---
title: "#uppummulakum | പിണങ്ങി പോയവരൊക്കെ തിരിച്ചെത്തിയോ? ഉപ്പും മുളകും വീണ്ടുമെത്തുന്നു! ഇത്തവണ സര്‍പ്രൈസുകളുണ്ടെന്ന് താരങ്ങള്‍"
english_title: "#bijusopanam #nishasarang #staring #uppummulakum #season #3 #coming #soon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/213296/bijusopanam-nishasarang-staring-uppummulakum-season-3-coming-soon"
published_at: "2024-06-19T21:24:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672ff672772f_uppummulakum.jpg"
keywords: []
---

# #uppummulakum | പിണങ്ങി പോയവരൊക്കെ തിരിച്ചെത്തിയോ? ഉപ്പും മുളകും വീണ്ടുമെത്തുന്നു! ഇത്തവണ സര്‍പ്രൈസുകളുണ്ടെന്ന് താരങ്ങള്‍

> **Lead Summary:** **മല**യാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. 2015 ല്‍ സംപ്രേക്ഷണം ആരംഭിച്ച പരിപാടി സൂപ്പര്‍ഹിറ്റായി തന്നെ വര്‍ഷങ്ങളോളം പോയി. ഇടയ്ക്ക് വച്ച് പരിപാടി നിര്‍ത്തിയെങ്കിലും വീണ്ടും തുടങ്ങി. അങ്ങനെ രണ്ടാമതും പരമ്പര അവസാനിപ്പിക്കേണ്ടതായ സാഹചര്യങ്ങളാണ് ഉണ്ടായത്. 

## Article Content

**മല**യാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വിപ്ലവം സൃഷ്ടിച്ച പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. 2015 ല്‍ സംപ്രേക്ഷണം ആരംഭിച്ച പരിപാടി സൂപ്പര്‍ഹിറ്റായി തന്നെ വര്‍ഷങ്ങളോളം പോയി. ഇടയ്ക്ക് വച്ച് പരിപാടി നിര്‍ത്തിയെങ്കിലും വീണ്ടും തുടങ്ങി. അങ്ങനെ രണ്ടാമതും പരമ്പര അവസാനിപ്പിക്കേണ്ടതായ സാഹചര്യങ്ങളാണ് ഉണ്ടായത്. 

ഇടയ്ക്ക് ഉപ്പും മുളകിലും അഭിനയിക്കുന്ന താരങ്ങള്‍ വിവാദങ്ങളുമായി വന്നതും വലിയ വാര്‍ത്തയായിരുന്നു. മൂന്നാം തവണയും പരമ്പര വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അതിലെ താരങ്ങള്‍ ആരൊക്കെയാണെന്നോ എപ്പോള്‍ തുടങ്ങുമെന്നോ തുടങ്ങി യാതൊരു വിവരവുമില്ലായിരുന്നു. ഇപ്പോഴിതാ പരമ്പരയെ കുറിച്ച് ചാനല്‍ മേധാവി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. 

പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ മൂന്നാം തവണയും ഉപ്പും മുളകും വരികയാണ്. ജൂണ്‍ 24 തിങ്കളാഴ്ച മുതല്‍ ഉപ്പും മുളകും വീണ്ടും വരികയാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴുമണിയ്ക്ക് പരമ്പര സംപ്രേക്ഷണം ചെയ്യും. പുതിയ രീതിയിലായിരിക്കും ഇത്തവണ എത്തുക. മാത്രമല്ല ഇത്തവണ ചില സര്‍പ്രൈസുകള്‍ കൂടിയുണ്ടെന്നും ശ്രീകണ്ഠന്‍ നായര്‍ സൂചിപ്പിച്ചിരുന്നു. 

ഇവര്‍ക്കിടയില്‍ നടന്‍ എസ്പി ശ്രീകുമാറിന്റെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. ഉപ്പും മുളകിന്റെയും തുടക്കം മുതലുണ്ടായിരുന്ന താരമാണ് ശ്രീകുമാര്‍. നിഷ അവതരിപ്പിക്കുന്ന നീലു എന്ന കഥാപാത്രത്തിന്റെ സഹോദരനായിട്ടാണ് ശ്രീകുമാര്‍ അഭിനയിച്ചിരുന്നത്. ഇടയ്ക്ക് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്രീകുമാര്‍ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു.

മൂന്നാം തവണ പരമ്പര വരുമ്പോള്‍ അതിനൊപ്പം തന്റെ സാന്നിധ്യമുണ്ടെന്നും താരം പറഞ്ഞു. ഇവിടെയും നടന്‍ റിഷി എസ് കുമാറിന്റെ അസാന്നിധ്യമാണ് മറ്റൊരു വിഷയം. ഉപ്പും മുളകിലെയും മൂത്തമകനായി അഭിനയിച്ചിരുന്ന താരമാണ് റിഷി. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഷോ യില്‍ നിന്നും പുറത്താക്കിയെന്ന ആരോപണവുമായി നടന്‍ രംഗത്ത് വന്നിരുന്നു. തന്റെ കഥാപാത്രത്തിന് പ്രധാന്യമൊന്നും തരികയോ ഷോ യിലേക്ക് വിളിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു റിഷിയുടെ ആരോപണം.

റിഷിയും ഇത്തവണ ഷോ യുടെ ഭാഗമാവുന്നുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം കഴിഞ്ഞ നൂറ് ദിവസമായി ബിഗ് ബോസ് ഷോ യില്‍ മത്സരിക്കുകയായിരുന്നു താരം. നൂറ് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ ഫൈവിലെത്തിയ ശേഷമാണ് റിഷി ബിഗ് ബോസില്‍ നിന്നും പുറത്തേക്ക് വന്നത്. ഇതിലൂടെ വലിയ ജനപ്രീതി താരത്തിന് നേടിയെടുക്കാന്‍ സാധിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/213296/bijusopanam-nishasarang-staring-uppummulakum-season-3-coming-soon)