്ഷന്‍.

അതുപോലെ സഹോദരനൊപ്പം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ചാരിറ്റിയില്‍ ഭാഗമായതിന്റെയും അവരുടെ പരിശീലന പരിപാടികള്‍ക്കൊപ്പം പങ്കുചേര്‍ന്നതിന്റെ സന്തോഷവും ഷഹീന്‍ പങ്കുവെച്ചിരുന്നു. അത്രത്തോളം സഹോദരന് വേണ്ടി ചെലവഴിച്ച ആളാണ് ഷഹീനും പിതാവ് സിദ്ദിഖും. 

സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും റാഷിനും. മാത്രമല്ല ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ സിദ്ദിഖിന് നേരിടേണ്ടതായി വന്നിരുന്നു. ശേഷം നടന്‍ രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അതേ സമയം സിദ്ദിഖിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയാണ് സിനിമാലോകം.

പ്രമുഖരടക്കം താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. നടന്‍ കലാഭവന്‍ ഷാജോണ്‍, ടിനി ടോം തുടങ്ങി മരണവിവരം അറിഞ്ഞവര്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നേരിട്ട് ദുഃഖത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് താരങ്ങൾ. ഈ ലോക ജീവിതത്തിൽ സ്വന്തം മകന് വേണ്ടി എന്തൊക്കെ ചെയ്യുവാൻ സാധിക്കും, അതെല്ലാം സിദ്ദിഖ് ഈ മകന് വേണ്ടി ചെയ്തു. ഒരു മാതൃകാ പിതാവ് എന്ന സൽപ്പേര് എന്നും നിലനിൽക്കും. എന്നാലും വേർപാട് വേദനയാണെന്നാണ് നടനെ കുറിച്ച് ആരാധകരും അഭിപ്രായപ്പെടുന്നത്. 

#details #about #actor #siddique #son #rashin #and #his #brother #goes #viral

Next TV

Related Stories
#jinto | 'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

Jun 29, 2024 08:59 PM

#jinto | 'കാമുകിക്ക് എതിരെയുള്ള ആയുധമായാണ് സി​ഗരറ്റ് വലിക്കുമെന്നത്, ബി​ഗ് ബോസിൽ പോകുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല'

സെലിബ്രിറ്റികളുടെ ഫിറ്റ്നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍...

Read More >>
#kalki  | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

Jun 29, 2024 08:38 PM

#kalki | കൽക്കിയിൽ ദുൽഖർ കഥാപാത്രമിത്; ഔദ്യോഗിക പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി' മികച്ച പ്രതികരണവുമായി...

Read More >>
#jasminejaffer | ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

Jun 29, 2024 07:30 PM

#jasminejaffer | ദുബായിലേക്ക് പറന്ന് ജാസ്മിന്‍! രണ്ടാളെയും ഒഴിവാക്കി അടുത്തത് നോക്കുവാണോ? വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

അത്രയധികം വിമര്‍ശനങ്ങളായിരുന്നു ജാസ്മിനെ തേടി എത്തിയത്.ഗബ്രിയും ജാസ്മിനും ചേര്‍ന്നുള്ള...

Read More >>
#bala  |  'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

Jun 29, 2024 05:18 PM

#bala | 'പണിക്ക് പോകുന്നില്ലേ..? ശരിക്കും ഡോക്ടർ തന്നെയല്ലേ..? തെണ്ടി തിരിഞ്ഞ് നടക്കുകയാണോ..?'; മറുപടിയുമായി എലിസബത്ത്

ഡോക്ടറാണ് എലിസബത്ത്. തൃശൂർ സ്വ​ദേശിനിയായ എലിസബത്തും ബാലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിഞ്ഞ്...

Read More >>
#manojkjayan | ചിലങ്കയുടെ ശബ്ദത്തോടെ വന്ന് പേടിപ്പിച്ചു; ഷൂട്ടിം​ഗ് വേളയിലെ ആക്രമണത്തിൽ മഞ്ജു പ്രതികരിച്ചത് ഇങ്ങനെ

Jun 29, 2024 03:20 PM

#manojkjayan | ചിലങ്കയുടെ ശബ്ദത്തോടെ വന്ന് പേടിപ്പിച്ചു; ഷൂട്ടിം​ഗ് വേളയിലെ ആക്രമണത്തിൽ മഞ്ജു പ്രതികരിച്ചത് ഇങ്ങനെ

ഷൂട്ടിം​ഗ് വേളയിൽ മഞ്ജുവും അമ്മ ​ഗിരിജയും ചെറുതുരുത്തി ​ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. സെറ്റിൽ സ്ഥിരമായി തമാശകൾ പറഞ്ഞ്...

Read More >>
Top Stories










News Roundup